ഹൃത്വികും കത്രീനയും വീണ്ടും ഒന്നിക്കുന്നു
കത്രീന കൈഫ് വീണ്ടും ഹൃത്വിക് റോഷന്റെ നായികയാവുന്നു. ബാങ് ബാങ് ചിത്രത്തിനുശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. ശേഷംസിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഹൃത്വിക്കിന്റെ നായികയായി കത്രീന എത്തുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
പ്രശസ്ത തിരക്കഥാകൃത്ത് സിദ്ധാര്‍ത്ഥ് ആനന്ദ് രണ്ട് സിനിമകളുടെ തിരക്കഥകള്‍ ഇതുവരെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതില്‍ ഒന്ന് ബാങ് ബാങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും, മറ്റൊന്ന് ഒരു റൊമാന്റിക് കോമഡി ചിത്രവുമാണ്.

ഇതില്‍ റൊമാന്റിക് കോമഡി ചിത്രം ആദ്യം ചയ്യാനാണ് സിദ്ധാര്‍ത്ഥ് ആനന്ദിന്റെ തീരുമാനം. ഇരുവരും ഒടുവില്‍ അഭിനയിച്ച ബാങ് ബാങ് മികച്ച കലക്ഷന്‍ നേടിയ ചിത്രം കൂടിയായിരുന്നു ഇത്.
ഫിട്ടൂര്‍,ജ്വവല്‍ ഓഫ് ഇന്‍ഡ്യ എന്നിവയാണ് കത്രീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.ആഗസ്റ്റില്‍ പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ജോ ദാരോ എന്ന സിനിമയിലാണ് ഋത്വിക് ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്


Click it and Unblock the Notifications