ഫോട്ടോഗ്രാഫറെ രക്ഷിച്ച് കത്രീനയും അർജുൻ കപൂറും! വീഡിയോ വൈറലാകുന്നു...
ബോളിവുഡ് താരങ്ങൾ എപ്പോഴും മികച്ച സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. ചില സൗഹൃദങ്ങൾ ഗോസിപ്പ് കോളങ്ങളിൽ ഇടം പിടിക്കാറുണ്ടെങ്കിലും അത് കേവലം ഗോസിപ്പ് വാർത്തയായി ഒതുങ്ങി പോകാറാണ് പതിവ്. ഒരു കാലത്ത ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമായിരുന്നു കത്രീന കൈഫ്, അർജുൻ കപൂറും. തങ്ങളുടെ സൗഹൃദത്തെ കുറിച്ച് താരങ്ങൾ പലപ്പോഴും താരങ്ങൾ തുറന്നു പറഞ്ഞിട്ടുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഇരുവരും സജീവ സാന്നിധ്യമാണ്. നർമ്മ രസമായ കമന്റുകളുമായി ഇരുവരും സോഷ്യൽ മീഡിയയിലൂടെ പരസ്പരം ട്രോളാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരാളെ അപകടത്തിൽ നിന്ന് രക്ഷിക്കുന്ന താരങ്ങളുടെ വീഡിയോയാണ്. സോനം കപൂർ, ദുൽഖർ സൽമാൻ ചിത്രമായ സോയാ ഫാക്ടർ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനു ശേഷം മടങ്ങി എത്തുമ്പോഴാണ് സംഭവം.
താരങ്ങളെ കണ്ടതും ഫോട്ടോ ഗ്രാഫർമാർ ചുറ്റിനും വളയുകയായിരുന്നു. ഒരു ഫോട്ടോഗ്രാഫര്‍ നിന്നിരുന്നത് കത്രീനയുടെ കാറിന്റെ മുന്നിലായിരുന്നു. വണ്ടി മുന്നോട്ട് എടുക്കുമ്പോൾ, ഫോട്ടോഗ്രാഫറോട് ശ്രദ്ധിക്കാനായി അര്‍ജുനും കത്രീനയും വിളിച്ച് പറയുന്ന വീഡിയോയാണ് വൈറലാകുന്നത്.. അര്‍ജുന്‍ കപൂര്‍ തന്റെ രാഖി സഹോദരനാണെന്നും 'ഷീല കി ജവാനി'യുടെ ചിത്രീകരണ വേളയിലാണ് രാഖി സഹോദരനാക്കിയതെന്നും കത്രീന അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications