പ്രിയങ്കയുടെ അപ്രതീക്ഷിത പിന്മാറ്റം! ഭാരതില്‍ സല്‍മാന്റെ നായികയായി ഈ താരസുന്ദരി! കാണൂ
സല്‍മാന്‍ ഖാന്‍ നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ഭാരത്. റേസ് 3യ്ക്കു ശേഷം സല്‍മാന്‌റെതായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണ് സിനിമ. സല്‍മാന്റെതായി ഒടുവില്‍ ഇറങ്ങിയ റേസ് 3യ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. അലി അബ്ബാസ് സഫര്‍ സംവിധാനം ചെയ്യുന്ന ഭാരതില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
പ്രിയങ്ക ചോപ്രയായിരിക്കും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുകായെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രീകരണം തുടങ്ങാനിരിക്കെ സല്‍മാന്‍ ചിത്രത്തില്‍ നിന്നും പ്രിയങ്ക പിന്മാറിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാണ് നടിയുടെ പിന്മാറ്റത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. പ്രിയങ്കയ്ക്കു പകരമുളള പുതിയ നായികയെ അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രിയങ്കയുടെ പിന്മാറ്റം
ഭാരതിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെ അവസാനം നിമിഷമായിരുന്നു പ്രിയങ്കയുടെ പിന്മാറ്റമുണ്ടായത്. വ്യക്തിപരമായ കാരണങ്ങളാലാണ് പ്രിയങ്ക പിന്‍മാറിയതെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഒരിടവേളയ്ക്കു ശേഷമുളള പ്രിയങ്കയുടെ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ഭാരത്. എന്നാല്‍ പ്രിയങ്ക തന്റെ ചിത്രത്തില്‍ നിന്നും പിന്മാറിയതായി സംവിധായകനായ അലി അബ്ബാസ് സഫറായിരുന്നു അറിയിച്ചിരുന്നത്. തന്റെ ഓഫീഷ്യല്‍ ട്വിറ്റര്‍ പേജീലൂടെയായിരുന്നു അലി അബ്ബാസ് ഇക്കാര്യം അറിയിച്ചിരുന്നത്.

നിക്കുമായുളള വിവാഹം
പ്രിയങ്കയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും നടി ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഭാരത് സിനിമയുടെ നിര്‍മ്മാതാവ് ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞിരുന്നു. വിവാഹ നിശ്ചയം കാരണമാണ് സിനിമയില്‍ നിന്നു പിന്മാറുന്നതെന്നാണ് പ്രിയങ്ക നിര്‍മ്മാതാവായ നിഖില്‍ നമിതിനോട് പറഞ്ഞത്. അതേസമയം ഒരു മുന്നറിയിപ്പും നല്‍കാതെ നടി പിന്മാറിയത് ഒട്ടും ശരിയായില്ല എന്ന് നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ഭാരത് എന്ന ചിത്രം
റേസ് 3യ്ക്കു ശേഷം സല്‍മാന്‍ ഖാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന
ചിത്രമാണ് ഭാരത്. അലി അബ്ബാസ് സഫറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷന്‍ സിനിമയായിട്ടാണ് സംവിധായകന്‍ അണിയിച്ചൊരുക്കുന്നത് എന്നാണറിയുന്നത്. വമ്പന്‍ താരനിരയാണ് ചിത്രത്തിനു പിന്നില്‍ അണിനിരക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന സിനിമയില്‍ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്നത്. സല്‍മാന്‍ ഖാനൊപ്പം തുല്ല്യ പ്രാധാന്യമുളള ഒരു വേഷമായിരുന്നു പ്രിയങ്കയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങാനിരിക്കെ അപ്രതീക്ഷിതമായി നടി പിന്മാറുകയായിരുന്നു.

പുതിയ നായിക
പ്രിയങ്ക പിന്മാറിയതിനു ശേഷം സല്‍മാന്റെ നായിക ആരാവുമെന്ന് എല്ലാവരും ചോദിച്ചൊരു കാര്യമാണ്. ബോളിവുഡിലെ മുന്‍നിര താരറാണിമാരുടെ പേരുകളെല്ലാം തന്നെ നേരത്തെ
ഉയര്‍ന്നുവന്നിരുന്നു. ബോളിവുഡില്‍ താരമൂല്യം ഏറെയുളള ഒരു നടിയായിരിക്കും സല്‍മാന്റെ നായികയായി എത്തുകായെന്നാണ് എല്ലാവരും പറഞ്ഞത്. അതേസമയം ആകാംക്ഷകള്‍ക്ക് വിരമാമിട്ട് അണിയറപ്രവര്‍ത്തകര്‍ തന്നെ പുതിയ നായികയെ പ്രഖ്യാപിച്ചിരിക്കുകയാണ്.

സല്‍മാന്റെ നായികയായി കത്രീന
പ്രിയങ്കയ്ക്കു പകരം കത്രീന കൈഫ് ഭാരതില്‍ സല്‍മാന്റെ നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം എല്ലാവരെയും അറിയിച്ചിരിക്കുന്നത്. സല്‍മാന്റെയും കത്രീനയുടെയും മുന്‍ചിത്രമായ ടൈഗര്‍ സിന്ദാഹേ തിയ്യേറ്ററുകളില്‍ ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായി മാറിയ സിനിമകളിലൊന്നായിരുന്നു. പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ബോളിവുഡിലെ താരജോഡികള്‍ കൂടിയാണ് ഇവര്‍. ഭാരതില്‍ കത്രീന കൂടി എത്തുന്നതോടെ ചിത്രത്തിന് വലിയ സ്വീകാര്യതയായിരിക്കും തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുക.


Click it and Unblock the Notifications