ജലം പാഴാക്കാതെ പാത്രം കഴുകാം, കത്രീനയുടെ വീഡിയോ എഫക്ട്, വീട്ടിലേയ്ക്ക് ക്ഷണിച്ച് അര്‍ജുന്‍
കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് അതീവ ജാഗ്രതയിലാണ് ജനങ്ങൾ. അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണ് താരങ്ങൾ വീട് വിട്ട് പുറത്തു പോകുന്നത്. വൈറസ് വ്യാപനത്തെ തുടർന്ന് താരങ്ങളും വീട്ടിനുള്ളിൽ കഴിയുകയാണ്. വീണ് കിട്ടുന്ന അവധി ദിനങ്ങൾ ആഘോഷമാക്കുന്ന താരങ്ങൾ കൊറോണ കാലം വീടിനുള്ളിൽ ആഘോഷമാക്കുകയാണ്. ഭൂരിഭാഗം താരങ്ങളും പാചക പരീക്ഷണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നടി കത്രീന കൈഫിന്റെ കൊറോണ അവധിക്കാലം അടുക്കളയിൽ തന്നെയാണ്. പാചക പരീക്ഷണമല്ലെങ്കിലും ക്ലീനിങ്ങ് സെക്ഷനിലാണ് നടിയുടെ പൂർണ്ണശ്രദ്ധ.
കത്രീന തന്നെയാണ് അടുക്കള പണി എടുക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അമിതമായി വെള്ളം ഉപയോഗിക്കാതെ എങ്ങനെ പാത്രം കഴുകാമെന്നാണ് നടി വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നത്. സെൽഫ് ഐസൊലേഷനായി നമ്മെ വീടും ഒരുപാട് സഹായിക്കാറുണെന്നും അനിയത്തി ഇസബെല്ലയ്ക്ക് മടിയായതിനാൽ താൻ വീട്ടിലെ പണികൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കത്രീന പറയുന്നു. അതുകൊണ്ട് കുറച്ച് പ്രൊഫഷണൽ ട്യൂട്ടോറിയൽ ആകാമെന്ന് വിചാരിച്ചെന്നും താരം വീഡിയോയിൽ പറയുന്നു. തുടർന്നാണ് അമിതമായി വെള്ളം ഉപയോഗിക്കാതെ പാത്രം കഴുകുന്ന രീതിയെ കുറിച്ച് താരം പങ്കുവെയ്ക്കുന്നത് 'ആദ്യം, ഞാന്‍ വിചാരിച്ചു... ഓരോ പാത്രമായി കഴുകി റാക്കില്‍ വെക്കാം. എന്നാല്‍ അതിനേക്കാള്‍ നല്ല കാര്യം എല്ലാ പാത്രങ്ങളും സിങ്കിനുള്ളില്‍ ഇടുക..എല്ലാം ഒരുമിച്ച് കഴുകിയെടുക്കുക, അതാകുമ്പോള്‍ വെള്ളം പാഴാകില്ല" എന്ന് കത്രീന വീഡിയോയില്‍ പറയുന്നുണ്ട്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയായിരുന്നു. ആരാധകരും സുഹൃത്തുക്കളും കമന്റുമായി രംഗത്തെത്തുകയായിരുന്നു. ഇതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് നടൻ അർജുൻ കപൂറിന്റെ കമന്റായിരുന്നു.'കാന്താബെന്‍ 2.0 എന്ന് കത്രീനയെ വിശേഷിപ്പിച്ചു കൊണ്ടായിരുന്നു അർജുന്റെ കമന്റ്.
പാത്രം കഴുകാൻ തന്റെ വീട്ടിലേയ്ക്ക് കൂടി വരണേ എന്ന് തമാശരൂപേണ കത്രീനയോട് പറയുന്നുമുണ്ട്. അർജുന്റെ കമന്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
കത്രീനയുടെ അടുത്ത സുഹൃത്തുക്കളാണ് അർജുൻ കപൂറും നടൻ വരുൺ ധവാനും. കഴിഞ്ഞ ദിവസം മൂവരും ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. കത്രീന തന്നെയായിരുന്നു ചിത്രം പങ്കുവെച്ചത്. കൊറോണ വൈറസ് പടർന്നു പിടിക്കുന്ന സമയത്ത് സാർക്കാരിന്റേയും ആരോഗ്യ പ്രവർത്തകരുടേയും നിർദ്ദേശങ്ങൾ അനുസരിച്ച് വീടിനുള്ളിൽ സുരക്ഷിതമായി ഇരിക്കാനും താരങ്ങൾ തങ്ങളുടെ ആരാധകരോട് പറയുന്നുണ്ട്.


Click it and Unblock the Notifications











