പങ്കാളിയെ അധികം തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്തോറും ബാധ്യത കൂടും!! കത്രീന മനസു തുറന്നു...

കത്രീന- സൽമാൻ ഖാൻ , കത്രീന-രൺബീർ പ്രണയം ബോളിവുഡിൽ വലിയ ചർച്ചയായതായിരുന്നു.

ബോളിവുഡിലെ കൂൾ ആന്റ് ഗ്ലാമറസ് താരമാണ് കത്രീന കൈഫ്. ബോളിവുഡിലെ ഭൂരിഭാഗം താരങ്ങളോടൊപ്പവും അഭിനയിക്കാൻ കത്രീനയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ബോളിവുഡിലെ സ്വാപ്ന സുന്ദരിയാണ് കത്രീന. സിനിമയിൽ രാജ്ഞിയാണെങ്കിലും ജീവിതത്തിൽ നിരവധി പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുളള താരമാണ് കത്രീന. സ്വന്തം പരിശ്രമം കൊണ്ട് ബോളിവുഡിൽ സ്ഥാനം നേടിയെടുക്കുകയായിരുന്നു താരം.

കത്രീന- സൽമാൻ ഖാൻ , കത്രീന-രൺബീർ പ്രണയം ബോളിവുഡിൽ വലിയ ചർച്ചയായതായിരുന്നു. അതുപോലെ തന്നെയായിരുന്നു ബ്ലേക്കപ്പും. ബോളിവുഡിൽ ബ്ലേക്കപ്പും, ലവ്വുമൊക്കെ സർവ്വ സാധാരണമാണ്. എന്നാൽ കത്രീനയുടെ ബ്രേക്കപ്പ് വാർത്തകളിൽ ഇടം പിടിച്ചതായികരുന്നു. സ്‌നേഹം വിശാലമാകണം. പങ്കാളിക്കെന്തു തോന്നുമെന്നുള്ള ചിന്തകളല്ല യഥാര്‍ഥ പ്രണയത്തിലുണ്ടാകേണ്ടത്. ഇത് കത്രീനയുടെ വാക്കുകളാണ്. ബോളിവുഡ് താരം കരൺ ജോഹർ അവതരിപ്പിക്കുന്ന കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയപ്പോഴാണ് സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും താരം മനസ് തുറന്നത്.

പ്രണയം തകരാനുള്ള കാരണം

പ്രണയം തകരാനുള്ള കാരണം

പലപ്പോഴും പങ്കാളിയെ സന്തോഷിപ്പിക്കാനുളള പ്രയത്നത്തിനിടയാണ് പല പ്രണയങ്ങളും തകരുന്നത്. പങ്കാളിയിൽ നിന്ന് ലഭിക്കുന്നപ്രണയത്തിൻഫെ അടിസ്ഥാനത്തിലായിരിക്കും ചില അവരെത്തന്നെ വിലയിരുത്തുന്നത്. അതില്‍ തന്നെ അവരുടെ ബന്ധം ഉലയുന്നുണ്ട്.ആത്മാഭിമാനം തകരുന്നുണ്ട്. അതൊന്നും അത്ര നല്ല കാര്യങ്ങളലല്ലല്ലോ- കത്രീന പറഞ്ഞു. ഒരു സ്ത്രീയ്ക്ക് ഒരു പുരുഷന്റെ ആവശ്യം എത്രത്തോളമുണ്ടെന്നുളള വിഷയത്തിൽ സംസാരിക്കുമ്പോഴാണ് താരം ഇക്കാര്യം പറഞ്ഞത്.

 ഒറ്റയ്ക്കുള്ള ജീവിതത്തിലെ സന്തോഷം

ഒറ്റയ്ക്കുള്ള ജീവിതത്തിലെ സന്തോഷം

പങ്കാളിയെ അധികം തൃപ്തിപ്പെടുത്താൻ ശ്രമിക്കുന്തോറും പങ്കാളി ഒരു ബാധ്യതയായി മാറുന്നു. എന്നൽ ഇപ്പോൾ താൻ അതീവ സന്തോഷവതിയാണ്. ഒറ്റയ്ക്കുള്ള ജീവിതത്തിൽ താൻ സംതൃപ്തയാണെന്നും കത്രീന പറഞ്ഞു. ഒറ്റയ്ക്ക് ജീവിക്കുമ്പോഴാണ് ആരാണ് ഞാനെന്ന് പൂർണ്ണമായും മനസിലാക്കാൻ സാധിക്കുന്നതെന്നും താരം പറഞ്ഞു.

പരസ്പരം ബഹുമാനം

പരസ്പരം ബഹുമാനം

കമിതാക്കൾ തമ്മിൽ പരസ്പര ബഹുമാനം വേണം. പരസ്പരം ഒരു പരിധിയിലപ്പുറമുള്ള വിധേയത്വമില്ലാതിരുന്നാല്‍ തന്നെ കമിതാക്കള്‍ തമ്മിലൊരു മതിപ്പുണ്ടാകും. അവർക്കിടയിൽ പരസ്പര ബഹുമാനവും സ്‌പേസുമുണ്ടാകും. റിലേഷനിൽ കൂടുതൽ കംഫര്‍ട്ടബിളാകുമെന്നും താരം പറഞ്ഞു. കത്രീനയുടെ രണ്ട് പ്രണയമാണ് ബ്രേക്ക്പ്പിൽ അവസാനിച്ചത്. രൺബീറിനെക്കാലും സൽമാനുമായുളള പ്രണയം തകർന്നപ്പോഴാണ് ആരാധകർ കൂടുതൽ നിരശരായത്. ഇപ്പോഴും സല്ലുവും കത്രീനയും ഒന്നിക്കണമെന്നാണ് എല്ലാവരുടേയും ആഗ്രഹം.

 ദീപികയുമായി പിണക്കം

ദീപികയുമായി പിണക്കം

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായിരുന്നു രൺബീറും ദീപികയും. ഇവരുടെ പ്രണയം പ്രേക്ഷകരും ആഘോഷിച്ചാതായിരുന്നു. എന്നാൽ വേഗം തന്നെ ഇവർ രണ്ടു വഴികളിലേയ്ക്ക് പിരിയുകയായിരുന്നു . ഇവരുടെ ബ്രേക്കപ്പിന് കാരണം കത്രീനയാണെന്നുള്ല സംസാരങ്ങൾ ബോളിവുഡിൽ ഉയർന്നിരുന്നു. ദീപികയുമായുളള ബാന്ധം അവസാനിപ്പിച്ചതിനു ശേഷമായിരുന്നു കത്രീനയുമായുളള റിലേഷൻ രൺബീർ തുടങ്ങിയത്. എന്നാൽ ഇതും വളരെ വേഗം അവസാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X