കത്രീനയുടെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയാമോ? താരം തന്നെ വെളിപ്പെടുത്തുന്നു...
ശക്തമായ രണ്ടു സ്ത്രീകഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ബിഗ്ബജറ്റ് ചിത്രം വേഗം തന്നെ യാഥാർഥ്യമാകുമെന്നും കൂട്ടിച്ചേർത്തു.
ബോളിവുഡിൽ പ്രണയങ്ങൾക്ക് മാത്രമല്ല സൗഹൃദങ്ങൾക്കും നല്ല സ്ഥാനമുണ്ട്. ബോളിവുഡിൽ ഉറ്റസുഹൃത്തുക്കളാണ് ആലിയ ഭട്ടും, കത്രീന കൈഫും. ഇവരുടെ സൗഹൃദം ബോളിവുഡിൽ പാട്ടാണ്. തിരക്കുകൾക്കിടയിലും ഇരുവരും ഒത്തു കൂടാറുണ്ട്. ഇവരുടെ സൗഹൃദം പങ്കുവെയ്ക്കാറുമുണ്ട്. ഈ താര സുന്ദരിമരുടെ ഏറ്റവും വലിയ ആഗ്രഹം ഒരു മിച്ച് ഒരു ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടണമെന്നാണ്. കത്രീന തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിന്റെ ഭാഗമായിട്ടുള്ള ചില നീക്കങ്ങൾ നടത്തി കഴിഞ്ഞിട്ടുണ്ട്.

ആലിയയുമായിട്ടുള്ള ഒരു സിനിമ താൻ വളരെ നാളായി ആഗ്രഹിക്കുന്ന ഒന്നാണ്. അത് വ്യത്യസ്തമായ അനുഭവമായിരിക്കുമെന്നും കത്രീന അഭിമുഖത്തിൽ പറഞ്ഞു. ഇക്കാര്യം താൻ സംവിധായകൻ ആദിത്യ ചോപ്രയോട് സംസാരിച്ചെന്നു താരം പറഞ്ഞു. ശക്തമായ രണ്ടു സ്ത്രീകഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒരു ബിഗ്ബജറ്റ് ചിത്രം വേഗം തന്നെ യാഥാർഥ്യമാകുമെന്നും കൂട്ടിച്ചേർത്തു. ആദിത്യ ചോപ്രാ അത്തരം സിനിമ ചെയ്യുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു.
ആനന്ദ് റായ് സംവിദാനം ചെയ്യുന്ന ഷാറൂഖാൻ ചിത്രമായ സീറോയുടെ ഷൂട്ടിങ്ങിലാണ് കത്രീന. ആദ്യമായിട്ടാണ് ആനന്ദ് റായ് ചിത്രത്തിൽ താൻ അഭിനയിക്കുന്നതെന്നും. അതിനുള്ള ആകാംക്ഷയിലാണ് താനെന്നും താരം വ്യക്തമാക്കി. ആനന്ദിന് തന്റെ കഥാപാത്രങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. എന്താണ് ഓരോ കഥാപാത്രത്തിന് ആവശ്യമെന്ന് അദ്ദേഹത്തിന് വളരെ കൃത്യമായി അറിയാം


Click it and Unblock the Notifications











