എനിക്ക് പണമുണ്ടായത് ഇന്ത്യയിലെ ജനങ്ങള്‍ കാരണമാണ്,സഹായ ഹസ്തവുമായി കാര്‍ത്തിക്കും വിരാട് കോലിയും

By Midhun Raj

കൊറോണ വൈറസ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകളുമായി സിനിമാ താരങ്ങളും എത്തുന്നുണ്ട്. നേരത്തെ ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ് കുമാര്‍ പ്രധാന മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 കോടി നല്‍കിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ലോക് ഡൗണ്‍ കാരണം ബുദ്ധിമുട്ടുന്ന ദിവസകൂലികാര്‍ക്ക് സഹായവുമായി നടന്‍ സല്‍മാന്‍ ഖാനും രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയിലെ 25000 ദിവസ വേതനക്കാര്‍ക്കാണ് അദ്ദേഹം ധനസഹായം എത്തിക്കാമെന്ന് അറിയിച്ചിരുന്നത്.

karthik-viratkohli-anushka

അക്ഷയ് കുമാറിനും സല്‍മാന്‍ ഖാനും പിന്നാലെ ബോളിവുഡ് യുവതാരം കാര്‍ത്തിക്ക് ആര്യനും സഹായവുമായി എത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നല്‍കുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു കാര്‍ത്തിക്ക് ആര്യന്‍ ഇക്കാര്യം പറഞ്ഞത്. "ഒരു രാജ്യത്തെ ജനങ്ങള്‍ എന്ന നിലയില്‍ നമ്മള്‍ ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. ഞാന്‍ ഇന്ന് ആരാണോ, നേടിയ പണം എത്രയാണോ അതു മുഴുവന്‍ ഇന്ത്യയിലെ ജനങ്ങള്‍ കാരണമുണ്ടായതാണ്.

അതിനാല്‍ തന്നെ കേന്ദ്ര കോറോണ ഫണ്ടിലേക്ക് ഒരു കോടി നല്‍കാന്‍ തയ്യാറാണ്. നിങ്ങള്‍ ഓരോരുത്തരും കഴിയുന്ന വിധം സംഭാവന നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാര്‍ത്തിക്ക് ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. കാര്‍ത്തിക്ക് ആര്യന് പുറമെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും നടിയുമായ അനുഷ്‌ക ശര്‍മ്മയും സംഭാവന നല്‍കിയിരുന്നു. എന്നാല്‍ സഹായമായി നല്‍കുന്നത് എത്രായാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നില്ല. ഒട്ടേറെ പേര്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ തങ്ങള്‍ക്ക് അതിയായ ദുഖമുണ്ടെന്നും അവരുടെ വേദന അല്‍പ്പമെങ്കിലും കുറയ്ക്കാന്‍ തങ്ങളുടെ സഹായത്തിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും വിരാട് കോഹ്ലി അറിയിച്ചിരുന്നു.

നേരത്തെ തെന്നിന്ത്യയിലെ താരങ്ങളും സിനിമാ മേഖലയിലുളളവര്‍ക്ക് സഹായ ഹസ്തവുമായി എത്തിയിരുന്നു. നടന്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, അല്ലു അര്‍ജുന്‍, സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍, വിജയ് സേതുപതി തുടങ്ങിയവരാണ് സിനിമാ പ്രവര്‍ത്തകരെ സഹായിച്ചിരുന്നത്. 21 ദിവസത്തെ ലോക്ക് ഡൗണ്‍ സിനിമാ മേഖലയെയും കാര്യമായി ബാധിച്ചിരുന്നു. കൊറോണ കാരണം നിലവില്‍ സിനിമകളുടെ ചിത്രീകരണവും റിലീസുമെല്ലാം മാറ്റിവെച്ചിരിക്കുകയാണ്.

Read more about: virat kohli anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X