വിരാടോ? അനുഷ്ക ശർമയുടെ കോൾ ഇപ്പോൾ വരും; കത്രീനയുടെ പുതിയ ഫോട്ടോ കണ്ട് ആരാധകർ
ബോളിവുഡിലെ പ്രിയ ദമ്പതികളാണ് വിക്കി കൗശലും കത്രീന കെെഫും. ബി ടൗണിലെ ഒട്ടുമിക്ക താര ദമ്പതികൾക്കും നേരെ ഇന്ന് കടുത്ത സെെബർ ആക്രമണം നടക്കുന്നുണ്ട്. എന്നാൽ ഹേറ്റേഴ്സില്ലാത്തവരാണ് വിക്കിയും കത്രീനയും. ഇവരുടെ പ്രണയവും വിവാഹവും വലിയ തോതിൽ ചർച്ചയായതാണ്. കത്രീന കെെഫുമായി അടുക്കുന്ന സമയത്ത് വിക്കി കൗശൽ കരിയറിൽ വളർന്ന് വരുന്നതേയുള്ളൂ. കത്രീനയാണെങ്കിൽ വലിയ താരവും. പ്രണയത്തിലായ കാര്യം മാധ്യമങ്ങളിൽ നിന്നും പരമാവധി മറച്ച് വെക്കാൻ കത്രീനയും വിക്കിയും ശ്രദ്ധിച്ചു.
വിവാഹമടുത്തപ്പോഴാണ് പലരും ഇക്കാര്യം അറിയുന്നത്. 2021 ഡിസംബർ 9 നായിരുന്നു രാജസ്ഥാനിൽ വെച്ച് താര വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ സ്വകാര്യമായായിരുന്നു ചടങ്ങുകൾ. വിവാഹശേഷം തന്റെ ജീവിതത്തിൽ നല്ല മാറ്റങ്ങൾ വന്നിട്ടുണ്ടെന്നാണ് വിക്കി കൗശൽ പറയുന്നത്.

താര ദമ്പതികളുടെ പുതിയ ദൃശ്യങ്ങളാണിപ്പോൾ ചർച്ചയാകുന്നത്. സുഹൃത്തിന്റെ വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ഒരു ഫോട്ടോയിൽ വികെ എന്ന് കത്രീനയുടെ കെെയിൽ മെഹന്ദിയിട്ടത് കാണാം. നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായെത്തിയത്. വിക്കി കൗശലിനോട് കത്രീനയ്ക്കുള്ള സ്നേഹത്തെ പലരും പ്രശംസിച്ചു. അതേസമയം ചിലർ തമാശയോടെയുള്ള കമന്റുകളുമായെത്തി. വിരാട് കോലി എന്നാണോ കത്രീന വികെയിലൂടെ സൂചിപ്പിച്ചതെന്ന് ചിലർ ചോദിക്കുന്നു.
വിരാടിന്റെ ഭാര്യ അനുഷ്ക ശർമ്മയ്ക്ക് ഇത് ഇഷ്ടപ്പെടുമോ, ഇപ്പോൾ കോൾ വരും എന്നെല്ലാം കമന്റുകളുണ്ട്. വിരാട് കോലിയെന്ന് നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്. അടുത്ത സുഹൃത്തുക്കളാണ് കത്രീന കെെഫും, അനുഷ്ക ശർമ്മയും. സീറോ, ജബ് തക് ഹെ ജാൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
നടൻ രൺബീർ കപൂറുമായുള്ള ബ്രേക്കപ്പിന് ശേഷമാണ് കത്രീന കെെഫ് വിക്കി കൗശലുമായി അടുക്കുന്നത്. വിക്കിയെയും രൺബീറിനെയും താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകളും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ട്. കത്രീനയെ പൂർണമായും മനസിലാക്കിയത് വിക്കി കൗശലാണെന്ന് ആരാധകർ പറയുന്നു.
ഏഴ് വർഷം പ്രണയത്തിലായിരുന്നു രൺബീർ കപൂറും കത്രീന കെെഫും. ഒരുമിച്ച് താമസമാരംഭിച്ച ഇരുവരും വിവാഹിതരാകുന്നെന്ന് പല തവണ അഭ്യൂഹം വന്നിരുന്നു. എന്നാൽ ആരാധകരെ നിരാശകരാക്കി ഇരുവരും പിരിഞ്ഞു. രൺബീറിന്റെ കമ്മിറ്റ്മെന്റ് ഇഷ്യൂവാണ് ബന്ധം പിരിയാൻ കാരണമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. കത്രീനയെ വിവാഹം ചെയ്യാൻ രൺബീർ മടിച്ചു. ബന്ധത്തിൽ രൺബീറിന്റെ കുടുംബത്തിന് എതിർപ്പുണ്ടെന്നും വാദം വന്നു. അമ്മ നീതു കപൂറാണ് രൺബീറിന്റെ ലോകം. അമ്മയുടെ വാക്കുകൾക്ക് രൺബീർ വലിയ വില കൊടുക്കുന്നു. കത്രീനയെ മരുമകളായി സ്വീകരിക്കാൻ നീതു മടിച്ചെന്നും ഇത് ബന്ധത്തിൽ വിള്ളലുണ്ടാക്കിയെന്നും വാദം വന്നു.
