കത്രീനക്കും വിക്കി കൗശലിനും കുഞ്ഞ് പിറക്കാൻ പോകുന്നു, നടി ഗർഭിണിയാണെന്ന് റിപ്പോർട്ടുകൾ, പുതിയ ലുക്കും ചർച്ച!
സൽമാൻ ഖാനുമായി ഏറ്റവും കൂടുതൽ സൗഹൃദം സൂക്ഷിക്കുന്ന നടിയാണ് കത്രീന കൈഫ്. ഒരിക്കൽ ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ നിരവധി ഗോസിപ്പുകൾ വന്നിരുന്നു. ഇരുവരും വിവാഹിതരാകുമെന്നും ആരാധകർ പ്രതീക്ഷിച്ചിരുന്നു.
പക്ഷെ അപ്പോഴേക്കും വിക്കി കൗശലും കത്രീനയും പ്രണയത്തിലായി വിവാഹം ചെയ്തു. സൽമാന്റെ കുടുംബത്തിലെ ഏത് ആഘോഷങ്ങളിലും അതിഥിയായി കത്രീന എത്താറുണ്ട്. ശനിയാഴ്ച രാത്രി സൽമാൻ ഖാന്റെ സഹോദരി അർപ്പിത ഖാന്റെ നേതൃത്വത്തിൽ നടന്ന ഈദ് പാർട്ടിയിൽ കത്രീന കൈഫ് പങ്കെടുക്കാൻ എത്തിയിരുന്നു.

ഒപ്പം പക്ഷെ ഭർത്താവ് വിക്കി കൗശൽ ഉണ്ടായിരുന്നില്ല. വളരെ നാളുകൾക്ക് ശേഷമാണ് ബോളിവുഡ് സെലിബ്രിറ്റികളുടെ പരിപാടിയിൽ കത്രീന അതിഥിയായി വരുന്നത്. മുംബൈയിൽ നടന്ന പരിപാടിയിൽ ടൈഗർ ത്രീയിലെ താരങ്ങളെല്ലാം എത്തിയിരുന്നു.
മാസങ്ങൾക്ക് ശേഷം കത്രീന മീഡിയയ്ക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടപ്പോൾ നടി ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണിപ്പോൾ. താരത്തിന്റെ വസ്ത്രധാരണമാണ് താരം ഗർഭിണിയാണെന്ന സംശയം പാപ്പരാസികൾക്കുണ്ടാകാൻ കാരണം. പൊതുവെ ബോഡി ഫിറ്റ് വസ്ത്രങ്ങളിലാണ് ഇത്തരം ഫങ്ഷനുകളിൽ കത്രീന പ്രത്യക്ഷപ്പെടാറുള്ളത്.
എന്നാൽ സൽമാന്റെ കുടുംബത്തിന്റെ ഈദ് പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഓവർസൈസ്ഡ് ഹെവി വർക്കുള്ള അനാർക്കലി ചുരിദാറായിരുന്നു നടി ധരിച്ചിരുന്നത്. മാത്രമല്ല നടിയുടെ ആകാരഭംഗിയിൽ വ്യത്യാസം വന്നിട്ടുണ്ടെന്നും വയറിന് വലിപ്പം വെച്ചതായി കാണാമെന്നും വീഡിയോ വൈറലായതോടെ ആരാധകർ കമന്റ് ചെയ്തു.
നടി ഷാൾ ഉപയോഗിച്ച് തന്റെ ബേബി ബംപ് മറക്കാൻ ശ്രമിക്കുന്നുവെന്നും ആരാധകർ കമന്റ് ചെയ്തു. നടി ഗർഭിണിയാണോ?, നടി ഇപ്പോൾ ജിമ്മിൽ പോകാത്തത് പോലെയാണ് ശരീരഭാഷ, കത്രീനയ്ക്ക് കുറച്ച് വണ്ണം കൂടിയതായി തോന്നുന്നു, ഇപ്പോൾ നടിക്ക് ഷൂട്ടില്ലെന്നും കേൾക്കുന്നുണ്ട് എന്നെല്ലാമാണ് ആരാധകർ കമന്റ് ചെയ്തത്.

കത്രീനയുടെ ശരീര ഭാഷ ഒരു ഗർഭിണിയുടേത് പോലെ മാറിയതായും ആരാധകർ കമന്റ് ചെയ്തു. 2022ൽ പുറത്തിറങ്ങിയ ഫോൺ ഭൂതിലാണ് കത്രീന അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുന്ന ശ്രീറാം രാഘവന്റെ മെറി ക്രിസ്‌മസ് എന്ന ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ മറ്റൊരു പ്രോജക്ട്.
സൽമാനൊപ്പം ചെയ് ടൈഗർ 3യും പോസ്റ്റ് പ്രൊഡക്ഷനിലാണ്. സോയ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തിനായി അവതരിപ്പിക്കുന്നത്. രണ്ട് വർഷം മുമ്പാണ് ഇരുവരും ആഢംബരപൂർവം വിവാഹിതരായത്. വിക്കിയേക്കാൾ നാല് വയസിന് മൂത്തതാണ് കത്രീന കൈഫ്.
കത്രീനയെ വിവാഹം ചെയ്യണമെന്ന തന്റെ തീരുമാനത്തെ ഏറെ സന്തോഷത്തോടെയാണ് വീട്ടുകാർ സ്വീകരിച്ചതെന്നാണ് വിക്കി പറഞ്ഞിട്ടുണ്ട്. തന്റെ മാതാപിതാക്കൾക്ക് കത്രീനയെ ഒരുപാട് ഇഷ്ടമാണെന്നും തങ്ങളുടെ വിവാഹത്തിൽ അവർക്ക് ഏറെ സാന്തോഷമുണ്ടെന്നും ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിൽ വിക്കി പറഞ്ഞിരുന്നു.
നമ്മളുടെ ഹൃദയത്തിൽ നന്മയുണ്ടെങ്കിൽ നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അത് പ്രതിഫലിക്കും എന്നാണ് താൻ വിശ്വസിക്കുന്നതും വിക്കി പറഞ്ഞിരുന്നു. കത്രീനയോട് പ്രണയം തോന്നിയതെപ്പോഴാണ് എന്ന അവതാരകന്റെ ചോദ്യത്തിൽ നിന്നും അത് തന്റെ ഏറെ പ്രിയപ്പെട്ട സ്വകാര്യ നിമിഷം എന്ന് പറഞ്ഞ് വിക്കി വഴുതി മാറുകയും ചെയ്‌തിട്ടുണ്ട്.
വിവാഹ ജീവിതം വളരെ മനോഹരമാണെന്നും തന്റെ ജീവിതത്തിലെ ഏറ്റവും നല്ല അധ്യായമാണിതെന്നും വിക്കി ഭാര്യയെ പുകഴ്ത്തി പറയാറുണ്ട്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാർ ചിത്രം ഗോവിന്ദാ നാം മേരാ എന്ന ചിത്രത്തിലാണ് വിക്കി ഏറ്റവും ഒടുവിലായി അഭിനയിച്ചത്. കിയാരാ അദ്വാനി, ഭൂമി പഡ്നേക്കർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


Click it and Unblock the Notifications











