»   » കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ വേദനിപ്പിക്കുന്നത് സിനിമയല്ലെന്നും രണ്‍ബീര്‍ ആണെന്നും കത്രീന കൈഫ് !!

കഴിഞ്ഞ രണ്ടുവര്‍ഷമായി തന്നെ വേദനിപ്പിക്കുന്നത് സിനിമയല്ലെന്നും രണ്‍ബീര്‍ ആണെന്നും കത്രീന കൈഫ് !!

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് താരങ്ങളായ കത്രീന കൈഫും രണ്‍ബീറും തമ്മിലുള്ള പ്രണയം മാധ്യമങ്ങള്‍ ഏറെക്കാലം ആഘോഷിച്ചതാണ്. പ്രണയം മാത്രമല്ല താരങ്ങള്‍ വേര്‍പിരിഞ്ഞതും അതിനു പിന്നിലെ കാരണങ്ങളും പ്രാധാന്യത്തോടെയാണ് നല്‍കിയത്. എന്നാല്‍ ഇരുവരും വളരെക്കാലം ഈ വാര്‍ത്തകളോട് പ്രതികരിച്ചിരുന്നില്ല. അടുത്തിടെയാണ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രണ്‍ബീര്‍ കത്രീനയുമായുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിച്ചത്.

തന്റെ ജീവിതത്തില്‍ മാതാപിതാക്കള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് കത്രീനയാണെന്നും തനിക്ക് കത്രീനയോട് ഒരു വിരോധവുമില്ലെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ കത്രീനയുടെ മറുപടി നേര്‍ വിപരീതമായിരുന്നു. ജീവിതത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്നല്ല വ്യക്തിബന്ധങ്ങളില്‍ നിന്നാണ് തനിക്ക് വിഷമമുണ്ടായതെന്നാണ് കത്രീന പറയുന്നത്.പരോക്ഷമായിട്ടാണെങ്കിലും രണ്‍ബീറിനെ ഉദ്ദേശിച്ചായിരുന്നു കത്രീന ഇതു പറഞ്ഞത്. കത്രീനയുടെ വാക്കുകള്‍ കേള്‍ക്കൂ...

പ്രതീക്ഷിക്കുന്ന ചിത്രങ്ങള്‍ വിജയിക്കില്ല

ചില ചിത്രങ്ങള്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അത്ര വിജയമാവില്ല. എന്നാല്‍ ചിലത് അവിചാരിതമായാണ് ഹിറ്റാവുന്നത്.

ബാര്‍ ബാര്‍ ദേഖോ

അടുത്തു റീലീസാവുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും പ്രേക്ഷകര്‍ക്കിഷ്ടപ്പെടുമെന്നാണ് കരുതുന്നതെന്നും കത്രീന പറയുന്നു.

ഇഷ്ടഗാനം

ബാര്‍ ബാര്‍ ദേഖോയിലെ ദരിയ എന്ന ഗാനം തനിക്ക് വളരെയേറെ ഇഷ്ടമാണെന്നാണ് കത്രീന പറയുന്നത്.

ശരിയെന്നു തോന്നിയതേ ചെയ്യുന്നുള്ളൂ

സെറ്റിലായാലും ജീവിതത്തിലായാലും തനിക്ക് ശരിയെന്നു തോന്നുന്നതേ ചെയ്യുന്നുള്ളൂ എന്നാണ് കത്രീന പറയുന്നത്.

വേദനിപ്പിച്ചത് സിനിമയല്ല

കഴിഞ്ഞ രണ്ടുവര്‍ഷക്കാലമായി ജീവിതം ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് കടന്നു പോയത്. പക്ഷേ അതിന്റെ കാരണം തൊഴില്‍പരമല്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് തനിക്ക് ഇത്രയേറെ വിഷമിക്കേണ്ടിവന്നതെന്നും കത്രീന പറയുന്നു.

English summary
Without elaborating on the testing times of her life, Katrina Kaif says that the last two years in her life were difficult but not for professional reasons.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam