താരപുത്രിയ്ക്ക് ഭക്ഷണം വാരി കൊടുത്ത് യുവനടന്‍! പ്രണയം ഇല്ലെന്ന് പറഞ്ഞത് വെറുതെയാണെന്ന് ആരാധകരും
സാറ അലി ഖാനും കാര്‍ത്തിക് ആര്യനും ഇന്ത്യന്‍ സിനിമാലോകം മുഴുവന്‍ അറിയപ്പെടുന്ന യുവതാരങ്ങളാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് അടുത്ത കാലം വരെ പ്രചരിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ പ്രണയത്തില്‍ അല്ലെന്ന് ഇരുവരും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അതേ സമയം ഇംതിയാസ് അലിയുടെ സംവിധാനത്തിലെത്തുന്ന 'ലവ് ആജ് കല്‍' എന്ന സിനിമയില്‍ സാറയും കാര്‍ത്തിക്കും ഡേറ്റിങ് നടത്തുന്നുണ്ട്.
ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെയാണ് ഇക്കാര്യങ്ങള്‍ താരപുത്രി പറഞ്ഞത്. സിനിമയില്‍ ഞങ്ങള്‍ 2.5 മണിക്കൂറുകള്‍ ഡേറ്റിങ് ചെയ്യുന്നുണ്ട്. എന്നാല്‍ അല്ലാതെ ഒരു ബന്ധമില്ലെന്നും സാറ വ്യക്തമാക്കി. ഇപ്പോഴിതാ കാര്‍ത്തിക് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. 'നേരത്തെ ഉണ്ടായിരുന്നതിലും വല്ലാതെ മെലിഞ്ഞ് പോയി. പഴയത് പോലെ ആവണമെന്ന്' സൂചിപ്പിച്ച് കൊണ്ട് സാറയ്ക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ചിത്രമായിരുന്നു കാര്‍ത്തിക് പങ്കുവെച്ചത്.

പണ്ട് തടിച്ചി ആയിരുന്ന സാറയുടെ പഴയ ഫോട്ടോസ് അടുത്തിടെ താരപുത്രി പങ്കുവെച്ചിരുന്നു. അതില്‍ നിന്നും ശരീരഭാരം കുറച്ച് മെലിഞ്ഞ് അതീവ സുന്ദരിയായ സാറയുടെ മേക്കോവര്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇതിനെ കളിയാക്കി കൊണ്ട് കാര്‍ത്തിക് ആര്യന്‍ പങ്കുവെച്ചതായിരുന്നു ഈ ചിത്രമെന്നാണ് സൂചന. പോസ്റ്റിന് താഴെ രസകരമായ കമന്റുകളുമായി ആരാധകരും സിനിമാ താരങ്ങളുമെല്ലാം എത്തുന്നുണ്ട്.
സാറയുടെ പിതാവും ബോളിവുഡ് നടനുമായ സെയിഫ് അലി ഖാന്‍ നായകനായി അഭിനയിച്ച സൂപ്പര്‍ ഹിറ്റ് പടമായിരുന്നു ലവ് ആജ് കല്‍. ഇംതിയാസ് അലി സംവിധാനം ചെയ്ത ഇതേ സിനിമയുടെ രണ്ടാം ഭാഗമായിട്ടാണ് മറ്റൊരു ചിത്രം കൂടി ഒരേ പേരിലെത്തുന്നത്. വാലന്റ്റൈന്‍സ് ദിനമായ ഫെബ്രുവരി പതിനാലിന് സിനിമ തിയറ്ററുകളിലേക്ക് എത്തും.


Click it and Unblock the Notifications











