എല്ലാവരും പറയുന്നുണ്ട്; എന്റെ പ്രകടനം കണ്ട് ഭർത്താവിന്റെ പിതാവിന്റെ പ്രതികരണം; തുറന്ന് പറഞ്ഞ് നടി കത്രീന കൈഫ്

ബോളിവുഡിൽ സൂപ്പർതാര പദവി നേടാൻ കഴിഞ്ഞ നടിയാണ് കത്രീന കൈഫ്. രണ്ട് പതിറ്റാണ്ടോളമായി ബോളിവുഡിലെ നിറ സാന്നിധ്യമാണ് കത്രീന. ഇന്ന് ബി ‌ടൗണിലെ മുൻനിര നടിയായി ഉയരാൻ കത്രീനയെ‌ടുത്ത പ്രയത്നങ്ങൾ ചെറുതല്ല. ബോളിവുഡിൽ ഒരു സിനിമാ പശ്ചാത്തലവുമില്ലാതെ ക‌‌ടന്ന് വന്ന കത്രീനയ്ക്ക് തുടക്കകാലം ക്ലേശകരമായിരുന്നു. വിദേശത്ത് വളർന്ന നടിക്ക് ഹിന്ദി ഭാഷ വശമില്ലാത്തത് തുടക്കകാലത്ത് പ്രശ്നമായി. പരിമിതികൾ ഓരോന്നായി മറികടന്ന കത്രീന പതിയെ തന്റെ സ്ഥാനം ഉറപ്പിച്ചു.

അഭിനയത്തേക്കാളുപരി കത്രീനയുടെ ഡാൻസിലെ മികവാണ് അക്കാലത്ത് ഏവരും എടുത്ത് പറഞ്ഞത്. ‍ ആക്ഷൻ രം​ഗങ്ങളിലും കത്രീന തിളങ്ങി. ഹിറ്റായ ഡാൻസ് നമ്പറുടെ ഒരു നിര തന്നെ കത്രീനയ്ക്ക് അവകാശപ്പെടാനുണ്ട്. ഷീല കി ജവാനി, ചിക്നി ചമേലി തുടങ്ങിയ ഡാൻസ് നമ്പറുകൾ ഇതിന് ഉദാഹരണമാണ്. കരിയറിൽ പ്രശസ്തി ലഭിച്ചപ്പോൾ കത്രീനയ്ക്ക് നഷ്ടപ്പെട്ടത് വ്യക്തി ജീവിതത്തിലെ സ്വകാര്യതയാണ്.

Katrina Kaif

ബി ടൗണിൽ ഏറെ ചർച്ചയായതാണ് കത്രീനയുടെ പ്രണയങ്ങളും പ്രണയതകർച്ചകളും. സൽമാൻ ഖാൻ, രൺബീർ കപൂർ എന്ന നടൻമാരുമായുള്ള കത്രീനയുടെ ബന്ധം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. കരിയറിൽ കത്രീനയ്ക്ക് മാർ​ഗദർശിയായിരുന്നു പലപ്പോഴും സൽമാൻ. ഇരുവരും പ്രണയത്തിലായെന്നാണ് അക്കാലത്ത് വന്ന റിപ്പോർട്ട്. എന്നാൽ കത്രീന ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടില്ല.

അതേസമയം രൺബീർ കപൂറുമായി അടുത്തപ്പോൾ ഇക്കാര്യം കത്രീന മറിച്ച് വെച്ചില്ല. ബന്ധത്തെക്കുറിച്ച് താരം പല ഘട്ടങ്ങളിലും സംസാരിച്ചിട്ടുണ്ട്. ആറ് വർഷം രൺബീറുമായി പ്രണയത്തിലായിരുന്നു കത്രീന. പിന്നീട് രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു. ഇതിന് ശേഷമാണ് നടൻ വിക്കി കൗശൽ കത്രീനയുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്. 2021 ൽ ഇരുവരും വിവാഹിതരായി. ഇന്ന് ബോളിവുഡിൽ ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെടുന്ന താര ദമ്പതികളാണ് കത്രീനയും വിക്കിയും.

Katrina Kaif

രാജസ്ഥാനിൽ വെച്ച് ആഘോഷ പൂർണമാണ് വിവാഹം നടന്നത്. താരമൂല്യവും സീനിയോരിറ്റിയും പരി​ഗണിച്ചാൽ വിക്കി കൗശലിനേക്കാൾ ഒരുപടി മുകളിലാണ് കത്രീന കൈഫ്. നടിയുടെ പുതിയ ചിത്രമാണ് ടൈ​ഗർ ത്രീ. സൽമാൻ ഖാൻ നായകനായ ചിത്രം മികച്ച കലക്ഷൻ നേടി മുന്നേറുകയാണ്. സിനിമയെക്കുറിച്ച് ഭർതൃപിതാവ് പറഞ്ഞ വാക്കുകൾ പങ്കുവെക്കുകയാണ് കത്രീന കൈഫ്. എന്റെ കുടുംബത്തിൽ നിന്നും ലഭിച്ച സ്നേഹത്തിനും പിന്തുണയ്ക്കും പ്രത്യേകതയുണ്ട്.

സീനിയർ ഡയറക്ടറായ എന്റെ അമ്മായിച്ഛൻ സോയ എന്ന തന്റെ കഥാപാത്രത്തിന് ലഭിക്കുന്ന പ്രശംസകൾ കേട്ട് സന്തോഷത്തിലാണ്. നിന്നിൽ അഭിമാനം കൊള്ളുന്നു. നന്നായി ആക്ഷൻ ചെയ്തെന്ന് എല്ലാവരും പറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭർത്താവ് വിക്കി കൗശലിനും സിനിമയിലെ തന്റെ കഥാപാത്രം ഇഷ്ടമായെന്നും കത്രീന കൈഫ് വ്യക്തമാക്കി.

അടുത്തിടെ ഭാര്യയെക്കുറിച്ച് വിക്കി കൗശലും സംസാരിക്കുകയുണ്ടായി. വിവാഹശേഷം ജീവിതം കൂടുതൽ സന്തോഷകരമാണ്. മകളെ പോലെയാണ് കത്രീനയെ തന്റെ മാതാപിതാക്കൾ കാണുന്നത്. ഒരു മകൾ വേണമെന്ന് അവർ ആ​ഗ്രഹിച്ചിരുന്നു. ഇന്ന് അവരുടെ മകൾ കത്രീനയാണെന്നും വിക്കി കൗശൽ വ്യക്തമാക്കി. ശാം കൗശൽ, വീണ കൗശൽ എന്നിവരാണ് വിക്കിയുടെ മാതാപിതാക്കൾ. സണ്ണി കൗശൽ എന്ന സഹോദരനും വിക്കിക്കുണ്ട്.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X