സല്‍മാന്‍ ഖാനും കത്രീന കൈഫും വിവാഹിതരായി? പ്രചരിച്ച വീഡിയോയുടെ സത്യാവസ്ഥ ഇങ്ങനെയാണ്..
സല്‍മാന്‍ ഖാനും കത്രീന കൈഫും ഒരു കാലത്ത് ബോളിവുഡിലെ ചൂടന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയവരാണ്. ഏറെ കാലമായി പ്രണയത്തിലായിരുന്ന ഇരുവരും വേര്‍പിരിഞ്ഞത് ആരാധകര്‍ക്ക് നിരാശ നല്‍കിയിരുന്നു. പ്രണയം തകര്‍ന്നതോടെ ഒന്നിച്ചുള്ള സിനിമകള്‍ ചെയ്യുന്നതും കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ സല്‍മാനൊപ്പം കത്രീനയുടെ തിരിച്ച് വരവ് ആരാധകരും ആഘോഷമാക്കി മാറ്റിയിരുന്നു.

കത്രീനയ്ക്ക് സിനിമകള്‍ ലഭിക്കാത്തതിനാല്‍ പുതിയ സിനിമകള്‍ സല്‍മാന്‍ നിര്‍മ്മിക്കുന്നതായിട്ടും ഗോസിപ്പുകള്‍ പ്രചരിച്ചു. ഇതോടെ താരജോഡികള്‍ വീണ്ടും പ്രണയത്തിലായി എന്ന വാര്‍ത്തകള്‍ക്ക് ശക്തി കൂടി. ഇപ്പോഴിതാ കത്രീന കൈഫിനെ വിവാഹം കഴിക്കുന്ന സല്‍മാന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ചുറ്റുമുള്ള ആളുകള്‍ക്ക് നടുവില്‍ നിന്നും കത്രീനയുടെ കഴുത്തില്‍ പൂമാല ഇടുന്ന സല്‍മാന്‍ ആണ് വീഡിയോയിലുള്ളത്.
എന്നാലിത് ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള വീഡിയോ ആയിരുന്നു. സല്‍മാന്‍ ഖാനും കത്രീന കൈഫും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച് അവസാനം തിയറ്ററുകളിലേക്ക് എത്തിയ ഭാരത് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയുള്ള ദൃശ്യങ്ങളായിരുന്നിത്. കോസ്റ്റിയൂം ഡിസൈനറായ ആഷ്‌ലി റെബെല്ലോ ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട വീഡിയോ ആണ് തരംഗമായത്.
വീഡിയോ വൈറലായതോട് കൂടി താരങ്ങള്‍ വിവാഹിതരായി എന്ന തരത്തിലും വാര്‍ത്തകള്‍ വന്നു. റിലീസിനെത്തിയ ഭാരത് തിയറ്ററുകളില്‍ നിന്നും പ്രേക്ഷക പ്രശംസ സ്വന്തമാക്കി മുന്നേറുകയാണ്.


Click it and Unblock the Notifications