'സ്വാഗത് സേ സ്വാഗത്' പാട്ടിന് കിടിലന്‍ ഡാന്‍സുമായി കത്രീനാ കൈഫ്! വീഡിയോ വൈറല്‍! കാണൂ
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ താരറാണിമാരില്‍ ഒരാളായ നടിയാണ് കത്രീനാ കൈഫ്. അഭിനയപ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളിലും തിളങ്ങിയാണ് കത്രീന താരമായത്. സൂപ്പര്‍ താര ചിത്രങ്ങളിലൂടെയായിരുന്നു കത്രീന ബോളിവുഡില്‍ ചുവടുറപ്പിച്ചിരുന്നത്. കത്രീനയുടെതായി കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രമായിരുന്നു ടൈഗര്‍ സിന്ദാഹേ.
അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ സല്‍മാനും കത്രീനയുമായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നത്. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷമിറങ്ങിയ ചിത്രങ്ങളില്‍ എറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളിലൊന്നായി ടൈഗര്‍ സിന്ദാഹേ മാറിയിരുന്നു. വെല്‍ക്കം ടു ന്യൂയോര്‍ക്ക് എന്ന ചിത്രമായിരുന്നു കത്രീനയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു നടി എത്തിയിരുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളാണ് കത്രീനയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ആമിര്‍ഖാന്‍ ചിത്രം തംഗ്‌സ് ഓഫ് ഹിന്ദൊസ്ഥാന്‍, ഷാരൂഖ് ഖാന്റെ സീറോ തുടങ്ങിയ ചിത്രങ്ങളില്‍ കത്രീനയാണ് നായികയായി എത്തുന്നത്. സിനിമയില്‍ നിന്ന് ഒരിടവേളയെടുത്ത നടിയിപ്പോള്‍ ദബാംഗ് ടൂര്‍ എന്ന ഷോയുമായി വിദേശത്താണുളളത്. ഷോയ്ക്കിടെ കത്രീന കളിച്ചൊരു ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ടൈഗര്‍ സിന്ദാ ഹേയിലെ സ്വാഗ് സെ സ്വാഗത് എന്ന പാട്ടിനാണ് കത്രീന ചുവടുവെച്ചിരിക്കുന്നത്. കത്രീന തന്നെയാണ് തന്റെ ഇന്‍സ്റ്റ്ഗ്രാം പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുളളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. കത്രീനയുടെ ഡാന്‍സിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരിക്കുന്നത്.


Click it and Unblock the Notifications











