»   » സല്‍മാന്‍ ഖാന്റെയും കത്രീനയുടെയും പുതിയ ബന്ധത്തിനിടയില്‍ മറ്റൊരാള്‍ കൂടി!!!

സല്‍മാന്‍ ഖാന്റെയും കത്രീനയുടെയും പുതിയ ബന്ധത്തിനിടയില്‍ മറ്റൊരാള്‍ കൂടി!!!

Posted By:
Subscribe to Filmibeat Malayalam

കത്രീനയും സല്‍മാനും ഇപ്പോള്‍ വളരെ അടുപ്പത്തിലാണ്. എന്നാല്‍ ഇടയില്‍ ഒരാള്‍ കയറി വന്നാല്‍ അത് ചിലപ്പോള്‍ പിണക്കങ്ങള്‍ക്ക് മറ്റൊരു കാരണവുമാവും. അങ്ങനെ സല്‍മാന്റെയും കത്രീന കൈഫിന്റെയും ഇടയില്‍ ഇപ്പോള്‍ ഒരാള്‍ കൂടി വന്നിരിക്കുകയാണ്. സല്‍മാന്റ ഗേള്‍ ഫ്രണ്ടായ ലുലിയ വാന്ററാണാത്.

സല്‍മാന്‍ ഖാന്റ ഫാമിലി മാലി ദ്വീപില്‍ അവധി ആഘോഷിക്കാന്‍ പോയിരുന്നു. എന്നാല്‍ അവരുടെ ഒപ്പം കത്രീന പങ്കെടുക്കാതിരുന്നതിന്റെ കാരണം ലുലിയയുടെ സാന്നിധ്യം അവിടെ ഉള്ളതുകൊണ്ടാണെന്നാണ് പുതിയ വാര്‍ത്തകള്‍.

കത്രീന മാലിദ്വീപിലെ പരിപാടിക്കെത്തിയില്ല

കത്രീന മാലിദ്വീപിലെ പരിപാടിക്കെത്തിയില്ലപ്രമുഖ മാധ്യമമാണ് കത്രീന സല്‍മാന്‍ ഖാന്റെ ഫാമിലിയുടെ കൂടെ മാലിദ്വീപില്‍ പോവാതിരുന്നതിനുള്ള കാരണം സല്‍മാന്‍ ഖാന്റെ പെണ്‍ സുഹൃത്ത് ലുലിയ ഉള്ളത് കൊണ്ടാണെന്ന വാര്‍ത്ത പുറത്ത് വിട്ടത്.

ലുലിയക്കും കത്രീനയെ ഇഷ്ടമല്ല

എന്നാല്‍ ലുലിയക്ക് കത്രീന ഇഷ്ടമില്ല എന്നുള്ളതും മറ്റൊരു പ്രശ്‌നമാണ്.

ലുലിയുമായി കത്രീനക്ക പ്രശ്‌നങ്ങളൊന്നുമില്ല

തന്റെ സാന്നിധ്യം കൊണ്ട് അവിടെ രംഗം വഷാളാകരുതെന്ന് കരുതിയാകണം കത്രീന പരിപാടിയില്‍ പങ്കെടുക്കാതിരുന്നത്.

താരങ്ങളുടെ അടുപ്പം ഭീക്ഷണിയാവുന്നുണ്ട്

സല്‍മാനും കത്രീനയും വീണ്ടും ഒന്നിക്കാന്‍ തുടങ്ങിയതോടെ പ്രതിസന്ധിയിലായത് ലുലിയയാണ്. ഇരുവരുടെയും അടുപ്പത്തില്‍ ലുലിയ ഒട്ടും സംതൃപ്തയല്ല.

ടൈഗര്‍ സിന്ദ ഹെ

ടൈഗര്‍ സിന്ദ ഹെ എന്ന സിനിമയിലുടെയാണ് സല്‍മാനും കത്രീനയും വീണ്ടും ഒന്നിച്ചത്. എന്നാല്‍ ഇരുവരും വീണ്ടും സിനിമയില്‍ അഭിനയിക്കുന്നതില്‍ ലുലിയക്ക് ആശങ്കയുണ്ടായിരുന്നു.

സല്‍മാനോട് ആശങ്ക പങ്കുവെച്ച് ലുലിയ

സല്‍മാനും കത്രീനയുമായുള്ള ബന്ധത്തില്‍ തന്റെ ആശങ്ക ലുലിയ സല്‍മാനുമായി പങ്കുവെച്ചിരുന്നു എന്നാണ് വാര്‍ത്തകള്‍. എന്നാല്‍ അതില്‍ ആശങ്കയൊന്നും വേണ്ടെന്നും താനും കത്രീനയും നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്നും സല്‍മാന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

English summary
Katrina Kaif has stopped attending the family functions of ex-boyfriend Salman Khan, all thanks to Iulia Vantur.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam