സെയ്ഫിന്റെ ആ കണ്ടീഷൻ പാലിക്കും!! സാറയുമായി ഡേറ്റിന് പോകും, തുറന്ന് പറഞ്ഞ് യുവനടൻ
സാറ ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ കയ്യിൽ പണം ഉണ്ടായിരിക്കണം എന്നൊരു കണ്ടീഷൻ മാത്രമാണ് സെയ്ഫ് ഉന്നയിച്ചത്.
ബോളിവുഡിലെ ചർച്ച നടൻ സെയ്ഫ് അലിഖാന്റെ മകളും നടിയുമായ സാറാ അലിഖാന് നടൻ കാർത്തിക് ആര്യനോടുളള ക്രഷിനെ കുറിച്ചാണ്. സംവിധായകൻ കരൺ ജോഹർ അവതാരിപ്പിക്കുന്ന ഷോയായ കോഫി വിത്ത് കരണിലെ സാറയും അച്ഛൻ സെയ്ഫ് അലിഖാനമും ഒന്നിച്ചെത്തിയപ്പോഴാണ് കാർത്തിക്കിനോടുളള ക്രഷിനെ കുറിച്ച് സാറ തുറന്ന് പറഞ്ഞത്. ഇത് ബോളിവുഡിൽ നിമിഷം നേരം കൊണ്ട് വൈറലാനുകയായിരുന്നു.

എന്നാൽ ഇപ്പോൾ സാറയുടെ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കാർത്തിക് ആര്യൻ. നടി കൃതി സനോണും ആര്യനും അതിഥിയായി എത്തിയ കോഫിവിത്ത് കരൺ ഷോയിലൂടെയാണ് താരപുത്രിയുടെ ക്രഷിനെ കുറിച്ച് കാർത്തിക് പ്രതികരിച്ചത്. സെയ്ഫ് അലിഖാൻ പറഞ്ഞ കണ്ടീഷൻ നിറവേറി കഴിയുമ്പോൾ തീർച്ചയായും സാറയെ താൻ ഡേറ്റിന് ക്ഷണിക്കുമെന്ന് താരം പറഞ്ഞു.
സാറ ആര്യനോടുളള തന്റെ ക്രഷിനെ കുറിച്ച് വെളിപ്പെടുത്തിയപ്പോൾ കയ്യിൽ പണം ഉണ്ടായിരിക്കണം എന്നൊരു കണ്ടീഷൻ മാത്രമാണ് സെയ്ഫ് ഉന്നയിച്ചത്. സെയ്ഫിനുളള മറുപടിയും കാർത്തിക് നൽകി കഴിഞ്ഞിട്ടുണ്ട്. കാർത്തികും അനന്യ പാണ്ഡെയും തമ്മിലുളള ഡിന്നർ ഡേറ്റും ഷോയിൽ ചർച്ചയായിരുന്നു.


Click it and Unblock the Notifications











