മദ്യപിച്ച് മുൻ കാമുകനെ വിളിച്ചിട്ടുണ്ട്; ഇനി അങ്ങനെയാെരു അബദ്ധം പറ്റില്ല; തുറന്ന് പറഞ്ഞ് കത്രീന കൈഫ്

ബോളിവുഡിലെ മുൻ നിര നായിക നടിയാണ് കത്രീന കൈഫ്. ബ്രിട്ടീഷ് പശ്ചാത്തലമുള്ള കത്രീന ഇന്ത്യൻ സിനിമയിൽ നേടിയെടുത്ത സ്ഥാനം ഏവർക്കും പ്രചോദനകരമാണ്. ഹിന്ദി ഭാഷയോ ഇന്ത്യൻ സിനിമകളെക്കുറിച്ചോ കാര്യമായി അറിവില്ലാതെ ബോളിവുഡിലേക്ക് കടന്ന് വന്ന കത്രീനയ്കക് തുടക്കത്തിൽ കുറച്ച് പാളിച്ചകൾ പറ്റിയെങ്കിലും മുൻനിര നായിക നടിയായി മാറാൻ കത്രീന കൈഫിന് കഴിഞ്ഞു.

2003 ൽ പുറത്തിറങ്ങിയ ബൂം എന്ന സിനിമയിലൂടെയാണ് കത്രീന അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഇന്റിമേറ്റ് സീനുകളടങ്ങിയ ആദ്യ സിനിമ കത്രീനയെ വിവാദങ്ങളിൽ നിറച്ചു.

ആദ്യ സിനിമയിൽ പിഴച്ചെങ്കിലും പിന്നീട് നല്ല അവസരങ്ങൾ

ഇത്തരത്തിലാെരു സിനിമയാണെന്ന് അറിയാതെ വന്ന് പെടുകയായിരുന്നു കത്രീന. ഇപ്പോഴും തന്റെ ആദ്യ സിനിമയായി ബൂമിനെ കത്രീന പലയിടത്തും പരാമർശിക്കാറില്ല. ആദ്യ സിനിമയിൽ പിഴച്ചെങ്കിലും പിന്നീട് നല്ല അവസരങ്ങൾ കത്രീനയെ തേടി വന്നു.

ഡാൻസായിരുന്നു കത്രീനയ്ക്ക് കരിയറിൽ ഏറെ ഉപകരിച്ചത്. ബോളിവുഡിലെ ഹിറ്റ് ഡാൻസ് നമ്പറുകളെടുത്താൽ അതിൽ കത്രീന ചെയ്ത ഒന്നിലധികം പാട്ടുകളുണ്ട്. ബോളിവുഡിൽ ഐറ്റം ഡാൻസിന്റെ തരം​ഗമുണ്ടാക്കുന്നതും കത്രീന കൈഫാണ്. സൂപ്പർ സ്റ്റാർ സിനിമകളിലെ നായിക നടിയാണ് അന്നും ഇന്നും കത്രീന കൈഫ്.

കത്രീനയെ കരിയറിൽ ഏറെ സഹായിച്ച വ്യക്തിയാണ് സൽമാൻ ഖാൻ

കരിയറിൽ എല്ലായ്പ്പോഴും ​ഗോസിപ്പുകൾ കത്രീന കൈഫിനെ തേടി വന്നിരുന്നു. സൽമാൻ ഖാൻ, രൺബീർ കപൂർ എന്നിവരുമായുള്ള പ്രണയം, പ്രണയത്തകർച്ച എന്നിവ വലിയ ചർച്ചയായിരുന്നു. തുടക്കകാലത്ത് കത്രീനയെ കരിയറിൽ ഏറെ സഹായിച്ച വ്യക്തിയാണ് സൽമാൻ ഖാൻ. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പ് പരന്നത്. എന്നാൽ നടി താൻ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചത് രൺബീർ കപൂറുമായി അടുത്തപ്പോഴാണ്. പത്ത് വർഷത്തോളം ഈ ബന്ധം നീണ്ടു നിന്നു, ഇരുവരും ലിവിം​ഗ് ടു​ഗെദർ റിലേഷൻഷിപ്പിലുമായിരുന്നു.

വിവാഹക്കാര്യം പറയുമ്പോൾ രൺബീർ ഒഴിഞ്ഞ് മാറുകയായിരുന്നത്രെ

രൺബീറുമായി കത്രീന വിവാഹത്തിനൊരുങ്ങുന്നെന്ന് പല തവണ അഭ്യൂഹം വന്നെങ്കിലും ഇരുവരും പിന്നീട് പിരിഞ്ഞെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒരു കമ്മിറ്റ്മെന്റിന് രൺബീർ തയ്യാറാവാഞ്ഞതാണ് പിരിയാൻ കാരണമായതെന്നാണ് വിവരം. വിവാഹക്കാര്യം പറയുമ്പോൾ രൺബീർ ഒഴിഞ്ഞ് മാറുകയായിരുന്നത്രെ. കത്രീനയുമായി വേർപിരിഞ്ഞ രൺബീർ ഉടനെ നടി ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും ചെയ്തു.

മുൻ കാമുകനെ മദ്യപിച്ച് ഫോൺ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യം

ഇപ്പോഴിതാ കത്രീന പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഫൺ ​ഗെയിം സെഷനിൽ പങ്കെടുത്തതായിരുന്നു കത്രീന. മുൻ കാമുകനെ മദ്യപിച്ച് ഫോൺ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യം വന്നു. അങ്ങനെ ചെയ്തിട്ടുണ്ടെന്നായിരുന്നു കത്രീനയുടെ പ്രതികരണം.

പങ്കാളിയറിയാതെ എപ്പോഴെങ്കിലും അയാളുടെ ഫോൺ പരിശോധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിനും ഉണ്ടെന്നായിരുന്നു കത്രീനയുടെ മറുപടി. അന്ന് തനിക്കത്ര വിവേകമില്ലായിരുന്നു. ഇന്നൊരിക്കലും അങ്ങനെ ചെയ്യില്ലെന്നും നടി വ്യക്തമാക്കി.

മുൻ പ്രണയങ്ങൾ പോലെ ഇത് ​ഗോസിപ്പ് കോളങ്ങളിൽ വരാതിരിക്കാൻ കത്രീന ശ്രദ്ധിച്ചിരുന്നു

നടൻ വിക്കി കൗശലാണ് കത്രീന കൈഫിന്റെ ഭർത്താവ്. 2021 ഡിസംബറിലാണ് കത്രീനയും വിക്കി കൗശലും വിവാഹം കഴിച്ചത്. രൺബീറുമായി അകന്ന ശേഷമാണ് കത്രീന വിക്കിയുമായി പ്രണയത്തിലാവുന്നത്. മുൻ പ്രണയങ്ങൾ പോലെ ഇത് ​ഗോസിപ്പ് കോളങ്ങളിൽ വരാതിരിക്കാൻ കത്രീന ശ്രദ്ധിച്ചിരുന്നു. വിവാഹക്കാര്യം പോലും രഹസ്യമായാണ് കത്രീനയും വിക്കിയും സൂക്ഷിച്ചത്. ഇന്ന് ബി ടൗണിലെ ജനപ്രിയ താര ദമ്പതികളാണ് കത്രീനയും വിക്കി കൗശലും.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X