വമ്പന്‍ താരനിര അണിനിരന്നത് ചുമ്മാതല്ല! ബാഹുബലിയെ തകര്‍ക്കാനൊരുങ്ങി തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍
ബാഹുബലിയ്ക്ക് ശേഷം ഇന്ത്യന്‍ സിനിമയെ അത്ഭുതപ്പെടുത്താന്‍ പാകമൊരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബോളിവുഡിലെ വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയായ തഗ്സ് ഓഫ് ഹിന്ദുസ്ഥാനില്‍ നിന്നും പോസ്റ്ററുകള്‍ പുറത്ത് വിട്ട് അതിശയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് സിനിമയിലെ മറ്റൊരു കിടിലന്‍ പോസ്റ്റര്‍ നടി കത്രീന കൈഫാണ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിലീസ് ചെയ്തിരിക്കുന്നത്.

ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക് എന്നിവരാണ് പോസ്റ്ററിലുള്ളത്. ഇത്തവണത്തെ ദീപാവലിയ്ക്ക് മുന്നോടിയായി തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ നവംബര്‍ 8 ന് റിലീസിനെത്തുമെന്ന കാര്യവും പോസ്റ്ററിലുണ്ട്. സെപ്റ്റംബര്‍ 27 ന് ചിത്രത്തില്‍ നിന്നും ട്രെയിലര്‍ വരാന്‍ പോവുകയാണ്. ആകാംഷയോടെ ട്രെയിലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
എപിക് ആക്ഷന്‍ അഡ്വഞ്ചേര്‍ ചിത്രമായി നിര്‍മ്മിക്കുന്ന തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ യഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്രയാണ് നിര്‍മ്മിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ചിത്രത്തില്‍ ആമിര്‍ ഖാന്‍, അമിതാഭ് ബച്ചന്‍, കത്രീന കൈഫ്, ഫാത്തിമ സന ഷെയ്ക് തുടങ്ങിയ താരങ്ങളെല്ലാം വേറിട്ട ഗെറ്റപ്പിലാണ് എത്തുന്നത്. ഇന്ത്യന്‍ ബോക്‌സോഫീസില്‍ വലിയൊരു കൊടുങ്കാറ്റായി മാറാന്‍ സിനിമയ്ക്ക് കഴിയുമെന്നാണ് റിപ്പോര്‍ട്ടുകളെല്ലാം സൂചിപ്പിക്കുന്നത്.


Click it and Unblock the Notifications











