കത്രീന കൈഫ് കിംഗ്ഖാന്റെ നായിക ആവാനില്ല
രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷാരൂഖ് ഖാന്റെ നായകയായി ബോളിവുഡ് താരം കത്രീന കൈഫ് ഉണ്ടാവില്ല. കത്രീനയായിരിക്കും നായികഎന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ കത്രീന അഭിനയിക്കുന്നില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
രോഹിതില്‍ നിന്നോ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നോ ചിത്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ കത്രീനയ്ക്ക് ലഭിച്ചിട്ടില്ലെന്നും കത്രീന ചിത്രത്തില്‍ ഒപ്പ് വച്ചു എന്നൊക്കെയുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ പുറത്ത് വിടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജാര ജസൂസ്,ഫിറ്റൂര്‍ എന്നീ ചിത്രങ്ങളിലാണ് കത്രീന ഇപ്പോള്‍ അഭിനയിക്കുന്നത്. എക്‌സല്‍ എന്റര്‍ടെയിന്‍മെന്റുമായി ചേര്‍ന്ന് ഒരു ചിത്രത്തിന് വേണ്ടി താരം കരാര്‍ ഒപ്പിട്ടതായി ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടുണ്ട്. ഈ ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് നായികന്‍
ധൂം3 എന്ന ചിത്രത്തിന് ശേഷമാണ് കത്രീന തന്റെ ചിത്രങ്ങളില്‍ കൂടുതല്‍ സെലക്ടീവാകാന്‍ തുടങ്ങിയത്. എന്നാല്‍ രണ്‍ബീറുമായുള്ള വിവാഹത്തിന് മുന്നോടിയായാണ് കത്രീന ചിത്രങ്ങളുടെ എണ്ണം കുറച്ചത് എന്നാണ്
ബോളിവുഡില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍


Click it and Unblock the Notifications