കത്രീന കൈഫും ഗര്‍ഭിണി, അച്ഛനാര് ??
അടുത്തിടെ ബോളിവുഡിലെ ചില നടിമാരൊക്കെ ഗര്‍ഭിണികളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിദ്യാ ബാലന്‍, ജനീലിയ, ഐശ്വര്യ റായ് അങ്ങനെ നീളുന്നു. ചിലതൊക്കെ ഗോസിപ്പുകളായിരുന്നു മറ്റു ചിലത് സിനിമയുടെ പ്രമോഷന് വേണ്ടി അണിയറപ്രവര്‍ത്തകര്‍ തന്നെ കെട്ടിച്ചമച്ച കഥ. എന്നാല്‍ അതിലും ചിലത് സത്യമായി. ജനീലിയ ഗര്‍ഭിണിയാണ്.
ഇപ്പോള്‍ കേള്‍ക്കുന്നു ബോളിവുഡിലെ ഹോട്ട് സുന്ദരി കത്രീന കൈഫും ഗര്‍ഭിണിയാണെന്ന്. വാര്‍ത്ത മുഴുവനും വായിക്കുന്നതിന് മുമ്പ് തെറ്റിദ്ധിരിക്കല്ലേ. കത്രീനീ കൈഫ് ഗര്‍ഭിണിയാകുന്നത് പുതിയ ചിത്രത്തിലാണ്.

'ദിവോഷന്‍ ഓഫ് സസ്‌പെക്ട് എക്‌സ്' എന്ന ജപ്പാനീസ് നോവലിനെ ആസ്പരദമാക്കി സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കത്രീന അച്ഛനില്ലാത്ത കുട്ടിയ്ക്ക് ജന്മം നടല്‍കുന്നത്. ലെഹ്‌റന്‍ വീഡിയോ മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
തന്റെ സിനമകളില്‍ അഭിനേത്രികള്‍ക്ക് പ്രത്യേക സ്ഥാനം നല്‍കുന്ന സംവിധായകനാണ് സുജോയ് ഘോഷ്. വിദ്യാബാലന്‍ അഭിനയിച്ച 'കഹാനി' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ മികച്ച സംവിധായകനെന്ന പേരു സ്വന്തമാക്കി. പുതിയ ചിത്രത്തിലൂടെ കത്രീനയെ വ്യത്യസ്തമായ മറ്റൊരു ഗെറ്റപ്പില്‍ കാണാം എന്ന പ്രതീക്ഷിയിലാണ് ബോളിവുഡ് പ്രേക്ഷകര്‍.


Click it and Unblock the Notifications











