മുൻ കാമുകനൊപ്പം ഭർത്താവ് സിനിമ ചെയ്യാൻ പോകുന്നതിൽ കത്രീനയ്ക്ക് അതൃപ്തി, ഭാര്യയെ സമാധാനിപ്പിച്ച് വിക്കി കൗശൽ!

2021 ഡിസംബർ ഒമ്പതിനാണ് ബോളിവുഡ് താരങ്ങളായ വിക്കി കൗശലും കത്രീന കൈഫും വിവാഹിതരായത്. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിലെ സിക്‌സ് സെൻസ് ഫോർട്ട് ബർവാരയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.

തെര‍ഞ്ഞെടുക്കപ്പെട്ട സുഹൃത്തുക്കളും വളരെ അടുത്ത ബന്ധുക്കളും മാത്രമാണ് വിക്കി-കാറ്റ് വിവാഹ​ത്തിൽ പങ്കെടുക്കാനെത്തിയിരുന്നത്.

നിന്നോടൊപ്പമുള്ള എല്ലാ ദിവസവും സ്നേഹം നിറഞ്ഞതാണെന്നാണ് വിക്കി കൗശൽ പ്രണയ ദിനത്തിൽ കത്രീനയെ കുറിച്ച് സോഷ്യൽമീഡിയയിൽ എഴുതിയത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാ​ഹിതരായത്.

ഇരുവരും വളരെ അപൂർവമായി മാത്രമേ പൊതുഇടങ്ങളിൽ വിവാഹത്തിന് മുമ്പ് ഒന്നിച്ച് വന്നിട്ടുള്ളൂ. മാത്രമല്ല ഗോസിപ്പ് കോളങ്ങളിൽ ഇരുവരെക്കുറിച്ചുള്ള വാർത്തകളും വന്നിരുന്നില്ല. പക്ഷേ കരൺ ജോഹറിന്റെ കോഫി വിത് കരൺ 6 ഷോയിൽ നിന്നാണ് വിക്കി-കാറ്റ് പ്രണയകഥ തുടങ്ങുന്നതെന്നാണ് ബോളിവുഡ് മാധ്യമങ്ങൾ പറയുന്നത്.

2018 ൽ കരൺ ജോഹറിന്റെ ഷോയിൽ പങ്കെടുക്കാൻ കത്രീന എത്തിയിരുന്നു. സ്ക്രീനിൽ വിക്കി കൗശലിനൊപ്പം തന്നെക്കാണാൻ ഭംഗിയാണെന്ന് കത്രീന അന്ന് പറഞ്ഞിരുന്നു. അത് കഴിഞ്ഞ് കുറച്ച് നാളുകൾക്കുശേഷം വിക്കിയും ഷോയിൽ പങ്കെടുക്കാൻ വന്നു.

മുൻ കാമുകനൊപ്പം ഭർത്താവ് സിനിമ ചെയ്യാൻ പോകുന്നു

കത്രീന പറഞ്ഞതിനെക്കുറിച്ച് വിക്കിയോട് കരൺ പറഞ്ഞു. അപ്പോൾ വിക്കി ബോധം കെട്ട് വീഴുന്നതായി അഭിനയിച്ചു. 2019ൽ വിക്കിയും കത്രീനയും ഒരുമിച്ച് മുംബൈയിൽ ഡിന്നർ കഴിക്കാനെത്തിയ ഫോട്ടോയും സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അപ്പോൾ മുതൽ ഇരുവരും പ്രണയത്തിലാണ്. സൽമാൻ ഖാൻ നായകനാവുന്ന ടൈഗർ 3യാണ് കത്രീനയുടെ അടുത്ത സിനിമ. സൂര്യവൻഷിയാണ് കത്രീനയുടേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത ചിത്രം.

ഫോൺ ഭൂത്, ജീ ലേ സാറ എന്നീ ചിത്രങ്ങളിലും കത്രീന അഭിനയിക്കുന്നുണ്ട്. സർദാർ ഉദം ആയിരുന്നു വിക്കിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ.

കത്രീനയ്ക്ക് അതൃപ്തി

മേഘ്‌ന ഗുൽസാറിന്റെ സാം ബഹാദൂറാണ് വിക്കി ഇനി അഭിനയിക്കുന്ന ചിത്രം. അതേസമയം വിക്കിയും കത്രീനയും തമ്മിൽ കത്രീനയുടെ മുൻ കാമുകനെ ചൊല്ലി തർക്കത്തിലാണെന്നാണ് പാപ്പരാസികൾ റിപ്പോർട്ട് ചെയ്യുന്നത്. കാരണം വിക്കി കൗശലിന്റെ വരാനിരിക്കുന്ന ഒരു സിനിമയിൽ കത്രീനയുടെ മുൻ കാമുകൻ രൺബീർ കപൂറും അഭിനയിക്കാൻ‌ പോവുകയാണ്.

ഗോവിന്ദ മേരാ നാം എന്ന വിക്കി കൗശൽ ചിത്രത്തിലാണ് രൺബീർ കപൂറും അഭിനയിക്കാൻ പോകുന്നത്. 2018ൽ പുറത്തിറങ്ങിയ സഞ്ചു എന്ന ചിത്രത്തിന് ശേഷം രൺബീറും വിക്കിയും രണ്ടാം തവണ ഒരുമിച്ച് സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ പോകുന്ന സിനിമ കൂടിയായിരിക്കും ഇത്.

ഭാര്യയെ സമാധാനിപ്പിച്ച് വിക്കി കൗശൽ

രൺബീറും കത്രീനയും ഒരു കാലത്ത് ബോളിവുഡിലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പ്രണയ ജോഡികളായിരുന്നു. വൈകാതെ ഇരുവരും പിരിഞ്ഞു. രൺബീർ വിക്കി കൗശലിന്റെ പുതിയ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്താൻ പോകുന്നുവെന്നത് കത്രീനയ്ക്ക് അസ്വസ്ഥത ഉണ്ടാക്കിയിട്ടുണ്ട്.

രൺബീറും കത്രീനയും സൗഹാർദ്ദപരമായിട്ടാണ് പ്രണയം അവസാനിപ്പിച്ച് വേർപിരിഞ്ഞെങ്കിലും കത്രീന രൺബീർ വിക്കിക്കൊപ്പം സിനിമ ചെയ്യുന്നതിനോട് യോജിക്കുന്നു.

അസ്വസ്ഥയായ ഭാര്യ കാറ്റിനെ വിക്കി ചില ഉറപ്പുകളൊക്കെ നൽകി സമാധാനിപ്പിച്ച് മയപ്പെടുത്തി എന്നാണ് ബോളിവുഡ് സിനിമാ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

താരങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഈ​ഗോയും

ബോളിവുഡിൽ താരങ്ങൾ തമ്മിലുള്ള തർക്കങ്ങളും ഈ​ഗോയും നിത്യ സംഭവമാണ്. മുമ്പും പലപ്പോഴായി ബോളിവുഡിലെ താരങ്ങളുടെ പരസ്യമായ വഴക്കുകൾ ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.

അതേസമയം കഴിഞ്ഞ ദിവസം കത്രീനയെ സോഷ്യൽമിഡിയയിലൂടെ ശല്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിലായിരുന്നു. കത്രീനയുടെ ആരാധകനായ വ്യക്തിയാണ് അറസ്റ്റിലായത്.

വിക്കി കൗശലിനെതിരെയും ഇയാൾ വധഭീഷണി മുഴക്കിയിരുന്നു. ഇയാളുടെ ശല്യം അതിരുകടന്നപ്പോൾ വിക്കി സാന്താക്രൂസ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X