കത്രീനയുമായി പിരിഞ്ഞ ശേഷം രൺബീർ നടി ആലിയ ഭട്ടുമായി അടുത്തു. ഇരുവരും വിവാഹവും ചെയ്തു. ആലിയ ഭട്ട് കത്രീനയുടെ സുഹൃത്താണ്. ബ്രേക്കപ്പിന് കാരണം ആലിയയാണെന്ന് കത്രീന എവിടെയും പറഞ്ഞിട്ടില്ല. എന്നാൽ കത്രീനയുടെ ആരാധകർ ഇങ്ങനെയൊരു വാദം ഉന്നയിക്കുന്നുണ്ട്. രൺബീറിനുള്ള ഇമേജാണ് ഇതിന് കാരണം.
മുൻ കാമുകി ദീപിക പദുകോണിനെ വഞ്ചിച്ചാണ് കത്രീനയുമായി രൺബീർ അടുക്കുന്നത്. അന്ന് ദീപികയെ ഇത് മാനസികമായി ഏറെ ബാധിച്ചിരുന്നു. രൺബീറിനെതിരെ പരസ്യ പ്രസ്താവനകളും ദീപിക അന്ന് നടത്തി. കോണ്ടം പരസ്യത്തിൽ അഭിനയിക്കൂ എന്നാണ് ഒരിക്കൽ നടി രൺബീറിനോട് പറഞ്ഞത്. എന്നാൽ പിൽക്കാലത്ത് ഇവർ സൗഹൃദത്തിലായി. തമാശ, യെഹ് ജവാനി ഹെ ദിവാനി എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
കത്രീനയും ദീപികയും തമ്മിൽ ഒരു കാലത്ത് പ്രശ്നങ്ങൾ നിലനിന്നിരുന്നു. എന്നാൽ പിൽക്കാലത്ത് ഇരുവരും സൗഹൃദത്തിലായി. നടൻ സൽമാൻ ഖാനുമായി പിരിഞ്ഞ ശേഷമാണ് കത്രീന രൺബീറുമായി അടുക്കുന്നത്. കത്രീനയ്ക്ക് കരിയറിലെ തുടക്ക കാലത്ത് വഴികാട്ടിയായത് സൽമാൻ ഖാനാണ്. അക്കാലത്ത് ഇവർ തമ്മിൽ അടുത്തെന്നാണ് ബോളിവുഡ് മാധ്യമങ്ങളിലെ റിപ്പോർട്ട്. മുംബെെ സിനിമാ ലോകത്ത് കുടുംബ പശ്ചാത്തലമൊന്നുമില്ലാത്ത കത്രീനയ്ക്ക് കരിയറിലെ തുടക്ക കാലം പ്രതിബന്ധങ്ങൾ നിറഞ്ഞതായിരുന്നു.
ജഗ ജസൂസ് എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് കത്രീനയും രൺബീറും ബ്രേക്കപ്പായത്. ബന്ധങ്ങളിൽ നിന്ന് താൻ പഠിച്ച പാഠത്തെക്കുറിച്ച് പിന്നീട് കത്രീന കെെഫ് സംസാരിക്കുകയുണ്ടായി. എന്റെ റിലേഷൻഷിപ്പുകളിൽ നിന്ന് ലഭിച്ച ഏറ്റവും വലിയ പാഠം ആരും നിങ്ങളെ സന്തോഷിപ്പിക്കാൻ ഉത്തരവാദിയല്ല. ആ പവർ നിങ്ങൾ അവർക്ക് കൊടുക്കരുത്. അങ്ങനെ ചെയ്താൽ നമ്മുടെ ശക്തി ഇല്ലാതാകുന്നു എന്നല്ല. മറിച്ച് ആ ഉത്തരവാദിത്വം ആ വ്യക്തിക്ക് ഭാരമാക്കുകയാണ്.
ആർക്കും കുറേക്കാലത്തേക്ക് ആ ഉത്തരവാദിത്വം എടുക്കാൻ പറ്റില്ലെന്ന് ഞാൻ കരുതുന്നു. ഒരു ഘട്ടത്തിൽ അവർക്ക് അതിന് കഴിയാതെ വരും. അപ്പോഴാണ് റിലേഷൻഷിപ്പിൽ പ്രശ്നങ്ങളുണ്ടാകുന്നത്. കാരണം ആ നിങ്ങളെ സന്തോഷിപ്പിക്കണമെന്ന പ്രഷർ ആ വ്യക്തിക്ക് നൽകുകയാണ് ചെയ്യുന്നത്. പരസ്പരം വലിയ ആശ്രിതത്വം ഇല്ലാത്ത റിലേഷൻഷിപ്പാണ് മനോഹരമെന്നും കത്രീന കെെഫ് പറഞ്ഞു.
വിക്കി കൗശലിനെ പ്രശംസിച്ച് പല അഭിമുഖങ്ങളിലും കത്രീന സംസാരിച്ചിട്ടുണ്ട്. വളരെ നല്ല രണ്ട് മക്കളെയാണ് വിക്കിയുടെ മാതാപിതാക്കൾ വളർത്തിയത്. വിക്കിയും സഹോദരൻ സണ്ണിയും വളരെ ഗ്രൗണ്ടഡായ, ആദർശങ്ങളുള്ളവരാണെന്ന് കത്രീന കെെഫ് പറഞ്ഞു. വിക്കിയുടെ പേഴ്സണാലിറ്റി ഇഷ്ടമാണ്. വിക്കി കൗശലുമായുള്ള വിവാഹത്തെക്കുറിച്ച് ഒരിക്കൽ കത്രീന കെെഫ് സംസാരിക്കുകയുണ്ടായി. കൊവിഡുമായി ന്ധപ്പെട്ടുള്ള നിയന്ത്രണങ്ങൾ കാരണമാണ് വിവാഹത്തിന് അധികമാരെയും വിളിക്കാതിരുന്നതെന്ന് കത്രീന അന്ന് വ്യക്തമാക്കി. കത്രീന ഗർഭിണിയാണെന്ന അഭ്യൂഹം അടുത്ത കാലത്ത് ഒന്നിലേറെ തവണ വന്നിരുന്നു.
മറുവശത്ത് രൺബീറിനും ആലിയക്കും പെൺകുഞ്ഞ് പിറന്നു. രാഹ എന്നാണ് മകളുടെ പേര്. മകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വെെറലാകാറുണ്ട്. രൺബീറും കത്രീനയും തമ്മിൽ ഇന്നും സൗഹൃദം നിലനിൽക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. അതേസമയം ദീപിക പദുകോണുമായി രൺബീർ കപൂറിന് ഇന്നും സൗഹൃദമുണ്ട്. കത്രീന കെെഫ്-ദീപിക പദുകോൺ താരതമ്യം ഇപ്പോഴും ആരാധകർക്കിടയിൽ നടക്കാറുണ്ട്. രൺബീറുമായി അകന്ന ശേഷം കത്രീന നടനെ പൂർണമായും മാറ്റി നിർത്തി. എന്നാൽ ദീപിക അതിന് തയ്യാറാവുന്നില്ലെന്നാണ് വിമർശനം. നടൻ രൺവീർ സിംഗാണ് ദീപികയുടെ ഭർത്താവ്.
രൺവീറിനോടുള്ളതിനേക്കാൾ സൗഹൃദം ഇപ്പോഴും പൊതുവിടങ്ങളിൽ ദീപിക രൺബീറിനോട് കാണിക്കുന്നെന്നും വിമർശനം വന്നു. താരങ്ങളെല്ലാം ഇന്ന് കരിയറിലെ തിരക്കുകളിലാണ്. കരിയറിലെ ഏറ്റവും മികച്ച സമയത്തുള്ളത് രൺബീറും ആലിയ ഭട്ടുമാണ്. അനിമൽ എന്ന സിനിമയുടെ വിജയം രൺബീറിന്റെ ഗ്രാഫുയർത്തി. ആലിയയെ തേടി ശ്രദ്ധേയ കഥാപാത്രങ്ങളെത്തുന്നു. ദീപിക പദുകോൺ അമ്മയായ ശേഷം ചെറിയ ഇടവേളയിലാണ്. കത്രീന കെെഫ് കരിയറിൽ സജീവമാണ്. അതേസമയം ശ്രദ്ധേയ വേഷം അടുത്ത കാലത്ത് കത്രീന കെെഫിന് ലഭിച്ചിട്ടില്ല.


Click it and Unblock the Notifications











