ഹൃത്വിക് റോഷന്റെ ക്രിഷ് 4 ല്‍ കത്രീന കൈഫ് നായികയാവുന്നു! സൂപ്പര്‍ ഹീറോയിന്‍ ആവാന്‍ ഇത് മതിയോ?
ഹൃത്വിക് റോഷനെ നായകനാക്കി നിര്‍മ്മിച്ച സിനിമയായിരുന്നു ക്രിഷ്. 2003 ല്‍ പുറത്തിറങ്ങിയ 'കോയ് മില്‍ ഗയാ' എന്ന സിനിമയുടെ സിനിമയുടെ മൂന്ന് ഭാഗങ്ങള്‍ നിര്‍മ്മചിച്ചിരുന്നു. ഇപ്പോള്‍ നാലാം ഭാഗം വരാന്‍ പോവുകയാണ്. സയന്‍സ് ഫിഷന്‍ സൂപ്പര്‍ ഹിറോ സിനിമയായിരുന്ന ക്രിഷിന്റെ നാലാം ഭാഗത്തില്‍ നായികയായി അഭിനയിക്കുന്നത് കത്രീന കൈഫാണെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗിക വിശദീകരണം ഇനിയും വന്നിട്ടില്ല. മാത്രമല്ല താന്‍ സിനിമയെ സമീപിച്ചിട്ടില്ലെന്നും അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായും കത്രീന കൈഫ് പറഞ്ഞിരിക്കുകയാണ്.

ക്രിഷ്
ഇന്ത്യന്‍ സിനിമയില്‍ തരംഗമായി മാറിയി ഹൃത്വിക് റോഷന്റെ ക്രിഷ് എന്ന സിനിമയുടെ മൂന്ന് ഭാഗങ്ങള്‍ക്ക് ശേഷം നാലാമത് ഒരു സിനിമ കൂടി വരികയാണ്. 2018 ലായിരിക്കും ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.

നായികയായി കത്രീന കൈഫ്
സയന്‍സ് ഫിഷന്‍ സിനിമയായ ക്രിഷില്‍ നായികയായി കത്രീന കൈഫ് വരുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. എന്നാല്‍ താന്‍ സിനിമയെ ഇനിയും സമീപിച്ചിട്ടില്ലെന്ന് കത്രീന തന്നെ തുറന്ന് പറഞ്ഞിരിക്കുകയാണ്.

സൂപ്പര്‍ ഹീറോയിന്‍
ബോളിവുഡില്‍ നിന്നും തനിക്ക് ഒരു സൂപ്പര്‍ ഹീറോയിന്‍ ആവണമെന്ന ആഗ്രഹം കത്രീന പറഞ്ഞിരിക്കുകയാണ്. ക്രിഷ് 4 ന്റെ കാര്യമാണ് കത്രീന പറഞ്ഞതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ക്രിഷ് 4 നെ കുറിച്ചുള്ള ചര്‍ച്ചകളെല്ലാം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.

നായികമാർ
' കോയ് മില്‍ ഗയാ' എന്ന സിനിമയില്‍ രേഖയും പ്രിയങ്ക ചോപയുമായിരുന്നു നടിമാര്‍. പിന്നീട് ക്രിഷില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. മൂന്നാം ഭാഗത്തില്‍ പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം കങ്കണ റാണവതും അഭിനയിച്ചിരുന്നു. ഈ പട്ടികയിലേക്കാണ് കത്രീനയുടെ പേരും വന്നിരിക്കുന്നത്.

സംവിധാനം
രാഘേഷ് റോഷനാണ് ക്രിഷ് സീരിയസിലെ സിനിമകളെല്ലാം സംവിധാനം ചെയ്തിരുന്നത്. അദ്ദേഹം തന്നെയായിരുന്നു സിനിമയുടെ നിര്‍മാണവും ചെയ്തിരുന്നത്.

സല്‍മാന്‍ ഖാന്റെ സിനിമ
നാളുകള്‍ക്ക് ശേഷം സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ചഭിനയിച്ച സിനിമയാണ് 'ടൈഗര്‍ സിന്ദാ ഹെ'. അടുത്ത് വരാനിരിക്കുന്ന കത്രീന കൈഫിന്റെ പുതിയ സിനിമയാണ് ടൈഗര്‍ സിന്ദാ ഹെ.


Click it and Unblock the Notifications











