»   » കത്രീന കൈഫിന് ഇതെന്താ വട്ടായോ? പുതിയ വീട് മാറുന്നതിന് ആരാധകര്‍ക്ക് നല്‍കിയത്‌ എന്താണെന്ന് അറിയണോ ?

കത്രീന കൈഫിന് ഇതെന്താ വട്ടായോ? പുതിയ വീട് മാറുന്നതിന് ആരാധകര്‍ക്ക് നല്‍കിയത്‌ എന്താണെന്ന് അറിയണോ ?

Posted By:
Subscribe to Filmibeat Malayalam

ആരും പ്രതീക്ഷിച്ചിരിക്കാത്ത സമയത്താണ് ബോളിവുഡ് നടി കത്രീന കൈഫ് തന്റെ ആരാധകര്‍ക്കായി സന്തോഷകരമായ വാര്‍ത്ത പറഞ്ഞത്. മറ്റൊന്നുമല്ല തന്റെ പുതിയ വീടിന്റെ പ്രവേശനചടങ്ങള്‍ക്ക് ആരാധകരെല്ലാം പങ്കെടുക്കണമെന്നായിരുന്നു.

കേട്ടിട്ട് അമ്പരന്നെങ്കിലും കാര്യം സത്യം തന്നെയാണ്. ഇത്രയധികം ആരാധകരുള്ള കത്രീനയൊക്കേ ഇങ്ങനെ പറഞ്ഞാല്‍ എന്താ ചെയ്യുക. നടി തന്റെ ഫേസ്ബുക്കിലുടെയാണ് ഇക്കാര്യം അറിയച്ചത്. ഒപ്പം പുതിയൊരു ചിത്രവും താരം പങ്കുവെച്ചിരിക്കുകയാണ്.

കത്രീനയുടെ പോസ്റ്റ്

എനിക്കായി പുതിയൊരു സ്ഥലം കണ്ടെത്തിയിരിക്കുകയാണ്. അവിടേക്ക് മാറാന്‍ പോവുകയാണ്. അപ്പോള്‍ നിങ്ങളെല്ലാവരും എന്നെ കാണാന്‍ വരണമെന്നും നിങ്ങള്‍ക്കായി എന്റെ അഡ്രസ് ഷെയര്‍ ചെയ്യുകയാണെന്നും കത്രീന പറയുന്നു.

ആരാധകരുടെ പ്രതികരണങ്ങള്‍

കത്രീനയുടെ ക്ഷണം കേട്ടിട്ട് ആരാധകരുടെ സ്‌നേഹപ്രകടനങ്ങളായിരുന്നു. പലരും താരത്തിന് മറുപടി സന്തോഷമുണ്ടെന്നും ഇങ്ങനെ ഒരു ക്ഷണം കിട്ടിയാല്‍ എങ്ങനെയാണ് വരാതിരിക്കുക എന്നും ചോദിക്കുന്നു.

ഒരിക്കലും പാഴക്കില്ല

ഈ അവസരം ഒരിക്കലും പാഴാക്കുകയില്ലെന്നും എങ്ങനെയെങ്കിലും ഞങ്ങള്‍ അവിടെ എത്തുമെന്നും ആരാധകര്‍ പറയുന്നു. കത്രീനയോടുള്ള സനേഹവും പലരും കമന്റുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

സിനിമകള്‍ക്കായി കാത്തിരിക്കുന്നു

കത്രീനയാണ് ഞങ്ങളുടെ ലോകമെന്നും നടിയുടെ വരാനിരിക്കുന്ന സിനിമകളായ ജഗാജഗ്ഗൂസ്, ടൈഗര്‍ സിന്ദാ ഹെ, തുടങ്ങിയ സിനിമകള്‍ക്കായി കാത്തിരിക്കുകയാണെന്നും ആരാധകര്‍ പറയുന്നു.

കത്രീനയുടെ ആരാധകര്‍

നടിമാര്‍ക്ക് ആരാധകരുണ്ടെങ്കിലും ഇത്രയധികം ഭ്രാന്തുപിടിച്ചുള്ള ആരാധന ഉണ്ടാവുമോ. അത്രയധികം കമന്റുകളാണ് താരത്തെ തേടിയെത്തിയത്.

English summary
Katrina Kaif Invites Fans To Her New Home & They Are Going Crazy..

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam