»   » കത്രീന ഇച്ഛിച്ചതും പാപ്പരാസികള്‍ കല്‍പ്പിച്ചതും...

കത്രീന ഇച്ഛിച്ചതും പാപ്പരാസികള്‍ കല്‍പ്പിച്ചതും...

Posted By:
Subscribe to Filmibeat Malayalam

സ്‌പെയിനില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയി പാപ്പരാസികളുടെ കണ്ണില്‍പ്പെട്ട രണ്‍ബീര്‍ കപൂറിന്റെയും കത്രീന കെയ്ഫിന്റെയും ബീച്ച് ചിത്രങ്ങള്‍ ഇപ്പോഴും ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. അതിവേഗത്തിലാണ് സ്‌പെയിനിലെ ബീച്ചില്‍ നീന്തല്‍വേഷത്തില്‍ കറങ്ങിനടക്കുന്ന ബോളിവുഡ് ലവ് ബേര്‍ഡ്‌സിന്റെ ചിത്രങ്ങള്‍ ഓണ്‍ലൈനിലും ടിവി ചാനലുകളിലും പരന്നത്.

പൊതുവേ ഗോസിപ്പുകളോടും എപ്പോഴും ക്യാമറയുമായി പി്ന്നാലെ നടക്കുന്ന പാപ്പരാസികളോടും ഇഷ്ടക്കേസ് കാണിക്കാറുള്ള കത്രീന പക്ഷേ സ്‌പെയിന്‍ വെക്കേഷന്റെ ഫോട്ടോ പുറത്തായത് അത്ര കാര്യമായി കാണുന്നില്ലത്രേ. മാത്രമല്ല ഈ ചിത്രങ്ങള്‍ പുറത്തായതില്‍ കത്രീന ചില നേട്ടങ്ങള്‍ കാണുകയും ചെയ്യുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്.

ആദ്യത്തെ കാര്യം മുന്‍കാമുകനായ സല്‍മാനുമായി ഇപ്പോള്‍ തനിയ്ക്ക് ബന്ധമൊന്നുമില്ലെന്നതാണത്രേ. സല്‍മാനുമായി നല്ല സൗഹൃദം മാത്രമേയുള്ളുവെന്നതില്‍ രണ്‍ബീറുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തായതില്‍ താരത്തിന് പ്രശ്‌നമൊന്നുമില്ലെന്നാണ് സൂചന.

അടുത്തിടെയായി രണ്‍ബീര്‍ കപൂര്‍ പൂര്‍വ്വകാമുകി ദീപിക പദുകോണുമായി കൂടുതല്‍ അടുക്കുന്നത് ഈ ഫോട്ടോ ലീക്കിലൂടെ തടയാന്‍ കഴിയുമെന്ന് കത്രീന കരുതുന്നുണ്ടെന്നും ചിലര്‍ പറയുന്നു. അടുത്തിടെ ചില പാര്‍ട്ടികളിലും മറ്റും രണ്‍ബീറും ദീപികയും അതിരുവിട്ട് അടുത്തിടപഴകുന്നതിന്റെയും മറ്റും ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതില്‍ കത്രീനയ്ക്ക് ഈര്‍ഷ്യയുണ്ട്. ഇപ്പോള്‍ ഈ ഫോട്ടോ ലീക്കായതോടെ ദീപിക രണ്‍ബീറുമായി അകലം പാലിയ്ക്കുമെന്നാണത്രേ കത്രീന കരുതുന്നത്.

ഫോട്ടോ ലീക്കായ കാര്യത്തില്‍ ഒരൊറ്റ സങ്കടം മാത്രമേ കത്രീനയ്ക്കുള്ളു. കാര്യം മറ്റൊന്നുമല്ല ചിത്രത്തിന് പതിവുപോലുള്ള സൗന്ദര്യമില്ല. പാപ്പരാസികള്‍ പാത്തുപതുങ്ങിയും പകര്‍ത്തിയ ചിത്രമായതിനാല്‍ത്തന്നെ മികച്ച ആംഗിളുകളൊന്നും ലഭിച്ചിട്ടില്ല. ഇത്രയും സുന്ദരിയായ താന്‍ ഫോട്ടോയില്‍ വേണ്ടത്ര മികച്ചുനില്‍ക്കുന്നില്ല എന്നതുമാത്രമാണ് കത്രീനയുടെ സങ്കടം.

English summary
Katrina Kaif is apparently fine that her holiday pictures with Ranbir Kapoor have surfaced

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam