For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രതീക്ഷയ്ക്ക് വകയുണ്ടോ? ആലിയ ഭട്ട് ഗര്‍ഭിണിയായപ്പോള്‍ സമാധാനം നഷ്ടപ്പെട്ടത് ദീപികയ്ക്കും കത്രീനയ്ക്കും!

  |

  ബോളിവുഡിന്റെ പ്രിയ താരദമ്പതികളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അച്ഛനമ്മമാരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഏറെ ആഹ്ലാദാരവങ്ങളോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സെലിബ്രിറ്റികളും കുടുംബാംഗങ്ങളും ആരാധകരും ഉള്‍പ്പെടെ വലിയൊരു നിര തന്നെ ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുകയാണ്.

  താരങ്ങളുടെ വിവാഹം പോലെ തന്നെ മാധ്യമങ്ങള്‍ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഈ പുതിയ വാര്‍ത്തയേയും. അതേസമയം വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ആലിയ ഗര്‍ഭിണിയായെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ചില ആരാധകരെങ്കിലും നെറ്റിചുളിയ്ക്കുകയാണ്.

  ബോളിവുഡിലെ മറ്റ് ചില സെലിബ്രിറ്റികളെക്കുറിച്ചും അവര്‍ ചികഞ്ഞ് അന്വേഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. അതില്‍ രസകരമായ വസ്തുതയെന്താണെന്നു വെച്ചാല്‍ രണ്ടു പേരും രണ്‍ബീറിന്റെ മുന്‍ കാമുകിമാരാണെന്നതാണ്.

  ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയുമാണ് ട്രോളന്‍മാര്‍ നോട്ടമിട്ടിരിക്കുന്നത്. വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായിട്ടും കരിയര്‍ കരിയര്‍ എന്ന് ഭ്രാന്ത് പിടിച്ചു നടക്കുകയാണോ എന്നും നിങ്ങള്‍ക്ക് ഒരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമില്ലേ എന്നുമാണ് ചിലരെങ്കിലും നേരിട്ട് ചോദിക്കുന്നത്. ആലിയയുടെ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ക്ക് ചുവടെയായിരുന്നു ട്രോളന്‍മാരുടെ പുതിയ കമന്റുകള്‍.

  2018-ല്‍ വിവാഹിതരായ ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങിനും ഇതുവരെ കുട്ടികളായിട്ടില്ല. അതേപോലെയാണ് കത്രീന കൈഫിന്റെയും വിക്കി കൗശാലിന്റെ കാര്യവും. ഇരുവരുടെയും വിവാഹം 2021 ഡിസംബറിലായിരുന്നു.

  Also Read: ഇരുപതാം വയസിൽ അച്ഛനാകാൻ ആ​ഗ്രഹിച്ചിരുന്ന രൺബീർ കപൂർ, മനസ് മാറ്റിയത് സംവിധായകൻ!

  എന്നാല്‍ കത്രീനയ്ക്കും ദീപികയ്ക്കും വരുന്ന ട്രോളുകളെ പ്രതിരോധിക്കുന്നവരുമുണ്ട്. 'ആലിയ 29-ാം വയസ്സില്‍ ഗര്‍ഭിണിയായെന്ന് വിചാരിച്ച് ബാക്കിയുള്ള നടിമാര്‍ എന്തുവേണം? എന്താണ് നമ്മുടെ സമൂഹത്തിന്റെ കുഴപ്പം?' , 'ആലിയ ഗര്‍ഭിണിയായതിന് ദീപികയേയും കത്രീനയേയും അതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്തിന്? ',

  സ്വന്തം കാര്യം പോലും നേരാംവണ്ണം നോക്കാനറിയാത്ത സ്ത്രീവിരുദ്ധസമൂഹമാണ് നടിയെ പരിഹസിക്കുന്നതെന്നായിരുന്നു മറ്റു ചില കമന്റുകളുടെ ഉള്ളടക്കം.

  Also Read:ഞാന്‍ ആലിയയോട് മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട്, അവള്‍ എങ്ങനെയത് ചെയ്യുമെന്നറിയില്ല; മരുമകളെക്കുറിച്ച് നീതു

  Also Read: ഞങ്ങളുടെ കുഞ്ഞ് വരുന്നു; ആലിയ ഭട്ട് ഗര്‍ഭിണി, ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങി രണ്‍ബീറും ആലിയയും

  കഴിഞ്ഞ ഏപ്രില്‍ 14-നായിരുന്നു ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ആ ആഴ്ച തന്നെ ഇരുവരും കമിറ്റ് ചെയ്ത സിനിമകള്‍ ചെയ്തു തീര്‍ക്കുന്നതിനായി ഷൂട്ടിങ്ങ് ലൊക്കേഷനുകളിലേക്ക് മടങ്ങിയിരുന്നു. തന്റെ ആദ്യ ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് തിരക്കുകളിലാണ് ഇപ്പോള്‍ ആലിയ ഭട്ട്. അതിനിടെയാണ് കുടുംബത്തില്‍ സന്തോഷം പരത്തിയ പുതിയ വിശേഷവാര്‍ത്ത അറിയുന്നത്.

  അതേസമയം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ആദ്യമായി ഒന്നിച്ചഭിനയിച്ച ബ്രഹ്മാസ്ത്രയുടെ റിലീസ് വരുന്ന സെപ്റ്റംബര്‍ 9-നാണ്. അമിതാഭ് ബച്ചന്‍, നാഗാര്‍ജ്ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

  English summary
  Katrina Kaif and Deepika Padukone trolled after the announcement of Alia Bhatt's pregnancy news
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X