»   » കത്രീന കൈഫ് രഹസ്യമായി മുന്‍ കാമുകന്റെ അടുത്ത് പോയി! ട്യൂബ് ലൈറ്റിന്റെ സെറ്റില്‍ സംഭവിച്ചത്!

കത്രീന കൈഫ് രഹസ്യമായി മുന്‍ കാമുകന്റെ അടുത്ത് പോയി! ട്യൂബ് ലൈറ്റിന്റെ സെറ്റില്‍ സംഭവിച്ചത്!

By: Sanviya
Subscribe to Filmibeat Malayalam


ബ്രേക്ക് അപ്പിന് ശേഷം ബോളിവുഡ് താരങ്ങളായ കത്രീന കൈഫും സല്‍മാന്‍ ഖാനും വീണ്ടും കണ്ടു. വളരെ രഹസ്യമായിട്ടായിരുന്നു ആ കണ്ടുമുട്ടല്‍. സല്‍മാന്‍ ഖാന്റെ ഏറ്റവും പുതിയ ചിത്രമായ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിന്റെ സെറ്റിലാണ് കത്രീന തന്റെ മുന്‍ കാമുകന്‍ സല്‍മാന്‍ ഖാനെ കാണാന്‍ എത്തിയത്.

നേരത്തെ ചിത്രത്തില്‍ കത്രീന കൈഫ് നായികയായി എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സല്‍മാന്‍ ഖാന്റെ നിര്‍ദ്ദേശ പ്രകാരം കബീര്‍ ഖാന്‍ കത്രീനയെ ചിത്രത്തിന് വേണ്ടി സമീപിച്ചുവെന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ ചൈനീസ് താരമാണ് ചിത്രത്തിലെ നായിക. 2012ലെ ഏക് ദാ ടൈഗറിലാണ് സല്‍മാന്‍ ഖാനും കത്രീനയും ഒടുവില്‍ ഒന്നിച്ച് അഭിനയിച്ചത്.

ട്യൂബ് ലൈറ്റ് സെറ്റില്‍

ട്യൂബ് ലൈറ്റ് എന്ന കബീര്‍ ഖാന്‍ ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ദേശീയ മാധ്യമങ്ങളാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്തിന് വേണ്ടി

തന്റെ സിനിമാ കരിയറിന് വേണ്ട ഉപദേശങ്ങള്‍ക്ക് വേണ്ടിയാണ് കത്രീന സല്‍മാന്‍ ഖാനെ സമീപിച്ചതെന്നാണ് റിപ്പോര്‍ട്ടുകൡ പറയുന്നത്. തെരഞ്ഞെടുക്കേണ്ട സിനിമകളെ കുറിച്ചും കത്രീന സല്‍മാന്‍ ഖാനുമായി പങ്കു വച്ചു.

ഏക് താ ടൈഗര്‍

ഏക് താ ടൈഗര്‍ എന്ന ചിത്രത്തിന് ശേഷം കത്രീന മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് കൊടുത്തിട്ടില്ല. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും. അബുദാബി, ഇറ്റലി, പാരീസ് എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

ക്രിസ്തുമസിന്

ഏക് താ ടൈഗറിന്റെ രണ്ടാം ഭാഗമായ ടൈഗര്‍ സിന്ദ ഹായ് ഈ വര്‍ഷം ക്രിസ്തുമസിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

English summary
Katrina Kaif Meets Ex-Lover Salman Khan Secretly; Parties With Him.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam