മനേജറുടെ ബേബി ഷവർ ആഘോഷമാക്കി താരസുന്ദരി!! ചിത്രങ്ങൾ വൈറൽ...
ചെറിയ ഇടവേളയ്ക്ക് ശേഷം ബോളിവുഡിൽ ശക്തമായ ഒരു ചിത്രത്തിലൂടെയാണ് കത്രീന മടങ്ങി എത്തിയിരിക്കുകയാണ്. സൽമാൻ കേന്ദ്രകഥാപത്രമായി എത്തിയ ഭാരതത്തിൽ ശക്തമായ ഒരു കഥാപാത്രത്തെയാണ് കത്രീനയും അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ മാത്രമല്ല ജീവിതത്തിലേയ്ക്കും നടി ശക്തമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. അവസാന പ്രണയ തകർച്ച കത്രീനയെ ഏറെ മോശമായി തന്നെ ബാധിച്ചിരുന്നു. അത് താരം തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നോർമൽ ലൈഫിലേയ്ക്ക് കത്രീന തിരികെ വരുകയാണ്.

സിനിമയിലെ പോലെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോഴിത ജീവിതത്തിലെ മനോഹരമായ നിമിഷം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. കത്രീനയുടെ മാനേജർ പ്രാർത്ഥനയുടെ ബേബി ഷവറായിരുന്നു കഴിഞ്ഞ ദിവസം. പ്രാർത്ഥനയ്ക്കും കുടുംബത്തിനോടൊപ്പം ആഘോഷം ഗംഭീരമാക്കുകയായിരുന്നു കത്രീന. ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്.
തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിൽ ഒന്നായിരുന്നു കത്രീനയുടെ സാന്നിധ്യമെന്ന് പ്രാർത്ഥന കുറിച്ചു. കൂടാതെ ചടങ്ങിൽ പങ്കെടുത്തതിന്റെ നന്ദിയും ഇവർ അറിയിച്ചിട്ടുണ്ട്. ഭാരത് സൂപ്പർ ഹിറ്റായി തിയേറ്ററുകളിൽ വിജയ യാത്ര തുടരുകയാണ്. റോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സൂര്യവംശിയിലാണ് താരം അഭിനയിച്ച് വരുന്നത്. അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications