നടനുമായുള്ള കല്യാണത്തിന് ഒരുങ്ങി കത്രീനയും കുടുംബവും, വിവാഹ തീയതിക്കൊപ്പം പുതിയ വിശേഷം പുറത്ത്

2019 ൽ പുറത്ത് ഇറങ്ങിയ ഉറി: ദി സർജിക്കൽ സ്ട്രൈക്ക് എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിൽ കൈനിറയെ ആരാധകരെ നേടിയ താരമാണ് വിക്കി കൗശൽ. 2012 മുതൽ ബോളിവുഡിൽ സജീവമായ താരം തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് ഉറിയിലൂടെയാണ്. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ബോളിവുഡിലെ യുവതാരങ്ങളിൽ പ്രധാനിയാണ് വിക്കി കൗശൽ.

നടന്റ ചിത്രങ്ങൾ സിനിമ കോളങ്ങളിൽ ചർച്ചയാവുന്നതിനോടൊപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിക്കിയുടെ പേര് ഉയർന്ന് കേൾക്കാറുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി വിക്കിയും താരറാണി കത്രീന കൈഫും തമ്മിലുള്ള പ്രണയ കഥ വൈറലാവുകയാണ്. ഒരു പുരസ്കാരനിശയിൽ കത്രീനയോട് വിക്കി വിവാഹാഭ്യർത്ഥന നടത്തിയിരുന്നു. സ്കിറ്റിനിടയിലായിരുന്നു സംഭവം. ഇതിന് പിന്നാലെയാണ് താരങ്ങളുടെ പ്രണയകഥ ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവുന്നത്. രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് വിക്കിയുമായുള്ള കത്രീനയുടെ പ്രണയം ചർച്ചയാവുന്നത്.

വിക്കി-കത്രീന വിവാഹം

അതേസമയം പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ താരങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇരുവീട്ടുകാർക്കിടയിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്നുളള വാർത്തകൾ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വിക്കി-കത്രീന വിവാഹം ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായപ്പോൾ ഇതിൽ പ്രതികരിച്ച് നടൻ രംഗത്ത് എത്തിയിരുന്നു. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെ കുറിച്ച് പ്രതികരിച്ചത്. താരങ്ങളുടെ വിവാഹനിശ്ചയം രഹസ്യമായി കഴിഞ്ഞുവെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു വിക്കിയുടെ പ്രതികരണം. ആ വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു.

വിവാഹം

എന്നാൽ കത്രീന കൈഫ് ഇതുവരെ വിക്കിയുമായുള്ള വിവാഹത്തെ കുറിച്ചോ പ്രണയത്തെ കുറിച്ചോ പ്രതികരിച്ചിട്ടില്ല. ഇപ്പോഴിത താരവിവാഹത്തെ കുറിച്ചുള്ള പുതിയ വാർത്ത പുറത്ത് എത്തുകയാണ്. വിവാഹത്തിനായുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. കത്രീനയുടെ അമ്മ സൂസാനെയും സഹോദരി ഇസബെല്ല കൈഫും വിവാഹത്തിനായുള്ള ഷോപ്പിംഗ് തിരക്കിലാണ്. ഇന്ത്യൻ വസ്ത്രങ്ങൾക്ക് പേരുകേട്ട ഒരു എത്‌നിക് ബ്രാൻഡ് സ്റ്റോറിൽ നിന്ന് പുറത്തുവരുന്ന ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ വൈറലായിട്ടുണ്ട്. വിവാഹത്തിന്റെ ഭാഗമായിട്ടാണ് ഈ ഷോപ്പിംഗ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

വിവാഹ തീയതി

അതേസമയം വിവാഹത്തിനായുള്ള വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നത് സെലിബ്രിറ്റി ഡിസൈനറായ സബ്യസാചിയാണെന്നും വാർത്തകൾ പ്രചരിക്കുന്നു. കത്രീയുടെ അമ്മയും സഹോദരിയും സബ്യസാചിയുടെ ഡിസൈനിങ് സ്റ്റുഡിയോയില്‍ സന്ദര്‍ശനം നടത്തിയത്തിന്റെ ചിത്രങ്ങളും പ്രചരിച്ചിരുന്നു. താരങ്ങൾ വിവാഹത്തെ കുറിച്ച് മൗനം പാലിക്കുന്നുണ്ടെങ്കിലും വിവാഹം ഈ വർഷത്തോടെയുണ്ട‍ാവുമെന്നാണ് സൂചന. ഡിസംബര്‍ 7നും 9നും ഇടയിൽ വിവാഹം നടക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നുണ്ട്. രാജസ്ഥാനിൽ വെച്ചാകും വിവാഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ, പിങ്ക് വില്ല തുടങ്ങിയ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പഞ്ചാബി, കാത്തലിക് രീതിയിലാവും വിവാഹം നടക്കുകയെന്നും പുറത്ത് വന്ന വാർത്തകളിൽ പറയുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
വിക്കിയെ അഭിനന്ദിച്ച് കത്രീന

താരങ്ങളുടെ വിവാഹ വാർത്ത ചർച്ചയാവുമ്പോൾ വിക്കിയെ അഭിനന്ദിച്ച് കത്രീന രംഗത്ത് എത്തിയിരുന്നു. വിക്കിയുടെ ഏറ്റവും പുതിയ ചിത്രമായ സര്‍ദാര്‍ ഉദ്ധത്തിലെ നടന്റെ അഭിനയത്തെ പ്രശംസിച്ചാണ് കത്രീന എത്തിയത്. നടിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായിരുന്നു. കൂടാതെ സിനിമയുടെ മുംബൈയിലെ സ്പെഷൽ സ്ക്രീനിങ്ങിന് കത്രീന എത്തിയിരുന്നു. വിക്കിയെ ആലിംഗനം ചെയ്ത് അഭിനന്ദിക്കുകയും ചെയ്യുന്ന വീഡിയോയും മറ്റു പുറത്ത് വന്നിരുന്നു.

Read more about: katrina kaif vicky kaushal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X