പ്രേക്ഷകരുടെ ആ പ്രിയ താരജോഡികൾ വേർപിരിയുന്നു? താരപുത്രിയുമായുളള ബ്രേക്കപ്പിനെ കുറിച്ച് നടൻ

ബോളിവുഡിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് നടൻ സെയ്ഫ് അലിഖാന്റെ മകൾ സാറ അലിഖാനും നടൻ കാർത്തിക് ആര്യനും. ഇരുവരുടേയും പ്രണയവും ഡേറ്റിങ്ങിമെല്ലാം ബോളിവുഡ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ. സാറ തന്നെയാണ് കാർത്തിക് ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് പ്രേക്ഷകരുടെ മുന്നിൽ വെളിപ്പെടുത്തിയത്. അച്ഛൻ സെയ്ഫ് അലിഖാനോടൊപ്പം ബോളിവുഡിലെ ഹിറ്റ് ഷോയായ കോഫി വിത്ത് കരണിലായിരുന്നു സാറ തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയത്.

മറ്റൊരു കരൺ ഷോയിൽ തന്നെ സാറയോടുള്ള തന്റെ അടുത്ത കുറിച്ച് കാർത്തിക് ആര്യനും തുറന്നു പറയുകയുണ്ടായി .പിന്നീട് പൊതു ചടങ്ങിലും മറ്റും താരങ്ങൾ ഒന്നിച്ചെത്തുകയും ഇരുവരുടെ ഒരുമിച്ചുളള ചിത്രങ്ങൾ പുറത്തു വന്നതോടെ പ്രണയവാർത്ത സ്ഥിരിക്കുകയായിരുന്നു. ഇപ്പോഴിത താരങ്ങളുടെ ബ്രേക്കപ്പ് വാർത്തയാണ് ബോളിവുഡ് കോളങ്ങളിൽ കേൾക്കുന്നത്. വിഷയത്തിൽ പ്രതികരിച്ച് കാർത്തിക് ആര്യൻ രംഗത്തെത്തിയിട്ടുണ്ട്.

 അനന്യ പാണ്ഡെയുമായുടെ പാർട്ടി

കാർത്തിക് ആര്യൻ- നടി അനന്യ പാണ്ഡെയുടെ പേര് ഇതിനു മുൻപ് തന്നെ ഗോസിപ്പ് കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നുളള വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനു ശേഷമാണ് നടനോടുള്ള ക്രഷിനെ കുറിച്ച് സാറാ വെളിപ്പെടുത്തിയത്. ഇപ്പോൾ വീണ്ടും കാർത്തിക് ആര്യൻ അനന്യ പാണ്ഡെ പേരുകൾ ഉയർന്നു വരുകയാണ്. അനന്യയുടെ പിറന്നാൾ പാർട്ടിയിൽ കാർത്തിക് ആര്യൻ പങ്കെടുത്തതാണ് പുതിയ കഥയ്ക്ക് ആധാരം. ഇവരുടെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിലു സോഷ്യൽ മീഡിയ പേജുകളിലും വൈറലാണ്.

 സാറയുമായി ബ്രേക്കപ്പ്?

നടി അനന്യ പാണ്ഡെയുമായുള്ള ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രേക്ഷകർക്ക് അറിയേണ്ടത് സാറാ അലിഖാനുമായുള്ള ബ്രേക്കപ്പിനെ കുറിച്ചാണ്. ഒരു പൊതുപരിപാടിക്കുടെതാരത്തിനോടെ ഇതിനെ കുറിച്ച് ചോദിക്കുകയും ചെയ്തു. വളരെ വികാരാദീതനായിട്ടാണ് ഇതിനുള്ള മറുപടി കാർത്തിക് ആര്യൻ നൽകിയത്. ഒരാളോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതിനാണോ ഈ ചോദ്യം. പിന്നെ വേഗം തന്നെ വിഷയത്തിൽ നിന്ന് വൃതിചലിക്കുകയായിരുന്നു.

  ആരും അത് ചോദിച്ചില്ല


എന്റെ കരിയറിലെ ഒരു സുപ്രധാന സംഭവം നടന്നിട്ടും ആരും അതിനെ കുറിച്ച് ചോദിച്ചില്ല. എല്ലാവർക്കും അറിയേണ്ടത് ബ്രേക്കിനെ കുറിച്ചു മാത്രമാണ്. ഇന്ത്യൻ സിനിമയുടെ തന്നെ സൂപ്പർ താരമായ അമിതാഭ് ബച്ചനോടൊപ്പം താൻ ഒരു പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ ഒരു മാധ്യമ പ്രവർത്തകർ പോലും അതിനെ കുറിച്ച് ചോദിക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ കരിയറിലേയും ജീവിതത്തിലേയും ഏറ്റവും വലിയ സംഭവമായിരുന്നു ബിഗ്ബിയോടൊപ്പമുളള പരസ്യമെന്നും താരം കൂട്ടിച്ചേർത്തു.

 പ്രതികരണവുമായി സാറാ


സാറയുടെ സോഷ്യൽ മീഡിയ പോജുകളിലും മറ്റും കാർത്തിക് ആര്യനുമായുള്ള ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ബ്രേക്കപ്പ് വാർത്ത ബോളിവുഡിൽ ചർച്ചയാകുമ്പോൾ ഇതിനെതിരെ പ്രതികരിച്ച് സാറാ ആലിഖാൻ രംഗത്തെത്തിയിട്ടില്ല. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം, കാർത്തിക് ആര്യനുമായി ഒരു പുതിയ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പാക്ക്പ്പ് ഡേ ഹൃദയസ്പർശിയായ ഒരു കുറിപ്പ് താരം പങ്കുവെച്ചിരുന്നു. കാർത്തിക് ആര്യനെ പിരിഞ്ഞു പോകുന്നതിനെ കുറിച്ചായിരുന്നു അത്. അന്ന് ഇതിന് മറുപടിയുമായി നടനും എത്തിയിരുന്നു.

അനന്യ പാണ്ഡെ  കാർത്തിക് ആര്യൻ ചിത്രം

കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ ഒരുമിച്ചെത്തുന്ന ചിത്രമാണ് പത്നി പത്നി ഓർ വോ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കാർത്തിക് ആര്യനും അനന്യ പാണ്ഡെയും ഒന്നിച്ചെത്തുന്നത്. ഇവർക്കൊപ്പം ഭൂമി പട്നേക്കറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്ത്രീ, പുരുഷ ശാക്തീകരണമാണ് ചിത്രത്തിന്റെ പ്രമേയം. ഡിസംബർ 6 ന് ചിത്രം തിയേറ്ററുകളിൽ എത്തും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X