»   » ചിത്രീകരണത്തിനിടെ കത്രീന കൈഫിന് പരിക്ക്; സല്‍മാന്‍ ചിത്രം പ്രതിസന്ധിയില്‍???

ചിത്രീകരണത്തിനിടെ കത്രീന കൈഫിന് പരിക്ക്; സല്‍മാന്‍ ചിത്രം പ്രതിസന്ധിയില്‍???

Posted By: Karthi
Subscribe to Filmibeat Malayalam

സിനിമയില്‍ അപകടങ്ങള്‍ പുതിയ സംഭവമല്ല. അപകരമായ സീനുകളില്‍ അഭിനയിക്കുമ്പോഴും മറ്റും അകടങ്ങള്‍ സംഭവിക്കാറുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് അപകടം സംഭവിക്കുമ്പോള്‍ മാത്രമേ വാര്‍ത്തയാകു എന്നുമാത്രം.

ബോളിവുഡ് നായിക കത്രീന കൈഫിനാണ് ചിത്രകരണത്തിനിടെ അപകടം സംഭവിച്ചത്. കഴിഞ്ഞ ദിവസം അനുരാഗ് ബസു ചിത്രമായ ജഗ്ഗ ജാസൂസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ഷൂട്ടിംഗിനിടെ ഭാരമുള്ള വസ്തു കത്രീനയുടെ ദേഹത്ത് വീഴുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിനിടെയായിരുന്നു അപകടം.

അപകടം നടന്ന സമയത്ത് താരത്തിന് വേദന അനുഭവപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ ചിത്രീകരണം തുടര്‍ന്നു. ശേഷം സി സിനി അവാര്‍ഡിനുള്ള തയാറെടുപ്പുകളുമായി താരം മുന്നോടട്ു പോകുകയായിരുന്നു. പക്ഷെ ഷോയുടെ പ്രാക്ടീസിനിടെ വേദന കൂടി.

വേദന കലശലായതോടെ താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. നട്ടെല്ലിന് പരിക്കേറ്റതായും വിവരമുണ്ട്. കുറച്ചുകാലത്തേക്ക് ഡോക്ടര്‍ താരത്തിന് വിശ്രമം നിര്‍ദേശിച്ചതയായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജഗ്ഗ ജാസൂസിന് ശേഷം സല്‍മാന്‍ ചിത്രമായ ടൈഗര്‍ സിന്ദഗിയില്‍ കത്രീന കാരാര്‍ ഒപ്പിട്ടിരുന്നു. കുറച്ച് നാളത്തേക്ക് വിശ്രമം ആവശ്യമുള്ളതിനാല്‍ ചിത്രം താരത്തിന് ഉടനെ പങ്കെയുക്കാന്‍ കഴിയില്ല. ചിത്രത്തിന്റെ ചിത്രീകരണം നീട്ടിവയ്ക്കാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തേക്കുറിച്ച് അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.

മുന്‍ കാമുകന്‍ രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ കത്രീനയുടെ നായകനായി എത്തുന്നത്. ചിത്രം ജൂലൈയില്‍ പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം. സംഗീതത്തിന് പ്രാധാന്യമുള്ള ഒരു അഡ്വഞ്ചര്‍ കോമഡി ചിത്രമാണ് ജഗ്ഗ ജാസൂസ്.

English summary
Katrina Kaif, who was busy with the finishing touches of Anurag Basu's 'Jagga Jasoos', suffered an injury on the sets of the film. According to reports, a heavy object fell on her neck and in the process, injured her neck and back.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam