ധരിച്ചിരുന്ന ജീൻസ് ഊരി വാങ്ങി!! ഒരു ദിവസം തുടർന്നു, കത്രീന കൈഫിനെ കുറിച്ച് തുറന്ന് പറഞ്ഞ് അനൈറ്റ
ബോളിവുഡ് താരങ്ങളുടെ പല കോമൺ ടോക്കുകളും ബോളിവുഡിൽ ചർച്ച വിഷയമാകാറുണ്ട്. ചിലതൊക്കെ വൻ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിവെയ്ക്കുകയും ചെയ്യും. താരങ്ങൾ പല കാര്യങ്ങളും നല്ല ഉദ്യേശത്തോടെ വെളിപ്പെടുത്തിയാലും പിന്നീട് ഇതിന്റെ പല നെഗറ്റീവ് വശങ്ങളാകും പുറത്തു വരുക. ഇന്ത്യന് ടെലിവിഷനിൽ തന്നെ ഏറ്റവും കൂടുതൽ വ്യൂവേഴ്സുളള ടെലിവിഷൻ പരിപാടിയാണ് സ്നേഹ ധൂപിയ അവതാരകയായി എത്തുന്ന ബി എഫ് വിത്ത് വോഗ് എന്ന ചാറ്റ് ഷോ.
താരങ്ങളും സെലിബ്രിറ്റികളും അതിഥികളായി എത്തുന്ന ഈ ചാറ്റ് ഷോ പലപ്പോഴും പല രഹസ്യങ്ങളും പരസ്യമാകാറുള്ള വേദിയായി മാറാറുണ്ട്. . ജീവിതത്തിൽ സംഭവിച്ച പല രഹസ്യങ്ങളും നിലപാടുകളും താരങ്ങൾ ഈ ഷോയിലൂടെ വെളിപ്പെടുത്താറുണ്ട്. ഇത്തവണ ഷോയിൽ നടി കത്രീന കൈഫും വോഗ് എഡിറ്ററായ അനൈറ്റ ഷ്റോഫുമായിരുന്നു അതിഥികളായി എത്തിയത്. കത്രീനയിൽ നിന്ന് തനിയ്ക്ക് നേരിടേണ്ടി വന്ന ഒരു സംഭവം അനൈറ്റ ഷോയിലൂടെ വെളിപ്പെടുത്തി. ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇതാണ് ചർച്ച വിഷയം.

ജീൻസ് കൊണ്ടു പോയി
കത്രീന അനൈറ്റയുടെ ജീൻസ് ഒരുവാങ്ങിയ സംഭവമായിരുന്നു ഇവർ വെളിപ്പെടുത്തിയത്. ജീൻസ് കൊണ്ടു പോയതിനാൽ ഒരു ദിവസം മുഴുവനും അടിവസ്ത്രത്തിൽ നിൽക്കേണ്ടി വന്നുവെന്നും അനൈറ്റ പറഞ്ഞു. ഇത് ബോളിവുഡിൽ ചർച്ച വിഷയമായിട്ടുണ്ട്. നേഹ ധൂപിയ ഷോയുടെ പ്രമോ തന്റെ ട്വിറ്റർ പേജിൽ പങ്കുവെച്ചിരുന്നു.

ജീൻസ് നൽകേണ്ടി വന്നതിന്റെ കാരണം
ധരിച്ചിരുന്ന ജീൻസ് നൽകേണ്ടി വന്നതിന്റെ കാരണവും അനൈറ്റ വെളിപ്പെടുത്തി. കത്രീനയ്ക്ക് വേണ്ടി ഒരു ഔട്ട് ഫിറ്റുമായി അടുത്ത ചെന്നപ്പോൾ തന്റെ ജീൻസ് അവർക്ക് ഇഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ആ ജീൻസ് നൽകണമെന്ന് താരം ആവശ്യപ്പെട്ടു. അങ്ങനെയാണ് തന്റെ ജീൻസ് കത്രീനയ്ക്ക് നൽകേണ്ടി വന്നത്. അന്ന് അടിവസ്ത്രത്തിലായിരുന്നു ആ ദിവസം മുഴുവൻ കഴിയേണ്ടിവന്നതെന്ന് അനൈറ്റ പറഞ്ഞു.

കത്രീനയുടെ പ്രതികരണം
അനൈറ്റയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി കത്രീന രംഗത്തെത്തിയിട്ടുണ്ട്. എല്ലായിടത്തു നിന്നും ഷോപ്പ് ചെയ്യുന്ന വ്യക്തിയാണ് താൻ. ഞാൻ നിങ്ങളെ നോക്കിയപ്പോൾ ഷോപ്പ് ചെയ്തത് പോലെയാണ് എനിയ്ക്ക് അനുഭവപ്പെട്ടത്. അതു കൊണ്ട് തന്നെ അത് യഥാർഥത്തിൽ വാങ്ങുകയായിരുന്നു.- കത്രീന മറുപടി പറഞ്ഞു


Click it and Unblock the Notifications