അവസാന പ്രണയ തകർച്ച മാനസികമായി തളർത്തി!! അതിൽ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ, തുറന്ന് പറഞ്ഞ് നടി

ബോളിവുഡില പ്രണയവും പ്രണയ തകർച്ചയും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. ബോളിവുഡ് ആഘോഷിച്ച പ്രണയമായിരുന്നു നടൻ രൺബീർ കപൂറിന്റേയും കത്രീന കൈഫിന്റേയും. വിവാഹത്തിൽ വരെ എത്തിയ ഇവരുടെ ബന്ധം പകുതി വഴിയിൽ പിരിയുകയായിരുന്നു. താരങ്ങൾക്ക് ബ്രേക്കപ്പ് നിസ്സാര സംഭവമാണെന്നാണ് ബോളിവുഡിൽ ഉയർന്നു വരുന്ന സംസാരം. ഇപ്പോഴിത ബ്രേക്കപ്പിന് ശേഷം അനുഭവിച്ച മാനസിക സമ്മർദത്തെ കുറിച്ച് വെളിപ്പെടുത്തി നടി കത്രീന കൈഫ്.

katrina kaif

തന്റെ അവസാന പ്രണയ പരാജയം തന്നെ മാനസികമായി തകർത്തുവെന്ന് താരം. ഏറെ നിരാശയുണ്ടായിരുന്നു. അതിൽ നിന്ന് രക്ഷനേടാൻ വായനയെ ആശ്രയിക്കുകയായിരുന്നെന്ന് നടി തുറന്നു പറഞ്ഞു. മനുഷ്യൻ എന്താണെന്നും ജീവിതം എങ്ങനെയാണെന്നും വായനയിലൂടെ മനസ്സിലാക്കി. ജീവിതം ഒന്നേയുള്ളൂ അതുപോലെ മരണവും. ഇവ രണ്ടും ഉറപ്പായും ജീവിതത്തിൽ വന്നു ചേരും. ഇതിനിടെയുള്ള ചെറിയ സമയം ചെറിയ കാര്യങ്ങളെ കുറിച്ച് ഓർത്ത് നഷ്ടപ്പെടുത്തിയാൽ ആകെയുള്ള ജീവിതം നശിക്കും. ആ തിരിച്ചറിവാണ് തന്നെ ജീവിതത്തിലേയ്ക്ക് കൊണ്ടു വന്നത്.

വിവാഹം ദീർഘനാൾ നീണ്ടു നിൽക്കുന്ന ഒരു മനോഹരമായ സംഭവമാണ്. അതു പോലെയല്ല പ്രണയം. എന്റെ സുഹൃത്തുക്കളുടെ വിവാഹത്തിനെല്ലാം, അവരുടെ സന്തോഷത്തിൽ പങ്കു ചേർന്ന് ഒരു അതിഥിയെ പോലെ താൻ എത്തിയിരുന്നു. അതിൽ സന്തോഷവുമുണ്ട്. ദീപിക-രൺവീർ വിവാഹം അൽപം സ്പെഷ്യലാണ്. റാമ്പിൽ ചുവ്ട വയ്ക്കുന്ന കാലം മുതൽ തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്നും കത്രീന പറഞ്ഞു. എന്നാൽ തന്റെ വിവാഹത്തെ കുറിച്ച് ചോദിക്കരുത് സമയമാകുമ്പോൾ അത് നടക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X