For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആസ്തി 224 കോടി രൂപ; ഒരു പോസ്റ്റിന് ലഭിക്കുന്നത് ഒരു കോടിയോളം; കത്രീന കൈഫിന്റെ സമ്പാദ്യങ്ങൾ

  |

  ബോളിവുഡിലെ സൂപ്പർ ഹിറ്റ് നായികയാണ് കത്രീന കൈഫ്. കരിയറിന്റെ തുടക്കം മുതൽ കൊമേഴ്ഷ്യൽ സിനിമകളിലെ നായികയായി തിളങ്ങുന്ന കത്രീനയ്ക്ക് വൻ ആരാധക വ‍ൃന്ദമാണുള്ളത്. ​ഗോസിപ്പ് കോളങ്ങളിൽ കത്രീന സ്ഥിര വിഷമയമാവാറുണ്ടെങ്കിലും അനാവശ്യ വിവാദങ്ങളിൽ പെടാതിരിക്കാൻ നടി ശ്രദ്ധിക്കാറുണ്ട്. അതിനാൽ തന്നെ ഹേറ്റേഴ്സുകളുടെ എണ്ണം കത്രീനയ്ക്ക് കുറവാണെന്നാണ് ആരാധകർ പറയുന്നത്.

  2003 ൽ ബൂം എന്ന സിനിമയിലൂടെയാണ് കത്രീന ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്റിമേറ്റ് സീനുകളുടെ പേരിൽ കത്രീനയുടെ ആദ്യ സിനിമ തന്നെ വിവാദത്തിൽ അകപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഈ വിവാദങ്ങളെ മറികടന്ന് മുൻ‌നിര നായിക നടിയായി കത്രീന അതിവേ​ഗം വളർന്നു.

  ജബ് തക് ഹെ ജാൻ, സീറോ, ടൈ​ഗർ സിന്ദാ ഹേ, ധൂം 3, ഏക് ഥാ ടൈ​ഗർ, ഫിതൂർ, നമസ്തേ ലണ്ടൻ, സിന്ദ​ഗി നാ മിലേ​ഗി ദൊബാര തുടങ്ങിയ നിരവധി സിനിമകളിൽ കത്രീന കെെഫ് തിളങ്ങി.

  Also Read: സിദ്ധാർഥും കിയാരയും വിവാഹത്തിലേക്കോ?, കോഫി വിത്ത് കരണിൽ മനസ് തുറന്ന് താരങ്ങൾ

  കഴിഞ്ഞ വർഷം ഡിസംബറിലാണ് കത്രീനയും നടൻ വിക്കി കൗശലും വിവാഹിതയായത്. സിനിമാ മേഖലയിൽ വിക്കിയേക്കാൾ സീനിയോരിറ്റി ഉള്ള കത്രീനയ്ക്ക് വൻ സമ്പാദ്യമാണുള്ളത്. 224 കോടിയോളമാണ് കത്രീനയുടെ ആസ്തി. ഭർത്താവ് വിക്കി കൗശലിന്റെ നെറ്റ് വർത്ത് 38 കോടിയും. ഒരു സിനിമയ്ക്ക് 12 കോടിയോളമാണ് കത്രീന വാങ്ങുന്ന പ്രതിഫലം. സമൂഹ മാധ്യമങ്ങളിൽ കൂടിയും നടിക്ക് വരുമാനമുണ്ട്. സോഷ്യൽ മീഡിയയിലെ ഒരു പ്രൊമോഷണൽ പോസ്റ്റിന് 97 ലക്ഷം രൂപയാണ് കത്രീന വാങ്ങുന്ന പ്രതിഫലം.

  Also Read: നാ​ഗചൈതന്യയെ ഉപേക്ഷിച്ച് എന്നെ വിവാഹം കഴിക്കൂ; ആവശ്യത്തോട് സമാന്ത അന്ന് നൽകിയ മറുപടി

  ജോൺസൺ ടൈൽസ്, ഷു​ഗർ ഫ്രീ, റീ ബോക്ക് ഇന്ത്യ, സെമാറ്റോ, കല്യാൺ ജ്വല്ലേഴ്സ്, സ്ലെൈസ് തുടങ്ങിയ കമ്പനികളുടെ പരസ്യത്തിലും കത്രീന അഭിനയിച്ചിട്ടുണ്ട്. ഏഴ് കോടിയോളമാണ് ഒരു പരസ്യ ചിത്രത്തിന് കത്രീന കൈപറ്റുന്ന പ്രതിഫലം. 66. 3 മില്യൺ ഫോളോവേഴ്സാണ് കത്രീനയ്ക്ക് ഇൻസ്റ്റ​ഗ്രാമിൽ ഉള്ളത്.

  2017 ലാണ് കത്രീന ഇൻസ്റ്റ​ഗ്രാം അക്കൗണ്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഇന്ത്യാ ടുഡേ പുറത്തു വിട്ട പട്ടിക പ്രകാരം രാജ്യത്തെ മുൻനിര നായികമാരിൽ രണ്ടാം സ്ഥാനത്താണ് കത്രീന കൈഫ്.

  Also Read: ദീപികയ്ക്കും രൺവീറിനും കുട്ടികളുണ്ടാവുമ്പോൾ...; താര ദമ്പതികളെക്കുറിച്ച് രൺബീർ പറഞ്ഞത്

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ദീപിക പദുകോണാണ് ഒന്നാം സ്ഥാനത്ത്. ആലിയ ഭട്ട് പ്രിയങ്ക ചോപ്ര, കങ്കണ റണൗത്ത് എന്നിവരും പട്ടികയിൽ സ്ഥാനം പിടിച്ചു. ഫോൺ ഭൂത് ആണ് കത്രീനയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ഇഷാൻ ഖട്ടറും സിദ്ധാർത്ഥ് ചതുർവേദിയുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഏക് ഥാ ടൈ​ഗറിന്റെ മൂന്നാം ഭാ​ഗവും വിജയ് സേതുപതിക്കൊപ്പം ആദ്യമായി അഭിനയിക്കുന്ന മെറി ക്രിസ്മസും കത്രീനയുടെ പുറത്ത് വരാനിരിക്കുന്ന സിനിമകളാണ്.

  Read more about: katrina kaif
  English summary
  katrina kaif's networth and salary; actress get 97 lakh per promotional post on social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X