»   » രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡിന്റെ താര സുന്ദരി കത്രീന കൈഫിനു ഇതെന്തുപ്പറ്റി. കത്രീനയുടെ ജീവിതത്തില്‍ ഇതിനു മാത്രം എന്തു പ്രശ്‌നമാണുള്ളത്. പറയാന്‍ കാരണമുണ്ട്, പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ കത്രീന പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇതു സിനിമാ ഷൂട്ടിങ് ആണെന്നു വിചാരിക്കേണ്ട. സംഭവം ബോളിവുഡില്‍ പാട്ടായി കഴിഞ്ഞു.

ബോളിവുഡിലെ ചൂടുള്ള ചര്‍ച്ചാ വിഷയം എന്തിനു കത്രീന കരഞ്ഞു എന്നതാണ്. മുംബൈയിലെ ബാന്ദ്ര പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെയാണ് താരം പരിസരം മറന്ന് പൊട്ടിക്കരഞ്ഞത്. പ്രാര്‍ത്ഥനയ്ക്ക് ഒത്തു കൂടിയവരൊക്കെ സംഭവം കണ്ട് ഞെട്ടി. കത്രീനയ്ക്ക് ഇപ്പോള്‍ എന്താണ് പ്രശ്‌നം...?

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

സങ്കടത്തോടെയാണ് കത്രീന പള്ളിയിലേക്ക് കയറിയതെന്ന് ചിലര്‍ പറയുന്നു. സന്തോഷമാര്‍ന്ന മുഖമല്ല ആളുകള്‍ കണ്ടത്.

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

ബാന്ദ്രയിലെ പള്ളി സന്ദര്‍ശിച്ച കത്രീന പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുകയായിരുന്നു. പെട്ടെന്ന് നിയന്ത്രണം വിട്ട കത്രീന പൊട്ടിക്കരയുകയായിരുന്നു.

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

രണ്‍ബീര്‍ കപൂറും കത്രീന കൈഫും തമ്മിലുള്ള പ്രണയം എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ പലരുടെയും സംശയവും അതുതന്നെയാണ്. ഏതു നിമിഷവും തകരുന്ന പ്രണയമാണല്ലോ ബോളിവുഡ് സെലിബ്രിറ്റികളുടെ. രണ്‍ബീറുമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോ..? അവര്‍ പിരിഞ്ഞോ? എന്നിങ്ങനെയുള്ള ചോദ്യമാണ് ഉയരുന്നത്.

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

ചിത്രങ്ങള്‍ പരാജയപ്പെടുമ്പോള്‍ ചിലപ്പോള്‍ വിഷമം ഉണ്ടാകാം. എന്നാല്‍, കത്രീനയെ സംബന്ധിച്ചിടത്തോളം ആ വിഷമം ഇല്ലല്ലോ. കൈ നിറയെ ചിത്രങ്ങള്‍ കത്രീനയ്ക്കുണ്ട്.

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

ഫിതൂര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത് മുംബൈയിലാണ്. ഷൂട്ടിങിനിടെയാണ് ബാന്ദ്ര മൗണ്ട് ചേരി പള്ളി കത്രീന സന്ദര്‍ശിച്ചത്.

രണ്‍ബീറുമായി അടിച്ചു പിരിഞ്ഞോ? കത്രീന പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കിടെ പൊട്ടിക്കരഞ്ഞു

കരഞ്ഞുക്കൊണ്ടാണ് മാതാവിന്റെ അടുത്തേക്ക് കത്രീന പോയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കത്രീനയുടെ ഫോട്ടോ എടുക്കരുതെന്ന് നിര്‍ദ്ദേശവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കത്രീനയുടെ കരയുന്ന ഫോട്ടോ പുറത്തുവന്നിട്ടില്ല.

English summary
Katrina Kaif does not like to talk about her personal life but it seems that all is not well with the diva as she was recently spotted crying at the Mount Mary Church in Bandra.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam