സല്‍മാന്‍ ഖാന്‍ ചിത്രം ഭാരതിനെക്കുറിച്ച് വികാരനിര്‍ഭരയായി കത്രീന കൈഫ്! വൈറലായി പോസ്റ്റ്! കാണൂ

By Midhun Raj

നിരവധി ഹിറ്റ് സിനിമകളിലൂടെ ബോളിവുഡിലെ മുന്‍നിര നായികയായി മാറിയ താരമാണ് കത്രീന കൈഫ്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്താണ് നടി മുന്നേറികൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമുളള കത്രീനയുടെ സിനിമകളെല്ലാം ബോക്‌സ് ഓഫീസുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു.

സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ബോളിവുഡിലെ താരമൂല്യമുളള നായിക തന്നെയാണ് കത്രീന. നിലവില്‍ സല്‍മാന്‍ ഖാന്റെ നായികയായുളള ഭാരത് എന്ന ചിത്രമാണ് കത്രീനയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ തരംഗമായി മാറിയിരുന്നു. റീലിസിങ്ങിനൊരുങ്ങുന്നതിനിടെ ഭാരതിനെക്കുറിച്ചുളള കത്രീനയുടെ വികാരനിര്‍ഭരമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഭാരത് എന്ന ചിത്രം

ഭാരത് എന്ന ചിത്രം

റേസ് 3യ്ക്ക് ശേഷം സല്‍മാന്‍ ഖാന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് ഭാരത്. ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ അലി അബ്ബാസ് സഫറാണ് സിനിമ സംവിധാനം ചെയ്യുന്നത്. സല്‍മാനും സഫറും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്. സല്‍മാന്റെ സുല്‍ത്താന്‍,ടൈഗര്‍ സിന്ദാ ഹേ തുടങ്ങിയ ചിത്രങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ മുന്‍പിറങ്ങിയ സിനിമകള്‍. ഇത്തവണയും ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രവുമായിട്ടാണ് ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്.

കത്രീനയും സല്‍മാനും

കത്രീനയും സല്‍മാനും

ടൈഗര്‍ സിന്ദാ ഹേയ്ക്കു ശേഷം കത്രീന കൈഫും സല്‍മാന്‍ ഖാനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭാരത്. പ്രിയങ്ക ചോപ്രയ്ക്ക് പകരമായിരുന്നു കത്രീന ഈ ചിത്രത്തിലേക്ക് എത്തിയിരുന്നത്. 2014ല്‍ പുറത്തിറങ്ങിയ കൊറിയന്‍ ചിത്രമായ ഓഡ് റ്റു മൈ ഫാദര്‍ എന്ന സിനിമയുടെ ഔദ്യോഗിക റീമേക്ക് കൂടിയാണ് ഭാരത്. 1947ലെ വിഭജന കാലത്ത് നടന്ന സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് സിനിമ എടുത്തിരിക്കുന്നത്.

കുമുദ് റെയ്‌ന എന്ന കഥാപാത്രം

കുമുദ് റെയ്‌ന എന്ന കഥാപാത്രം

ഭാരതില്‍ കുമുദ് റെയ്‌ന എന്ന കഥാപാത്രമായിട്ടാണ് കത്രീന എത്തുന്നത്. നടി ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് ഭാരതിലെ വേഷമെന്നാണ് അറിയുന്നത്. ഭാരതിന്റെതായി പുറത്തിറങ്ങിയ ട്രെയിലറില്‍ സല്‍മാന്‍ ഖാനൊപ്പം കത്രീനയും തിളങ്ങിയിരുന്നു. ഷാരൂഖ് ഖാന്റെ സീറോയ്ക്കു ശേഷമാണ് കത്രീന കൈഫിന്റെ പുതിയ ചിത്രമെത്തുന്നത്.

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

നടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

ഭാരതിനെക്കുറിച്ചുളള കത്രീന കൈഫിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി മാറിയിരുന്നു. ചിത്രത്തില്‍ അഭിനയിച്ച അനുഭവം മറക്കാന്‍ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു കത്രീന കൈഫ് എത്തിയിരുന്നത്. കുമുദ് റെയ്‌ന എന്ന തന്റെ കഥാപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു കത്രീന കൈഫ് എത്തിയിരുന്നത്. ഭാരതിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പാണ് നടിയുടെതായി പുറത്തുവന്നിരിക്കുന്നത്.

 കത്രീന പറഞ്ഞത്

കത്രീന പറഞ്ഞത്

കുമുദ് റെയ്‌ന 1975, ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ തികച്ചും അവിശ്വസനീയ നിമിഷങ്ങളായിരുന്നു എനിക്ക് ലഭിച്ചത്. സംവിധായകന്‍ അലി അബ്ബാസ് സഫറിനൊപ്പമുളള മുഴുവന്‍ യാത്രയും ഇതുവരെ എന്നെ അതിശയിപ്പിക്കുന്നതാണ്. എല്ലാവരും സിനിമ കാണുന്ന ദിവസത്തിനായി എനിക്ക് കാത്തിരിക്കാന്‍ വയ്യ. കത്രീന കൈഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X