സല്‍മാന്‍ ഖാന്‍-കത്രീന കൈഫ് പ്രണയത്തില്‍ വില്ലനായത് രണ്‍ബീറോ? താരത്തിന്റെ മറുപടി ഇങ്ങനെ! കാണാം!

Recommended Video

സല്‍മാനും രണ്‍ബീറുമായുള്ള ബന്ധത്തെക്കുറിച്ച് കത്രീന കൈഫ് | Filmibeat Malayalam

പ്രണയിച്ച് വിവാഹിതരാവുന്നതും ഇടയ്ക്ക് വെച്ച് വഴിപിരിയുന്നതുമൊക്കെ സ്വഭാവികമായ കാര്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹിതരായവര്‍ വിലാഹ മോചനം നേടിയും ഞെട്ടിച്ചിട്ടുണ്ട്. സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തില്‍ ആവര്‍ത്തിക്കുന്നതില്‍ പലരും പരാജയപ്പെടാറുമുണ്ട്. വിവാഹ മോചനം ഇന്ന് സാധാരണമായ കാര്യമായി മാറിയിരിക്കുകയാണ്. ബോളിവുഡ് സിനിമാലോകം ഒന്നടങ്കം ആഘോഷിച്ച വിരവധി പ്രണയങ്ങളുണ്ട്. വിവാഹത്തില്‍ കലാശിക്കാതെ ഇടയ്ക്ക് വെച്ച് മുറിഞ്ഞുപോയ ബന്ധങ്ങള്‍.സ്‌ക്രീനിലെ പ്രിയതാരങ്ങള്‍ ജീവിതത്തിലും ഒരുമിച്ചിരുന്നെങ്കിലോയെന്ന് ആഗ്രഹിക്കാറുണ്ട് പലരും. അത്തരത്തിലൊരു ജോഡിയായിരുന്നു സല്‍മാന്‍-കത്രീന.

പുതിയ ചിത്രമായ ജഗ്ഗാ ജഗ്ഗൂസിനിടയില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിനിടയില്‍ കത്രീന കൈഫ് പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സല്‍മാനും കത്രീനയും തമ്മിലുള്ള ബന്ധത്തിലെ വില്ലന്‍ രണ്‍ബീര്‍ കപൂറായിരുന്നുവെന്ന കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. തനിക്ക് കത്രീനയെ ഇഷ്ടമായിരുന്നുവെന്ന് രണ്‍ബീറും സമ്മതിച്ചിരുന്നു. സല്‍മാനും രണ്‍ബീറുമായുള്ള ബന്ധത്തെക്കുറിച്ച് താരം പറഞ്ഞതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ.

സല്‍മാനെ നേരത്തെ അറിയാം

സല്‍മാനെ നേരത്തെ അറിയാം

സല്‍മാന്‍ ഖാനെ നേരത്തെ തന്നെ തനിക്ക് അറിയാമെന്ന് താരം പറയുന്നു. 18ാമത്തെ വയസ്സുമുതല്‍ തുടങ്ങിയ ബന്ധമായിരുന്നു ഇത്. കുട്ടിക്കാലം മുതലേ അറിയാവുന്നതിനാല്‍ത്തന്നെ തങ്ങള്‍ക്കിടയില്‍ മികച്ച കെമിസ്ട്രിയുണ്ട്. എന്നാല്‍ അത് പ്രണയത്തിന്റേതാണെന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ല. അത്തരത്തിലൊരു വിശേഷണം നല്‍കുന്നതില്‍ താന്‍ തൃപ്തയല്ലെന്ന് താരം പറയുന്നു. ഈ ബന്ധത്തില്‍ മറ്റുള്ളവര്‍ എന്തിനാണ് ഇടപെടുന്നതെന്നും ദുര്‍വ്യാഖ്യാനം നടത്തുന്നതെന്നതിനെക്കുറിച്ചും തനിക്ക് അറിയില്ലെന്നും താരം പറയുന്നു.

ഡേറ്റിങ്ങൊന്നുമുണ്ടായിരുന്നില്ല

ഡേറ്റിങ്ങൊന്നുമുണ്ടായിരുന്നില്ല

ഇന്നും പ്രേക്ഷകര്‍ക്ക് അറിയാനാഗ്രഹമുള്ള കാര്യങ്ങളിലൊന്നാണ് രണ്‍ബീറുമായുള്ള ബന്ധം. രണ്ട് മനോഹരമായ സിനിമകളില്‍ തങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് തങ്ങള്‍ക്കിടയില്‍ മികച്ച സൗഹൃദം ഉടലെടുത്തിരുന്നു. സ്‌ക്രീനിലും അത് കാണാവുന്നതാണ്. എന്നാല്‍ അതില്‍ക്കൂടുതലുള്ള ബന്ധമൊന്നും ഇല്ലെന്നും താരം പറയുന്നു. രണ്‍ബീറും കത്രീനിയും തമ്മില്‍ ഡേറ്റിങ്ങിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് പ്രചരിച്ചിരുന്നു.

രണ്‍ബീര്‍ മാന്യനാണ്

രണ്‍ബീര്‍ മാന്യനാണ്

രണ്‍ബീര്‍ മാന്യനായ വ്യക്തിയാണ്. സഹപ്രവര്‍ത്തകയെന്ന നിലയില്‍ തന്നോട് മാന്യമായാണ് പെരുമാറിയത്. സെറ്റില്‍ എല്ലാവരുമായും അദ്ദേഹം വളരെ കൂളായാണ് ഇടപെടാറുള്ളത്. യാതൊരുവിധ താരജാഡയുമില്ലാതെയാണ് എന്നും പെരുമാറുന്നത്. തങ്ങളുടെ സൗഹൃദം ശക്തമായി വന്നപ്പോഴാണ് പലരും ഡേറ്റിങ്ങിനെക്കുറിച്ച് പ്രചരിപ്പിച്ചത്. എന്നാല്‍ അത്തരത്തിലൊരു സംഭവവും നടന്നിട്ടില്ലെന്ന് താരം പറയുന്നു.

പ്രേമമായിരുന്നില്ല ലക്ഷ്യം

പ്രേമമായിരുന്നില്ല ലക്ഷ്യം

പ്രണയിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ സിനിമയിലേക്കെത്തിയത്. സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ പ്രണയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ ജീവിതത്തില്‍ വരാനുള്ള അതിഥി എപ്പോഴെങ്കിലും എത്തുമെന്നും ആ സ്‌പെഷല്‍ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും താരം പറയുന്നു. ഇടയ്‌ക്കൊക്കെ ഏകാന്തത ശല്യമായി മാറാറുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ തനിച്ചിരിക്കാനും താന്‍ ഇഷ്ടപ്പെടാറുണ്ടെന്നും കത്രീന വ്യക്തമാക്കിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X