»   » മുന്‍കാമുകന്‍ സല്‍മാനെ പുകഴ്ത്തി കത്രീന; രണ്‍ബീര്‍ അസൂയയില്‍ കത്തിയെരിയുമോ?

മുന്‍കാമുകന്‍ സല്‍മാനെ പുകഴ്ത്തി കത്രീന; രണ്‍ബീര്‍ അസൂയയില്‍ കത്തിയെരിയുമോ?

By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡിലെ പ്രണയങ്ങളെല്ലാം മാധ്യമങ്ങള്‍ തലങ്ങും വിലങ്ങും ആഘോഷിക്കുക പതിവാണ്. കത്രീനകൈഫിന്റെ രണ്‍ബീറും സല്‍മാന്‍ഖാനുമായുളള പ്രണയവും വേര്‍പിരിയലുമെല്ലാം പല തവണ വാര്‍ത്തയായതാണ്. രണ്‍ബീറുമായുളള ബന്ധം വേര്‍പിരിഞ്ഞതിനു ശേഷം കത്രീന മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനുമായുളള സൗഹൃദം പുതുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു.

ഇതു ശരിവെക്കുന്നതായിരുന്നു കത്രീന കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍. കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇരുവരും വീണ്ടും സൗഹൃദം പുതുക്കിയത്.

katrinaandsalman

സല്‍മാനൊപ്പം വര്‍ക്കു ചെയ്യുന്നതില്‍ താന്‍ വളരെയധികം സംതൃപ്തയാണെന്നാണ് കത്രീന പറയുന്നത്. ഒരു നടനെന്ന നിലയില്‍ സല്‍മാന്‍ വളരെ ആത്മാര്‍ത്ഥമായാണ് തന്റെ ജോലിയെ സമീപിക്കുന്നതെന്നു കത്രീന പറയുന്നു. എപ്പോഴും പ്രസന്നമായ മുഖഭാവത്തോടെയാണ് സല്‍മാനെ കാണാന്‍ കഴിയുക.  2012 ല്‍ പുറത്തിറങ്ങിയ ഏക്താ ടൈഗര്‍ എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് ടൈഗര്‍ സിന്ദാ ഹെ എന്ന ചിത്രം. സല്‍മാന്‍ ഖാന് ചിത്രത്തില്‍ 70 വയസ്സുകാരന്റെ റോളാണെന്ന സീക്രട്ട് വെളിപ്പെടുത്താനും കത്രീന മറന്നില്ല.

English summary
Ranbir Might Burn With Jealousy. katrina kaif excidely talks about Working With Salman Khan Again
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam