'എല്ലാത്തിന്റേയും തുടക്കം ഇവിടെ നിന്നല്ലേ'; ആദ്യത്തെ പ്ര​ഗ്നൻസി കരണിന്റെ സാന്നിധ്യത്തിൽ കത്രീന പ്രഖ്യാപിക്കും?

ഇക്കഴിഞ്ഞ ഡിസംബറിലാണ് ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിക്കി കൗശലും കത്രീനയും വിവാഹിതരായത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് താരവിവാഹത്തിന് വേദിയായത്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. താരദമ്പതികളുടെ വിവാഹം കഴിഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോൾ കത്രീന ​ഗർഭിണിയാണെന്ന വാർത്തകളാണ് ബോളിവുഡിൽ പരക്കുന്നത്.

Katrina Kaif Vicky Kaushal, Katrina Kaif Vicky Kaushal news, Katrina Kaif Vicky Kaushal films, Katrina Kaif Vicky Kaushal photos, Katrina Kaif, കത്രീന കൈഫ് വിക്കി കൗശൽ, കത്രീന കൈഫ് വിക്കി കൗശൽ വാർത്തകൾ, കത്രീന കൈഫ് വിക്കി കൗശൽ ചിത്രങ്ങൾ, കത്രീന കൈഫ് വിക്കി കൗശൽ ചിത്രങ്ങൾ, കത്രീന കൈഫ്

എന്നാൽ ഇത് സംബന്ധിച്ചുള്ള ഔദ്യോ​ഗിക പ്രഖ്യാപനം ഇതുവരെ ദമ്പതികൾ നൽകിയിട്ടില്ല. മറ്റ് സെലിബ്രിറ്റി ദമ്പതികളെപോലെ വിക്കിയും കത്രീനയും ആദ്യത്തെ പ്ര​ഗ്നൻസി പരസ്യപ്പെടുത്തുന്നത് കാത്താണ് ആരാധകർ ആകാംക്ഷയോടെ ഇരിക്കുന്നത്.

കത്രീന കൈഫ് തന്റെ പിറന്നാൾ ദിനത്തിൽ പ്ര​ഗ്നൻസി വെളിപ്പെടുത്തുമെന്നാണ് ആരാധകർ കരുതിയിരുന്നത്. എന്നാൽ അത് സംഭവിച്ചില്ല. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ സീസൺ 7ൽ പങ്കെടുക്കാനെത്തുമ്പോൾ കത്രീന ആദ്യത്തെ കൺമണി വരുന്നതിനെ കുറിച്ച് വെളിപ്പെടുത്തുമെന്നാണ് പുതിയ റിപ്പോർട്ട്.

കത്രീന കൈഫും വിക്കി കൗശലും സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന വ്യക്തികളാണ്. അവർ ഒരിക്കലും മറ്റ് സെലിബ്രിറ്റി ദമ്പതികളെപ്പോലെ തങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാറില്ല. പക്ഷെ അവർ അവരുടെ ആദ്യ പ്ര​ഗ്നൻസി പരസ്യപ്പെടുത്താതിരിക്കില്ല. കത്രീന വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന വ്യക്തികളിൽ ഒരാൾ കരൺ ജോഹറാണ്.

വാസ്തവത്തിൽ വിക്കി കത്രീന പ്രണയകഥ ആരംഭിച്ചത് പോലും കരണിന്റെ ചില ചോദ്യങ്ങളിൽ നിന്നാണ്. അതിനാൽ കോഫി വിത്ത് കരണിൽ പങ്കെടുക്കാനെത്തുമ്പോൾ പ്ര​ഗ്നൻസിയെ കുറിച്ച് കത്രീന പരസ്യപ്പെടുത്താനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

Katrina Kaif Vicky Kaushal, Katrina Kaif Vicky Kaushal news, Katrina Kaif Vicky Kaushal films, Katrina Kaif Vicky Kaushal photos, Katrina Kaif, കത്രീന കൈഫ് വിക്കി കൗശൽ, കത്രീന കൈഫ് വിക്കി കൗശൽ വാർത്തകൾ, കത്രീന കൈഫ് വിക്കി കൗശൽ ചിത്രങ്ങൾ, കത്രീന കൈഫ് വിക്കി കൗശൽ ചിത്രങ്ങൾ, കത്രീന കൈഫ്

കത്രീന കൈഫ് ഇപ്പോൾ കരിയറിൽ സജീവമാണ്. മാത്രമല്ല കുടുംബ ജീവിതത്തിനും ഒരുപോലെ കത്രീന പ്രാധാന്യം നൽകുന്നു. സൽമാൻ ഖാനൊപ്പം ചെയ്ത ചിത്രമായ ടൈഗർ 3 യുടെ റിലീസിനായി കാത്തിരിക്കുകയാണ് കത്രീന ഇപ്പോൾ.

കൂടാതെ വിജയ് സേതുപതിക്കൊപ്പം മെറി ക്രിസ്‌മസും എന്ന ചിത്രവും കത്രീനയുടേതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്. കൂടാതെ സിദ്ധാന്ത് ചതുർവേദി, ഇഷാൻ ഖട്ടർ എന്നിവരോടൊപ്പം ഫോൺഭൂത് എന്ന സിനിമയും കത്രീനയുടേയതായി റിലീസിന് തയ്യാറെടുക്കുന്നുണ്ട്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X