രണ്ട് വര്‍ഷം കാത്തിരുന്നു! ഒടുവില്‍ അത് സംഭവിച്ചു, സന്തോഷകരമായ കാര്യം വെളിപ്പെടുത്തി കത്രീന കൈഫ്
ഫിറ്റ്‌നസും സൗന്ദര്യവും കാത്ത് സൂക്ഷിക്കുന്നതില്‍ സിനിമാ താരങ്ങളെ കഴിഞ്ഞിട്ടേ മറ്റാരുമുള്ളു. പ്രത്യേകിച്ച് ബോളിവുഡില്‍. നടി ശില്‍പ്പ ഷെട്ടി മുതല്‍ കരീന കപൂര്‍, കത്രീന കൈഫ് അടക്കമുള്ള താരങ്ങളെല്ലാം അങ്ങനെ ഉള്ളവരാണ്. സിനിമയില്‍ സജീവമായിരിക്കുന്നതിനൊപ്പം ഇതുമായി ബന്ധപ്പെട്ട പല പ്രവര്‍ത്തന മേലഖകളിലേക്കും നടിമാര്‍ പോവാറുണ്ട്.

ഇപ്പോള്‍ കത്രീന കൈഫ് ആണ് പുതിയ സംരംഭവുമായി എത്തിയിരിക്കുകയാണ്. പുതിയൊരു ബ്യൂട്ടി ബ്രാന്‍ഡ് തുടങ്ങിയിരിക്കുകയാണ് കത്രീനിയിപ്പോള്‍. കൈ ബൈ എന്ന് പേരിട്ടിരിക്കുന്ന സംരംഭത്തെ കുറിച്ച് നടി തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ രൂപത്തിലാണ് പുതിയ ബ്രാന്‍ഡ് നടി പരിചയപ്പെടുത്തിയിരിക്കുന്നത്.
'സ്വന്തമായി ഒരു ബ്യൂട്ടി ബ്രാന്‍ഡ് തുടങ്ങുക എന്നത് രണ്ട് വര്‍ഷത്തോളമായിട്ടുള്ള എന്റെ സ്വപ്‌നമായിരുന്നു. വളരെയധികം സന്തോഷത്തോടെയാണ് ഈ വാര്‍ത്ത ഞാന്‍ പങ്കുവെക്കുന്നത്. ഈ മാസം 22-ാം തീയ്യതിയാണ് ബ്രാന്‍ഡിന്റെ കീഴിലുള്ള ഉല്‍പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നത്. സൗന്ദര്യ വര്‍ദ്ധക വസ്തുകളും കേശ സംരക്ഷണ വസ്തുകളുമടക്കമുള്ള ഉല്‍പന്നങ്ങളായിരിക്കും കത്രീന ജനങ്ങളിലേക്ക് എത്തുന്നത്. നടിയുടെ പോസ്റ്റിന് താഴെ ആശംസ അറിയിച്ച് സിനിമാ താരങ്ങളും ആരാധകരുമെല്ലാം എത്തി കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











