»   » ഷോക്കിങ്! രണ്‍ബീര്‍ കപൂറും കത്രീനകൈഫും വിവാഹിതരാവുന്നു?

ഷോക്കിങ്! രണ്‍ബീര്‍ കപൂറും കത്രീനകൈഫും വിവാഹിതരാവുന്നു?

Posted By: Pratheeksha
Subscribe to Filmibeat Malayalam

യുവതാരങ്ങളായ രണ്‍ബീര്‍ കപൂറിന്റെയും കത്രീനകൈഫിന്റെയും പ്രണയവും വേര്‍പിരിയലുമെല്ലാം ബോളിവുഡില്‍ നിരവധി തവണ ചര്‍ച്ചയായതാണ്. ആറു വര്‍ഷത്തെ ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിനു ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്. താരങ്ങള്‍ വീണ്ടും ഒന്നിക്കുകയാണെന്നാണ് ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്. അതിന്റെ മുന്നോടിയായി ഇരുവരും സംവിധായകരായ കരണ്‍ ജോഹറിന്റെയും അയാന്‍ മുഖര്‍ജിയുടെയും വീട്ടില്‍ നേരില്‍ കണ്ടു സംസാരിച്ചെന്നാണ് പറയുന്നത്.

സംവിധായകരുടെ വീട്ടില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കത്രീന കൈഫ് ഒരു ഉറപ്പിനായി വിവാഹ നിശ്ചയമെന്ന കാര്യം മുന്നോട്ടു വയ്ക്കുകയാണുണ്ടായത്. എന്തായാലും ഇത് വിവാഹത്തിലെത്തുമോ എന്ന കാര്യം കണ്ടറിയാം .ഇരുവരും തമ്മിലകലാനുള്ള കാരണങ്ങളിവയാണ്..

രണ്‍ബീറിന്റെ മാതാപിതാക്കള്‍

രണ്‍ബീറിന്റെ രക്ഷിതാക്കളും മുന്‍ ബോളിവുഡ് താരങ്ങളുമായ ഋഷികപൂറിനും നീതു സിങിനും കത്രീന കൈഫിനെ ഇഷ്ടമല്ലെന്നു നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കത്രീന തന്നെ പപ്പാ എന്നു വിളിക്കാന്‍ ധൈര്യപ്പെടില്ലെന്ന് ഋഷി കപൂര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയതുമാണ്

ദീപികയുമായുള്ള അടുപ്പം

ദീപിക പദുകോണുമായുള്ള രണ്‍ബീറിന്റെ അടുപ്പവും ഇരുവരും തമ്മില്‍ അകലുന്നതിനു കാരണമായി

രണ്‍ബീറിനു വിവാഹത്തിനു സമ്മതമില്ലായിരുന്നു

കത്രീന വിവാഹത്തിനു നിര്‍ബന്ധിക്കുമ്പോളെല്ലാം രണ്‍ബീറിന് വിവാഹത്തിന് സമ്മതമല്ലായിരുന്നു

കത്രീനയുടെ ചിത്രത്തിന്റെ പ്രമോഷന്‍

കത്രീന കൈഫ് തന്റെ ഒരു ചിത്രത്തിന്റെ പ്രമോഷന്‍ സല്‍മാന്‍ ഖാന്‍ ഷോയില്‍ നടത്തിയത് രണ്‍ബീറിന് ഇഷ്ടമായില്ലെന്നും ഇതു സംബന്ധിച്ച് ഇരുവരും തര്‍ക്കമുണ്ടായെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വേര്‍പിരിഞ്ഞതിനു ശേഷവും തനിക്ക് കത്രീനയുമായി യാതൊരു പ്രശ്‌നവുമില്ലെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. എന്നാല്‍ കത്രീനയുടെ പ്രതികരണം നേരെ മറിച്ചായിരുന്നു.

English summary
A leading daily has reported that Ranbir Kapoor and Katrina Kaif are back together and Katrina is even insisting on an engagement.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X