കത്രീനയ്ക്ക് ഡ്യൂപ്പ് വേണ്ട
തോക്ക് എടുക്കാനും സംഘട്ടനരംഗങ്ങളില്‍ തകര്‍ക്കാനുമെല്ലാം നായികമാര്‍ക്കും സാധിക്കുമെന്ന് വിധിയെഴുതുകയാണ് ഇപ്പോള്‍ ചില ബോളിവുഡ് സിനിമകള്‍. വില്ലനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ പോലും കെല്പുളള നായികമാരെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് പുതിയൊരു ട്രെന്‍ഡിന് തുടക്കമിടുകയാണ് ബോളിവുഡ്. അതേ, ' ബാങ് ബാങ് ' എന്ന ചിത്രത്തിലൂടെ സംഘട്ടന രംഗത്തില്‍ പുതിയ പരീക്ഷണത്തിനൊരുങ്ങുകയാണ് നടി കത്രീന കൈഫ്.
സംഘട്ടനരംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ നായകന്മാര്‍ പോലും ഡ്യൂപ്പുകളെ ആശ്രയിക്കാറുണ്ട്. ഏറെ വെല്ലുവിളികളുളള രംഗങ്ങളാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട. എന്നാല്‍ ഡ്യൂപ്പ് ഒന്നുമില്ലാതെ സംഘട്ടനരംഗത്തില്‍ തകര്‍ത്ത് അഭിനയിക്കുകയാണ് കത്രീന. ബോളിവുഡിലെ വിജയചിത്രങ്ങളുടെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് ഒരുക്കുന്ന ഈ ചിത്രത്തിലെ ഏതാനും സംഘട്ടന രംഗങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. സംവിധായകനും ഹോളിവുഡ് ആക്ഷന്‍ ഡയറക്ടറുമായ ആന്‍ഡ്രി ആംസ്ട്രങാണ് സ്റ്റണ്ട് ഡയറക്ടര്‍.

ഒക്ടോബര്‍ രണ്ടിന് പുറത്തിറങ്ങാനിരിക്കുന്ന 'ബാങ് ബാങ്' എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം പ്രേക്ഷകര്‍ സ്വീകരിച്ചുകഴിഞ്ഞു. ' സിന്ദകി ന മിലേഗി ദുബാര ' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനുശേഷം ഋത്വിക് റോഷനും കത്രീന കൈഫും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ടോം ക്രൂയിസും കാമെറോ ഡിയാസും ഒന്നിച്ച ' നൈറ്റ് ആന്‍ഡ് ഡേ' എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് ' ബാങ് ബാങ് '.


Click it and Unblock the Notifications











