മുൻ കാമുകൻ രൺബീറിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുക്കില്ല, കാരണം വെളിപ്പെടുത്തി കത്രീന കൈഫ്

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള താരമാണ് കത്രീന കൈഫ്. നടിയുടെ ചിത്രങ്ങൾ തെന്നിന്ത്യയിലും മികച്ച കാഴ്ചക്കാരെ നേടാറുണ്ട്. ബോളിവുഡിലെ മുൻനിര താരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും ഒരുപോലെ തിളങ്ങാൻ കത്രീനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. മികച്ച നർത്തകി കൂടിയാണ് താരം. അക്ഷയ് കുമാർ ചിത്രമായ സൂര്യവൻഷിയാണ് കത്രീനയുടെ ഏറ്റവും പുതിയ ചിത്രം. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

 Katrina Kaif,


ബോളിവഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന പേര് കൂടിയാണ് കത്രീനയുടേത്. താരത്തിന്റെ സിനിമ പോലെ സ്വകാര്യ ജീവിതവും ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയായ പ്രണയമായിരുന്ന കത്രീനയുടേത്. നടൻ സൽമാൻ ഖാൻ , രൺബീർ കപൂർ എന്നിവരുമായുള്ള പ്രണയം വിവാഹം വരെ എത്തിയിരുന്നു. എന്നാൽ അവസാനം ഇതെല്ലാം ബ്രേക്കപ്പിൽ കലാശിക്കുകയായിരുന്നു. വിവാഹം മുടങ്ങിയതിന്റെ കാരണം വ്യക്തമല്ലെങ്കിലും ഇവരുമായി വളരെ നല്ല സൗഹൃദമാണ് താരത്തിന് ഇപ്പോഴുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കത്രീനയുടെ ഒരു പഴയ അഭിമുഖമാണ്. രൺബീറുമായുള്ള ബ്രേക്കപ്പിന് ശേഷമുള്ള അഭിമുഖമാണ് ഇപ്പോൾ വീണ്ടും പുറത്ത് വന്നിരിക്കുന്നത്. രൺബീറിന്റെയും ആലിയയുടേയും വിവാഹ പാർട്ടിക്ക് പോകില്ലെന്നാണ് കത്രീന പറയുന്നത്. നേഹ ധൂപിയയുമായുള്ള അഭിമുഖത്തിലാണ് താരങ്ങളുടെ വിവാഹത്തിന് പങ്കെടുക്കില്ലെന്ന് കത്രീന പറഞ്ഞത്. ആലിയയുമായി വളരെ അടുത്ത സൗഹൃദമാണ കത്രീനയ്ക്കുള്ളത്.

''മലൈക ആറോറ- അർജുൻ കപൂർ, രൺബീർ കപൂർ- ആലിയ ഭട്ട് ഇവരുടെ വിവാഹ പാർട്ടി ഒരു ദിവസം ആയാൽ ആരുടെ പാർട്ടിക്ക് പോകും എന്നായിരുന്നു നേഹയുട ചോദ്യം. താൻ മലൈക ആറോറ- അർജുൻ കപൂർ വിവാഹ സൽക്കാരത്തിന് പങ്കെടുക്കുമെന്നായിരുന്നു കത്രീന പറഞ്ഞത്. കാരണവും താരം പറയുന്നണ്ട്. അർജുൻ തന്റെ രാഖി സഹോദരൻ ആണെന്നാണ് കത്രീന പറയുന്നത്. ഷീലാ കി ജവാനി സിനിമ പുറത്തിറങ്ങിയപ്പോൾ താൻ രാഖി കെട്ടി സഹോദരനാക്കിയിരുന്നു എന്നാണ് താരം മറുപടി നൽകിയത്. ഒപ്പം ആലിയയെ രൺബീറിനേയും കുറിച്ചും കത്രീന പറയുന്നുണ്ട്. '' ഞാൻ വിശുദ്ധയാകാൻ ശ്രമിക്കുന്നില്ല, എന്നാൽ സമാധാനം സ്ഥാപിക്കാനും. സുഹൃത്തുക്കളാകാനും സ്നേഹിക്കാനും എളുപ്പമാണ്. ജീവിതം എളുപ്പമാക്കാൻ ഞാൻ ഇത് ചെയ്യുന്നില്ലെന്നാണ് കത്രീന പറഞ്ഞത്."

വിക്കി കൗശലുമായുള്ള വിവാഹത്തിന് വേണ്ടി തയ്യാറെടുക്കുകയാണ് കത്രീന. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. അതേസമയം വിവാഹ ഒരുക്കങ്ങൾ ഇരുകുടുംബങ്ങളിലും തകൃതിയായി നടക്കുകയാണെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നുണ്ട്. വിവാഹം ഗോസിപ്പ് കോളങ്ങളിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച വിക്കി രംഗത്ത് എത്തിയിരുന്നു. . ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ വിക്ക കൗശൽ ഗോസിപ്പ് വാർത്തയെ കുറിച്ച് പ്രതികരിച്ചത്. ''വാർത്തകൾ പ്രചരിപ്പിക്കുന്നത്, നിങ്ങളുടെ സുഹൃത്തുക്കളാണ്. സമയം വരുമ്പോള്‍ ഞാന്‍ എന്‍ഗേജ്ഡ് ആകും. അതിന് സമയം വരണമെമന്നായിരുന്നു നടൻ പറഞ്ഞത്. വിക്കിയുടെ വാക്കുകൾ പുറത്ത് വന്നതിന് പിന്നാലെ താരങ്ങളുടെ വിവാഹവർത്തകൾ സിനിമ കോളങ്ങളിൽ സജീവമാവുകയായിരുന്നു. ഡിസംബറിൽ വിവാഹം ഉണ്ടാകുമെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്. രാജസ്ഥാനിൽ വെച്ചാകും കല്യാണം നടക്കുക. കത്രീനയുടെ അമ്മ മുംബൈയിൽ എത്തിയിട്ടുണ്ട്. അതേസമയം ബോളിവുഡ് സംവിധായകന്റെ വസതിയിൽ വെച്ച് താരങ്ങളുടെ രോക്ക ചടങ്ങുകൾ നടന്നതായും ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X