വെള്ളിത്തിരയിലേയ്ക്ക് കത്രീനയുടെ സഹോദരിയും!! ആദ്യ ചിത്രം സൂപ്പർ താരത്തിന്റെ അളിയനോടൊപ്പം
ബോളിവുഡിൽ കൈ നിറയെ ആരാധകരുളള താരമാണ് കത്രീന കൈഫ്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ വീണ്ടും സജീവമായിരിക്കുകയാണ്. കത്രീനയുടെ സഹോദരി ഇസബെല്ല കൈഫ് ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിക്കാൻ തയ്യാറെടുക്കുകയാണ്. ആദ്യ ചിത്രം സൽമാൻഡറെ സഹോദരി അർപ്പിതഖാന്റെ ഭർത്താവ് ആയുഷ് ശർമയ്ക്കൊപ്പമാണ്.

ഇസബെല്ലയുടെ സിനിമ പ്രവേശനം സൽമാൻഖാൻ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കരൺ ലളിത് ബൂച്ചനി സംവിധാനം ചെയ്യുന്ന കത്വയിലാണ് ഇസബെല്ലയും ആയുഷ ശർമയും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നുത്. മണിപ്പൂരിലെ ക്വതയിൽ ഇന്ത്യൻ സൈന്യം നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ് ചിത്രത്തിന്റെ പ്രമേയം.
ആയുഷ് ശർമയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് ഇസബെല്ല തന്റെ ബോളിവുഡ് പ്രവേശനത്തെ കുറിച്ച് അറിയിച്ചിരിക്കുന്നത്.
സുനിൽ ജെയിൻ, ഓംപ്രകാശ്, ആദിത്യ ഭട്ട് , ജോഷി , ആലോക് താക്കൂർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കത്രീനയുംസഹോദരിയുടെ ബോളിവുഡ് പ്രവേശനത്തിൽ സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ട്.


Click it and Unblock the Notifications











