എന്നാൽ വിവാഹം വേണ്ടെന്ന് വെക്കാം, വിക്കിയോട് കത്രീന; വിവാഹത്തിന് ദിവസങ്ങൾക്ക് മുമ്പ് നടന്നത്
ബോളിവുഡിലെ പ്രിയ താര ദമ്പതികളാണ് വിക്കി കൗശലും കത്രീന കൈഫും. ഇരുവരും വിവാഹിതരായപ്പോൾ സന്തോഷിച്ച ആരാധകർ ഏറെയാണ്. ബി ടൗണിലെ പല താര ദമ്പതികൾക്കും നേരെ ട്രോളുകളും വിമർശനങ്ങളും വരാറുണ്ട്. എന്നാൽ കത്രീനയ്ക്കും വിക്കിക്കും ഹേറ്റേഴ്സ് കുറവാണ്. ദമ്പതികളുടെ മൂന്നാം വിവാഹ വാർഷിക ദിനമാണിന്ന്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ ഇരുവർക്കും ആശംസകളറിയിച്ചത്. സ്വകാര്യ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കത്രീന കൈഫും വിക്കി കൗശലും. വലപ്പോഴുമേ ഒരുമിച്ചുള്ള ഫോട്ടോകൾ ഇവർ പങ്കുവെക്കാറുള്ളൂ.
രാജസ്ഥാനിൽ വെച്ച് ആഘോഷപൂർവമാണ് താര വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമേ വിവാഹത്തിൽ പങ്കെടുത്തിരുന്നുള്ളൂ. ബി ടൗണിലെ പല പ്രമുഖരെയും വിവാഹത്തിന് ക്ഷണിച്ചിരുന്നില്ല. ഇത് മീഡിയകളിൽ ചർച്ചയായിരുന്നു. കൊവിഡ് വ്യാപനത്തിനെരെ നിയന്ത്രണങ്ങളുള്ള സമയത്താണ് വിവാഹം നടന്നത്. അതുകൊണ്ട് അധികമാരെയും ക്ഷണിക്കാതിരുന്നതെന്ന് കത്രീന ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.

അതേസമയം ക്ഷണം സ്വീകരിച്ച് വന്നവർക്ക് കർശന നിയന്ത്രണങ്ങളും വിവാഹം നടന്ന റിസോർട്ടിലുണ്ടായിരുന്നു. വിവാഹത്തിനെത്തിയ ആർക്കും ഫോട്ടോ എടുക്കാനോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഇത് സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ചർച്ചയായി. ഇപ്പോഴിതാ വിവാഹത്തെക്കുറിച്ച് ഒരിക്കൽ വിക്കി കൗശൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
അന്ന് വിക്കിയുടെ സര ഹക്തെ സര ബച്കെ എന്ന സിനിമയുടെ ഷൂട്ടിംഗ് നടന്ന് കൊണ്ടിരിക്കുകയാണ്. വിവാഹത്തിന് മുമ്പ് സിനിമയുടെ 50 ശതമാനം ഷൂട്ട് പൂർത്തിയാക്കി. എന്നാൽ വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ ഷൂട്ടിംഗിന് തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ കത്രീന തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് വിക്കി തമാശയോടെ പറഞ്ഞത്.

രണ്ട് ദിവസത്തിനുള്ളിൽ സെറ്റിൽ പോകണമെങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന പറഞ്ഞതെന്നും വിക്കി കൗശൽ അന്ന് ഓർത്തു. വിവാഹ ശേഷം സന്തോഷകരമായ ജീവിതം നയിക്കുകയാണ് കത്രീനയും വിക്കിയും. കത്രീന കടന്ന് വന്ന ശേഷം തന്റെ ജീവിതത്തിൽ ഒരുപാട് നല്ല മാറ്റങ്ങളുണ്ടെന്ന് വിക്കി കൗശൽ നേരത്തെ പറഞ്ഞിട്ടുണ്ട്. കരിയറിൽ വിക്കി കൗശലിനേക്കാൾ സീനിയറാണ് കത്രീന കൈഫ്.
വിക്കി യുവ താരമായി അറിയപ്പെടുമ്പോഴേക്കും കത്രീന കൈഫ് സൂപ്പർതാരമായിട്ടുണ്ട്. വിക്കി കൗശലുമായി പ്രണയത്തിലാണെന്ന കാര്യം കത്രീന ഏറെക്കാലം മീഡിയകൾ അറിയാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. നടിയുടെ മുൻ ബന്ധങ്ങളെല്ലാം ബോളിവുഡിൽ വലിയ സംസാര വിഷയമായതാണ്. ഗോസിപ്പുകൾ നടിയെ ഒരു കാലത്ത് ബാധിച്ചിട്ടുമുണ്ട്. എന്നാൽ വിക്കി കൗശലുമായുള്ള പ്രണയം ബോളിവുഡിൽ വലിയ സംസാരവിഷയമായില്ല. ലോക്ഡൗൺ കാലത്തായിരുന്നു ഇവർ കൂടുതൽ അടുത്തതെന്നാണ് വിവരം.
കരിയറിൽ രണ്ട് പേരും സജീവമാണ്. ഡങ്കി, ബാഡ് ന്യൂസ് എന്നിവയാണ് വിക്കി കൗശലിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ലൗ ആന്റ് വാർ ആണ് വരാനിരിക്കുന്ന ചിത്രം. മെറി ക്രിസ്മസ്, ഫോൺ ഭൂത്, ടെെഗർ ത്രീ എന്നീ സിനിമകളിലാണ് കത്രീനയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്.


Click it and Unblock the Notifications











