കത്രീനയും ഗര്‍ഭിണി! വയര്‍ മറയ്ക്കാന്‍ ജാക്കറ്റ്?; കൈയ്യും പിടിച്ച് വിക്കി കൗശല്‍; വീഡിയോ വൈറല്‍
ബോളിവുഡിലെ വാര്‍ത്തകളില്‍ നിറയുന്ന താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൗഫും. 2021ലാണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാല്‍ അടുത്തിടെയായി ഇരുവരുടെയും പേരുകള്‍ വാര്‍ത്തകളില്‍ നിറയുന്നത് പ്രഗ്നന്‍സി അഭ്യൂഹങ്ങളിലാണ്. ഇപ്പോഴിതാ അത് ശരിവെക്കുന്ന തരത്തില്‍ ഒരു വീഡിയോ വന്നതാണ് ആരാധകരെ വീണ്ടും ആ ചോദ്യം ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.
അടുത്തിടെ വിക്കി കൗശലും കത്രീന കൈഫും ലണ്ടണിലെ ബേക്കര്‍ സ്ട്രീറ്റിലൂടെ നടക്കുന്നതിന്റെ ഒരു വീഡിയോ റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമില്‍ വൈറലായിരുന്നു. വീഡിയോയില്‍ വിക്കി കൗശല്‍ കത്രീന കൈഫിന്റെ കൈ പിടിച്ച് നടക്കുന്നതാണ് കാണാനാകുന്നത്. കത്രീന ഒരു ഓവര്‍ സൈസ്ഡ് ജാക്കറ്റും ധരിച്ചിരിക്കുന്നത് കാണാം. ഗര്‍ഭിണിയാണെന്ന് തിരിച്ചറിയാതാരിക്കാനാണോ വലിയ ജാക്കറ്റ് ഇട്ട് നടക്കുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

എന്തായാലും വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ എല്ലാം തന്നെ കത്രീന ഗര്‍ഭിണിയാണെന്ന് തന്നെയാണ് തോന്നുന്നത് എന്ന തരത്തിലാണ്. എന്നാല്‍ മറ്റു ചിലര്‍ പ്രതികരിക്കുന്നത് പാപ്പരാസി മീഡിയകളില്‍ നിന്ന് രക്ഷപ്പെടാന്‍ കത്രീന വലിയ ജാക്കറ്റ് ഇട്ടതായിരിക്കുമെന്നാണ്. തങ്ങളുടെ സന്തോഷ നിമിഷം പുറത്ത് ആഘോഷിക്കുന്ന ദമ്പതികളെ അവിടെയും വെറുതെ വിടില്ലല്ലേ എന്ന തരത്തിലുള്ള പ്രതികരണങ്ങളും ചിലര്‍ പങ്കുവെക്കുന്നുണ്ട്.
എന്നാല്‍ കത്രീനയും വിക്കിയുമായി അടുത്ത ബന്ധമുള്ള ചിലര്‍ പറയുന്നത് കത്രീന ഗര്‍ഭിണിയല്ലെന്നാണ്. അവര്‍ ഇരുവരും ഫാമിലി പ്ലാനിംഗ് ഒന്നും ഇതുവരെ നടത്തിയിട്ടില്ല. കത്രീന അവിടെയുള്ളത് ചില വ്യക്തിപരമായ വര്‍ക്കുകള്‍ തീര്‍ക്കാനാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
അടുത്തിടെ വിക്കി കൗശലിന്റെ പിറന്നാളിന് നടി പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് കത്രീന ഗര്‍ഭിണിയാണോ എന്ന അര്‍ത്ഥത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ത്താന്‍ കാരണമായത്. വിക്കി കൗശല്‍ ഒരു റസ്റ്റുറന്റില്‍ പിറന്നാള്‍ കേക്കിന് മുന്നില്‍ ഇരിക്കുന്ന ചിത്രമായിരുന്നു പങ്കുവെച്ചത്. ഈ ചിത്രത്തിനൊപ്പം ക്യാപ്ഷനായി മൂന്ന് ഹാര്‍ട്ട് ഇമോജികളും മൂന്ന് കേക്ക് ഇമോജികളുമാണ് കത്രീന നല്‍കിയത്. ഇതാണ് ഗര്‍ഭിണിയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്.
ദീപിക പദുകോണും രണ്‍വീര്‍ സിംഗും സെപ്തംബറില്‍ കുഞ്ഞിനെ സ്വീകരിക്കും എന്ന് പ്രഖ്യാപിച്ചതുമുതല്‍ ദീപിക ഗര്‍ഭിണിയാണോ എന്ന് അറിയാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. എന്നാല്‍ ദീപിക വോട്ട് ചെയ്യാന്‍ എത്തുന്ന വീഡിയോയില്‍ ഗര്‍ഭിണിയാണെന്ന് കൃത്യമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ഇതോടെ സറോഗസി വഴിയാണോ ദീപിക കുഞ്ഞിനെ സ്വീകരിക്കുന്നതെന്ന സംശയങ്ങള്‍ക്ക് പരിസമാപ്തിയായിട്ടുണ്ടായിരുന്നു.

അപ്പോഴും ദീപിക ശരിക്കും ഗര്‍ഭിണിയല്ലെന്നും വയര്‍ കെട്ടിവെച്ചതാണെന്നുമൊക്കെയാണ് ആളുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. ദീപിക നടക്കുമ്പോള്‍ ചെറിയ ബുദ്ധിമുട്ട് ഉള്ളതുപോലെ വീഡിയോയില്‍ കാണാമായിരുന്നു. ഇതിനെയും ആളുകള്‍ പരിഹസിക്കുന്നുണ്ട്. എന്തിനാണ് ദീപിക ഡ്രാമ കളിക്കുന്നതെന്നാണ് ചിലര്‍ ചോദിക്കുന്നത്.
ഗര്‍ഭിണിയായിട്ടും ശരീരത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലല്ലോ. അതുകൊണ്ട് തന്നെ ഇത് യഥാര്‍ത്ഥത്തില്‍ ഗര്‍ഭമല്ല, മറ്റെന്തോ വെച്ച് ഗര്‍ഭിണിയാണെന്ന് നാട്ടുകാരെ പറ്റിക്കുകയാണ് എന്നും ആളുകള്‍ കമന്റ് ചെയ്യുന്നുണ്ട്. എന്തായാലും ഇതിന് പിറകെയാണ് കത്രീനയുടെയും വിക്കി കൗശലിന്റെയും വീഡിയോ വൈറല്‍ ആവുന്നത്. എന്നാല്‍ ഇരുവരും ഇതു സംബന്ധിച്ച് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.


Click it and Unblock the Notifications











