അമ്മയെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുകയാണ്; അമ്മയെ പോരാടിയ എല്ലാവരോടും ആദരവ് അറിയിച്ച് നടന്‍ കാര്‍ത്തിക് ആര്യന്‍
ബോളിവുഡിലെ പ്രമുഖ യുവനടന്‍ കാര്‍ത്തിക് ആര്യന്‍ തന്റെ അമ്മയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. കാര്‍ത്തിക്കിന്റെ അമ്മ മാല തീവാരി സ്തനാര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചു വന്ന ആളാണ്. നാലു വര്‍ഷം മുന്‍പായിരുന്നു താര മാതാവിന് രോഗം സ്ഥിരീകരിക്കുന്നത്. അമ്മയുടെ അസുഖവിവരം തിരിച്ചറിഞ്ഞതിന് പിന്നാലെ തന്റെ കുടുംബം അതിനെ മറികടന്നത് എങ്ങനെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ദേശീയ അര്‍ബുദ ബോധവല്‍ക്കരണ മാസത്തിന്റെ ഭാഗമായി മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച് നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഈ വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ കാര്‍ത്തിക് തന്നെ പങ്കുവെച്ചിരുന്നു. തന്റെ അമ്മ കടന്നു പോയ യാത്രയെ കുറിച്ചും അനുഭവിച്ച വേദനകള്‍ എന്താണെന്നും പറയാന്‍ കാര്‍ത്തിക്കിന് വാക്കുകള്‍ പോലും കിട്ടിയിരുന്നില്ല. എന്നാല്‍ സദസ്സില്‍ നിന്നുള്ള കരഘോഷം അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിരിയിച്ചു. കാന്‍സറിനെ അതിജീവിച്ച മറ്റ് രോഗികള്‍ക്കൊപ്പം കാര്‍ത്തിക്കും അമ്മയും നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഈ ഗാനം ചിത്രീകരിക്കാന്‍ പോയപ്പോഴും അമ്മ കീമോ തെറാപ്പിയ്ക്ക് പോയപ്പോഴും ഇപ്പോള്‍ ഇവിടെ നിന്ന് നൃത്തം ചെയ്യുന്നത് വരെയുള്ള യാത്ര കഠിനമായിരുന്നു. എന്നാല്‍ അമ്മയുടെ പോസിറ്റീവിറ്റിയും ധൈര്യവും ഭയമില്ലായ്മയും ഞങ്ങളെ മുന്നോട്ട് നയിച്ചു. ഇന്ന് എനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയും: എന്റെ അമ്മ ക്യാന്‍സറിനെതിരെ പോരാടി വിജയിച്ചു എന്ന്. ഇവിടെ ഉള്ള എല്ലാവരും ശക്തരാണ്. മമ്മീ നിങ്ങളെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. ഈ രോഗത്തിനോട് പൊരുതുന്ന എല്ലാ ആളുകളോടും എന്റെ ആദരവ് അറിയിക്കുകയാണ്. എന്നും കാര്‍ത്തിക് പറയുന്നു.
പ്യാര്‍ കാ പഞ്ചാമ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക് ആര്യന്‍ വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് നിരവധി സിനിമകളില്‍ നായകനായി അഭിനയിച്ചു. ധമാക്ക എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഇനി ഭൂല്‍ ഭുലയ്യ 2 എന്ന സിനിമയാണ് കാര്‍ത്തിക്കിന്റേതായി വരാനിരിക്കുന്നത്. ഇത് കൂടാതെ ഫ്രെഡ്ഡി, ഷെഹ്‌സാദ എന്നിങ്ങനെയുള്ള ചിത്രങ്ങളും വരാനിരിക്കുകയാണ്.
അതേ സമയം കാര്‍ത്തിക് ആര്യന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്. ക്യാന്‍സര്‍ ബാധിതരായി കഴിയുന്ന എല്ലാവര്‍ക്കും ഇത് വലിയ പ്രചോദനമായിരിക്കുമെന്നാണ് ആരാധകരുടെ അഭിപ്രായം.


Click it and Unblock the Notifications











