കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ ജോഡികളാണ് കത്രീന കൈഫും വിക്കി കൗശലും. താരങ്ങൾ ഇനിയും പ്രണയം തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഇവരുടെ പ്രണയ കഥ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഒരു അവാർഡ് ദാന ചടങ്ങിൽ നിന്ന് നടന്ന ഒരു സംഭവത്തിന് പിന്നാലെയാണ് വിക്കി -കത്രീന പ്രണയം പുറം ലോകത്ത് ചർച്ചയാകാൻ തുടങ്ങിയത്. എന്നാൽ താരങ്ങൾ ഇതിനെ കുറിച്ച തുറന്ന് സമ്മതിച്ചിട്ടില്ല. ഇരുവരുടേയും ഡേറ്റിങ്ങ് ഡിന്നർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.

ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ വൈറലാകുന്നത് കത്രീന കൈഫിന്റെ ചിത്രമാണ്. നടി തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി ചിത്രം പങ്കുവെച്ചിരിക്കുന്നത്. കത്രീനയ്ക്കൊപ്പം ഈ ചിത്രത്തിൽ മറ്റൊരു വ്യക്തി കൂടിയുണ്ട്. മുഖം വ്യക്തമല്ലാത്ത ആളുടെ വസ്ത്രത്തിനെ ചുറ്റിപ്പറ്റിയാണ് വാർത്ത പ്രചരിക്കുന്നത്. കത്രീനയ്ക്കൊപ്പമുള്ള ത് വിക്കി കൗശലാണെന്നാണ് ആരാധകരുടെ വാദം. അതെ നിറത്തിലുള്ള വസ്ത്രം വിക്കിക്കുമുണ്ട്. എന്തായാലും ആരാധകരുടെ ഇടയിൽ കത്രീനയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായിട്ടുണ്ട്.
ഇക്കുറി കത്രീനയ്ക്കൊപ്പമായിരുന്നു വിക്കിയുടെ ക്രിസ്തുമസ് ആഘോഷം . നടിയുടെ വിട്ടിൽ നിന്നുള്ള വിക്കിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സഹോദരൻ സണ്ണി കൗശലിനോടൊപ്പമായിരുന്നു വിക്കി കത്രീനയുടെ ക്രിസ്തുമസ് പാർട്ടിയിൽ എത്തിയത്. കത്രീനയുടെ സഹോദരി ഇസബെല്ലയും പാർട്ടിയിൽ ഉണ്ടായിരുന്നു. 2020 ലെ താരങ്ങളുടെ ന്യൂഇയർ ആഘോഷ ചിത്രങ്ങളും അന്ന് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു.
വിക്കി കത്രീന ബന്ധം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായപ്പോൾ പ്രതികരിച്ച് നടൻ രംഗത്തെത്തിയിരുന്നു. ഒരു ബോളിവുഡ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രണയത്തെ കുറിച്ച് നടൻ പ്രതികരിച്ചത്. പ്രചരിക്കുന്ന കഥകൾ വെറും കഥകൾ മാത്രമാണെന്നാണ് നടൻ അന്ന് പറഞ്ഞത്. കൂടാതെ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ താൽപര്യമില്ലെന്നും വിക്കി അന്ന് പറഞ്ഞിരുന്നു. താൻ ജീവിതത്തിൽ ഒന്നും മറച്ചുവെച്ചിട്ടില്ല. നുണ പറയാൻ ആഗ്രഹിക്കാത്ത ആളാണ് താൻ. ജീവിതത്തിലെ എല്ലാക്കാര്യങ്ങളും താൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്നും വിക്കി അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications