»   » സിനിമകള്‍ ദുരന്തം! അഭിനയം നിര്‍ത്തി പുതിയ സംരംഭവുമായി കത്രീന കൈഫ്, തുടങ്ങാന്‍ പോവുന്ന പദ്ധതി ഇതാണ്!!

സിനിമകള്‍ ദുരന്തം! അഭിനയം നിര്‍ത്തി പുതിയ സംരംഭവുമായി കത്രീന കൈഫ്, തുടങ്ങാന്‍ പോവുന്ന പദ്ധതി ഇതാണ്!!

Posted By: Teressa John
Subscribe to Filmibeat Malayalam

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് കത്രീന കൈഫ്. സല്‍മാന്‍ ഖാന്റെ നായികയായി 'ടൈഗര്‍ സിന്ദാ ഹൈ' എന്ന സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ അഭിനയത്തില്‍ നിന്നും മാറി കത്രീന പുതിയൊരു സംരഭവുമായി മുന്നോട്ട് പോവുകാണെന്നാണ് പറയുന്നത്. ഭാവിയില്‍ അഭിനയം കൊണ്ട് മാത്രമല്ല നിര്‍മാണത്തില്‍ കൂടി സജീവമായി സിനിമയില്‍ തുടരാനാണ് കത്രീനയുടെ പദ്ധതികള്‍.

നക്ഷത്ര കണ്ണുമായി മലയാളികളിയുടെ പ്രിയങ്കരിയായി മാറിയ താരപുത്രി പാര്‍വതി രതീഷ് വിവാഹിതയാകുന്നു!

തമിഴ് നടി തമന്ന ഇനി മുതല്‍ അറിയപ്പെടുന്നത് ഡോക്ടര്‍ എന്ന പദവിയില്‍!ഡോക്ടറേറ്റ് കിട്ടിയത് ഇങ്ങനെ!!

സിനിമ നിര്‍മാണം വ്യത്യസ്തമായി തോന്നുന്നുണ്ടെന്നും അതിനാല്‍ തനിക്ക് ഇതില്‍ കൂടുതല്‍ താല്‍പര്യം തോന്നുകയാണെന്നുമാണ് കത്രീന പറയുന്നത്. എന്നാല്‍ ഇത് സംബന്ധിച്ചിട്ടുള്ള കാര്യങ്ങളെ കുറിച്ച് തനിക്ക് യാതൊരു ധാരണയുമില്ലെന്നാണ് കത്രീന പറയുന്നത്. എന്നാല്‍ ഇക്കാര്യം താന്‍ മനസില്‍ തന്നെ കൊണ്ടു നടക്കുന്നതാണ്. എങ്ങനെയെങ്കിലും അത് ചെയ്യുമെന്നാണ് കത്രീനയുടെ തീരുമാനം.

കത്രീന നിര്‍മാതാവ് ആവുന്നു

ബോളിവുഡില്‍ പ്രമുഖ നടിമാരുടെ ലിസ്റ്റിലാണ് നടി കത്രീന കൈഫ്. അഭിനയത്തിന് പുറമെ ഒരു നിര്‍മാതാവിന്റെ വേഷം കൂടി അണിയാനുള്ള തയ്യാറെടുപ്പിലാണ് കത്രീന ഇപ്പോള്‍ എന്നാണ് പുതിയ വാര്‍ത്തകള്‍.

എടുത്ത് ചാട്ടം അല്ല

അഭിനയത്തില്‍ നിന്നും നിര്‍മാണത്തിലേക്ക് ഒരു എടുത്ത് ചാട്ടത്തിനല്ല കത്രീന ഒരുങ്ങുന്നത്. പതിയെ നിര്‍മാണത്തിലേക്ക് കൂടി എത്തുക എന്നാതാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

ടൈഗര്‍ സിന്ദാ ഹൈ


സല്‍മാന്‍ ഖാനും കത്രീനയും നായിക നായകന്മാരായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'ടൈഗര്‍ സിന്ദാ ഹൈ'. കാമുകി കാമുകന്മാരായിരുന്ന ഇരുവരും ഏറെ കാലത്തിന് ശേഷം ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് ടൈഗര്‍ സിന്ദാ ഹൈ.

ചിത്രീകരണം പൂര്‍ത്തിയാക്കി

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ശേഷം ഉടന്‍ തന്നെ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് പറയുന്നത്. അതിനിടെയാണ് കത്രീന പുതിയ ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്.

അനുഷ്‌ക ശര്‍മ്മയും

ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന നടി അനുഷ്‌ക ശര്‍മ്മയും ഒരു നിര്‍മാതാവാണ്. അഭിനയത്തിന് ഒപ്പം നിര്‍മാണവും കൂടി മുന്നോട്ട് കൊണ്ടു പോവുകയാണ് അനുഷ്‌കയിപ്പോള്‍. ഇതിനകം അനുഷ്‌ക തന്നെ നായികയായി എത്തിയ സിനിമയുടെ നിര്‍മാണം നടി തന്നെയായിരുന്നു.

പരാജയങ്ങളുമായി കത്രീന

കത്രീനയുടെ അഭിനയ ജീവിതം പൂര്‍ണമായും പരാജയമായി മാറിയിരിക്കുകയാണ്. അടുത്തിടെ റിലീസ് ചെയ്ത സിനിമകളെല്ലാം ബോക്‌സ് ഓഫീസില്‍ ദുരന്തമായി മാറിയിരുന്നു. ശേഷം രക്ഷപ്പെടാന്‍ നടി തേടിയ മാര്‍ഗമാണ് നിര്‍മാണം.

പുതിയ സിനിമ രക്ഷപ്പെടുത്തലാണ്

അതിനിടെ കത്രീനയുടെ സിനിമകളെല്ലാം പരാജയമായതിനെ തുടര്‍ന്ന് മുന്‍ കാമുകിയെ രക്ഷിക്കാനുള്ള ശ്രമമായി സല്‍മാന്‍ ഖാന്‍ നിര്‍ബന്ധിച്ച് ചെയ്യുന്ന സിനിമയാണ് ടൈഗര്‍ സിന്ദാ ഹൈ എന്ന് ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴും പ്രണയത്തിലാണോ?

ഒരു കാലത്ത് ഇഷ്ടത്തിലായിരുന്നെങ്കിലും വേര്‍പിരിഞ്ഞതിന് ശേഷം കത്രീനയും സല്‍മാനും അത്ര അടുപ്പത്തിലായിരുന്നില്ല. എന്നാല്‍ പുതിയ സിനിമയില്‍ ഒന്നിച്ചഭിനയിക്കുന്നത് മുതല്‍ ഇരുവരും വീണ്ടും പ്രണയത്തിലായി എന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

English summary
Katrina Kaif Decides To Quit Acting & Wants To Become A Producer Instead?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam