ആലിംഗനം ചെയ്യാനെത്തിയ ആള്‍ക്ക് പണികൊടുത്ത് കത്രീനാ കൈഫ്! വീഡിയോ വൈറല്‍! കാണൂ
ശ്രദ്ധേയ ചിത്രങ്ങളിലൂടെ ബോളിവുഡിലെ താരറാണിയായി മാറിയ നടിയാണ് കത്രീന കൈഫ്. സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടായിരുന്നു കത്രീന ബോളിവുഡില്‍ കൂടുതലായി തിളങ്ങിയിരുന്നത്. സല്‍മാന്‍ ഖാന്റെ നായികയായുളള ടൈഗര്‍ സിന്ദാ ഹേ എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ആമിര്‍ ഖാനൊപ്പമുളള തംഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍, ഷാരൂഖ് ഖാനൊപ്പമുളള സീറോ എന്നീ ചിത്രങ്ങള്‍ കത്രീനയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്. കത്രീനയുടെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഡല്‍ഹിയില്‍ ഒരു കട ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ എടുത്ത വീഡിയോ ആണ് വൈറലായിരിക്കുന്നത്. കാറില്‍ നിന്നിറങ്ങിയ നടിയെ സ്വീകരിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും വലിയൊരു ബിസിനസ് മാനും എത്തിയിരുന്നു. കത്രീനയെ കണ്ട മധ്യവയസ്‌കനായ ബിസിനസ് മാന്‍ നടിയെ ആലിംഗനം ചെയ്യാനായി എത്തി. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് അയാളുടെ ആലിംഗനത്തില്‍ നിന്നും നടി പിന്മാറി. ഇങ്ങനെയുളള സ്വീകരണം തനിക്ക് വേണ്ടെന്നായിരുന്നു കത്രീന അയാളുടെ മുഖത്ത് നോക്കി പറഞ്ഞത്.


Click it and Unblock the Notifications











