»   »  ബാര്‍ ബാര്‍ ദേഘോയ്ക്ക് വേണ്ടി കത്രീനയുടെ പുതിയ ലുക്ക്

ബാര്‍ ബാര്‍ ദേഘോയ്ക്ക് വേണ്ടി കത്രീനയുടെ പുതിയ ലുക്ക്

Posted By:
Subscribe to Filmibeat Malayalam

നിത്യാ മെഹര്‍ സംവിധാനം ചെയ്യുന്ന ബാര്‍ ബാര്‍ ദേഖോ എന്ന ചിത്രത്തിലാണ് കത്രീന കൈഫ് ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് വിട്ടു വീഴ്ചയും ചെയ്യാനുള്ള ഒരു ബോളിവുഡ് താരം കൂടിയാണ് കത്രീന കൈഫ്. അതുക്കൊണ്ട് തന്നെ പുതിയ ചിത്രത്തിന് വേണ്ടി മുടി വെട്ടിയാതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

മുടി വെട്ടിയപ്പോള്‍ കുറച്ചുകൂടി പ്രായകുറവ് തോന്നിക്കുന്ന ലുക്കാണ് ഇപ്പോള്‍ കത്രീനയ്ക്ക്. എന്നാല്‍ ഇത് ആദ്യമായല്ല കത്രീനയുടെ മുടിയിലുള്ള പരീക്ഷണങ്ങള്‍.അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിട്ടൂര്‍ എന്ന ചിത്രത്തിലും മുടിയില്‍ റെഡ് കളര്‍ ചെയ്തിരുന്നു. ആദ്യത്യ റോയ് യാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. കത്രീനയും ആദിത്യ റോയ് യും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

katrina-kaif

നിത്യാ മെഹറാസിന്റെ ബാര്‍ ബാര്‍ ദേഘോ എന്ന ചിത്രത്തില്‍ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയാണ് നായക വേഷം അവതരിപ്പിക്കുന്നത്. മുമ്പ് കത്രീന കൈഫ് കോറിയോ ഗ്രാഫറായി എത്തുന്നുവെന്ന് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കത്രീന തന്നെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

തബുവും ചിത്രത്തില്‍ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. എക്‌സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ റിദേഷ് സിദ് വാണി, കരണ്‍ ജോഹര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Katrina Kaif’s short hair look from Baar Baar Dekho.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam